അവര്‍ നാട്ടിലേക്ക് മടങ്ങി തുടങ്ങി..... പക്ഷേ, ഇനിയും വെല്ലുവിളി, പാലക്കാട് കാത്തിരിക്കുന്നത്!!
പാലക്കാട്: ലോക്ഡൗണില്‍ ഇളവ് വന്നതോടെ പല സംസ്ഥാനങ്ങളില്‍ നിന്നും അതിഥി തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങി കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇവര്‍ എങ്ങനെ പോകുമെന്ന് നേരത്തെയുള്ള ആശങ്ക. തൊഴില്‍ വകുപ്പ് മറ്റ് വകുപ്പുകളുടെ സഹകരത്തോടെ നടത്തിയ ഇടപെടലുകള്‍ ഈ പ്രതിസന്ധി പരിഹരിച്ചിരിക്കുകയാണ്. സമൂഹ വ്യാപനമായിരുന്നു പ്രധാന ആശങ്ക. ഇവര്‍ പണിയില്ലാതെ എങ്ങനെ ജീവിക്കുമെന്നും ചോദ്യമുയര്‍ന്നിരുന്നു. ലോക്ഡൗണ്‍ തുടങ്ങിയപ്പോള്‍ തന്നെ കഞ്ചിക്കോട് 63 പേരുമായി തുടങ്ങിയ ക്യാമ്പ് വിജയകരമായിരുന്നു.

എല്ലായിടത്തും ക്യാമ്പ് തുറക്കുന്നത് പ്രായോഗിക അല്ലെന്നതിനാല്‍ അവര്‍ താമസിക്കുന്ന സ്ഥലങ്ങളെല്ലാം ക്യാമ്പുകള്‍ എന്ന രീതിയില്‍ ജാഗ്രത പുലര്‍ത്തി. പാചകം ചെയ്ത് നല്കുന്ന ഭക്ഷണം പലര്‍ക്കും ഇഷ്ടമാകില്ലെന്നതിനാല്‍ ഭക്ഷണം പാകം ചെയ്യാനുള്ള കിറ്റുകളാണ് നല്‍കിയത്. തദ്ദേശസ്ഥാപനങ്ങളും മറ്റ് വകുപ്പുകളും സംഘടനകളും ഇതിനായി സഹായിച്ചു. ഇവിടെയുള്ളവരുടെ ആധാര്‍ വിവരങ്ങളും മറ്റും ശേഖരിക്കുന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമായിരുന്നു.
അതേസമയം ആരോഗ്യസുരക്ഷ ഉറപ്പുവരുത്താന്‍ ആരോഗ്യവകുപ്പും കാര്യമായ ഇടപെടല്‍ നടത്തിയിരുന്നു. നാട്ടില്‍ റേഷന്‍ കാര്‍ഡ് ഉള്ളവരാണെങ്കിലും ഇവിടെ നിന്ന് റേഷന്‍ വാങ്ങാനുള്ള സൗകര്യം ഇവര്‍ക്ക് ചെയ്ത് കൊടുത്തു. നാട്ടില്‍ പോകാനാവാത്തതിന്റെ ആശങ്ക ഇവര്‍ക്കുണ്ടായിരുന്നു. ഇവരുടെ സംശയങ്ങളും പ്രശ്നങ്ങളും പരിഹരിക്കാന്‍ പല ഭാഷകളിലും പ്രാവീണ്യമുള്ളവരുടെ സേവനം ഉറപ്പാക്കി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂം തുറന്നു. അതിനോട് സഹകരിക്കാന്‍ രാജസ്ഥാനിയായ ഒരു ചെറുപ്പക്കാരനും ഉണ്ടായിരുന്നു.
Recommended Video
ഇവിടെയുള്ള 28201 അതിഥി തൊഴിലാളികളില്‍ 1208 പേര് ഇതുവരെ സ്വന്തം നാട്ടിലേക്ക് മടങ്ങിയിട്ടുണ്ട്. എന്നാല്‍ ബാക്കിയുള്ളവരില്‍ എട്ടായിരത്തോളം പേര് മാത്രമാണ് നാട്ടിലേക്ക് മടങ്ങാന്‍ തയ്യാറായിട്ടുള്ളത്. ലോക്ഡൗണ്‍ ഇളവ് വന്നതോടെ പലരും ജോലിക്ക് പോയി തുടങ്ങിയിട്ടുണ്ട്. ഒഡീഷയിലേക്ക് ഒരു ട്രെയിനാണ് ഇപ്പോള്‍ പാലക്കാട് നിന്ന് പോയത്. ട്രെയിന്‍ സൗകര്യം ലഭിക്കുന്നതിനനുസരിച്ച് ബാക്കിയുള്ളവരെ പറഞ്ഞയക്കാനുള്ള ശ്രമവും സജീവമായി നടക്കുന്നുണ്ട്.
-
'മീനാക്ഷിയെ കളഞ്ഞില്ലേ, ആർക്ക് വേണ്ടിയാണ് ഈ സമ്പാദിച്ച് കൂട്ടുന്നത്; മഞ്ജു വാര്യർക്ക് അധിക്ഷേപം..മറുപടി -
വിജയ് ദേവരകൊണ്ടയ്ക്കൊപ്പം അഭിനയിക്കുന്നതില്‍ വീട്ടുകാരുമായി വഴക്ക്; തുറന്ന് പറഞ്ഞ് രശ്മിക -
എണ്ണവില 150 ഡോളര്‍ കടക്കുമോ? എങ്കില്‍ പിന്നെ സ്വര്‍ണം വാങ്ങിവെച്ചവരെ കാത്തിരിക്കുന്നത് വന്‍ നഷ്ടം! -
"സീറ്റ് പോയോ സരിൻ?" സ്ഥാനാർത്ഥി പട്ടിക വന്നതിന് പിന്നാലെ പി സരിന് ട്രോൾ മഴ -
ദിലീപ് ആണ് ആള്, പണികൊടുത്തിരിക്കും എന്ന് അറിയാം';ദിലീപ്-വിനയൻ വീഡിയോ വൈറൽ..കമൻ്റുകൾ -
മമ്മൂട്ടി ദുഷ്ടനല്ല, അങ്ങോട്ട് പേടിപ്പിച്ചാൽ പേടിക്കും..ഇതൊക്കെ നമ്മൾ അനുഭവിച്ചതാണ്': ഗണേഷ് കുമാർ -
ഓവര്‍ ക്യൂട്ട്നെസ് വാരിവിതറാന്‍ അറിയില്ല; അനുമോള്ക്കിട്ട് 'കുത്തി' അനീഷ്: റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് ഇങ്ങനെ -
സര്‍ക്കാര്‍ ജീവനക്കാരേക്കാള്‍ അധികശമ്പളം കെഎസ്ഇബി ജീവനക്കാര്‍ക്ക് നല്‍കേണ്ടതില്ല: സംസ്ഥാന സര്‍ക്കാര്‍ -
'പാവം' ഗുണ്ടകൾക്ക് പോലും ഈ നാട്ടിൽ ജീവിക്കാൻ പറ്റാത്ത അവസ്ഥ ആയി, അനുഭവിച്ചേ പോകൂ; സന്തോഷ് പണ്ഡിറ്റ് -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
തനിച്ച് മല്‍സരിക്കും എന്ന് എസ്ഡിപിഐ; 111 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളായി, 'ബിജെപിയെ ഒറ്റപ്പെടുത്തണം' -
കൈനിറയെ പണം ലഭിക്കും... പലവഴിക്ക് ആസ്തി കൂടും; മഹാലക്ഷ്മിയുടെ അനുഗ്രഹത്തില്‍ രാജയോഗം












Click it and Unblock the Notifications