പാലക്കാട് പോസ്കോ കേസ് ഇരയെ തട്ടിക്കൊണ്ട് പോയി;മാതാപിതാക്കൾ ഉൾപ്പെടെ 6 പേർ കസ്റ്റയിൽ
പാലക്കാട്; പീഡനത്തിനിരയായ പതിനൊന്നു വയസ്സുകാരിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ ആറ് പേർ അറസ്റ്റിൽ. മാതാപിതാക്കളും ചെറിയച്ഛനും ബന്ധുക്കളും ഉള്‍പ്പടെ ആറുപേരെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്.അതേസമയം പെൺകുട്ടിയെ കണ്ടെത്താൻ ആയില്ല.ചെറിയച്ഛനാണ് കേസിലെ പ്രതി.

കേസിൽ ഈ മാസം 16 നാണ് വിചാരണ ആരംഭിക്കുന്നത്.അതിനിടയിലാണ് മുത്തശ്ശിയുടെ വീട്ടില്‍ നിന്നും പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ഇന്നലെ ഉച്ചയ്ക്കായിരുന്നു പ്രതിയും സംഘവും കുട്ടിയുടെ മുത്തശ്ശിയുടെ വീട്ടിലെത്തിയത്.കുട്ടിയുടെ മാതാപിതാക്കളും അടുത്ത ബന്ധുക്കളും ആയിരുന്നു വീട്ടിലെത്തിയത്. പിന്നാല ബലം പ്രയോഗിച്ച് പെൺകുട്ടിയെ തട്ടിക്കൊണ്ടു പോകുകയായിരുന്നുവെന്ന് മുത്തശ്ശി പോലീസിന് നൽകിയ പരാതിയിൽ പറഞ്ഞു.
പെൺകുട്ടി മാതാപിതാക്കൾക്കൊപ്പം ഉണ്ടെന്നാണ് പോലീസ് കരുതുന്നത്.നേരത്തേ മാതാപിതാക്കൾക്കൊപ്പം പോകാൻ താത്പര്യമില്ലെന്ന് പെൺകുട്ടി കോടതിയെ അറിയിച്ചിരുന്നു. തുടർന്നാണ് പെൺകുട്ടി മുത്തശ്ശിയുടെ വീട്ടിലേക്ക് പോയത്. പെൺകുട്ടിയെ സ്വാധീനിക്കാൻ വീട്ടിലേക്ക് മാറ്റിയതാവാമെന്നാണ് പോലീസിന്റെ നിഗമനം. നേരത്തേ കേസിൽ റിമാന്റിലായിരുന്ന ചെറിയച്ഛൻ ഇപ്പോൾ ജാമ്യത്തിലാണ്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
സൗന്ദര്യം വല്ലാതെ കൂടുന്നുണ്ട്..ഇത് ഐശ്വര്യ ലക്ഷ്മിയുടെ മരണമാസ് ലുക്ക്..അമ്പരന്ന് ആരാധകർ












Click it and Unblock the Notifications