മഴ; പാലക്കാട് തുറന്നത് 5 ഡാമുകൾ, 352 പേർ ദുരിതാശ്വാസ ക്യാമ്പിൽ
പാലക്കാട്: മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിൽ ഇതുവരെ 352 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയതായി ജില്ലാ കളക്ടർ അറിയിച്ചു. ചിറ്റൂര്‍, മണ്ണാര്‍ക്കാട്, അട്ടപ്പാടി താലൂക്കുകളിലായി 10 ക്യാമ്പുകളാണ് തുറന്നിരിക്കുന്നത്. 146 കുടുംബങ്ങളാണ് ഇവിടങ്ങളിലായി കഴിയുന്നത്.
ചിറ്റൂര്‍ താലൂക്കിലെ നെല്ലിയാമ്പതില്‍ പാടഗിരി പാരിഷ് പള്ളിയില്‍ 12 കുടുംബങ്ങളിലെ 29 പേരെയും, കയറാടി വില്ലേജിലെ വീഴ്‌ലിയില്‍ ചെറുനെല്ലിയില്‍ നിന്നുള്ള ഏഴ് കുടുംബങ്ങളിലെ 17 പേരെ ട്രൈബല്‍ ഡിപ്പാര്‍ട്ട്‌മെന്റ് നിര്‍മിച്ച മൂന്ന് വീടുകളിലും മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്.

മണ്ണാര്‍ക്കാട് താലൂക്ക് പൊറ്റശ്ശേരി വില്ലേജ് ഒന്നില്‍ സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ 39 കുടുംബങ്ങളിലെ 110 പേരെയും പൊറ്റശ്ശേരി വില്ലേജ് ഒന്നില്‍ പുളിക്കല്‍ ഗവ. യു.പി. സ്‌കൂളില്‍ 30 കുടുംബങ്ങളിലെ 82 പേരെയും, പാലക്കയം പാമ്പന്‍തോട് അങ്കണവാടിയില്‍ രണ്ട് കുടുംബങ്ങളിലെ 8 പേരേയും പൊറ്റശ്ശേരി വില്ലേജ് ഒന്നില്‍ പാമ്പന്‍തോട് ഹെല്‍ത്ത് സെന്ററില്‍ അഞ്ച് കുടുംബങ്ങളിലെ 11 പേരേയുമാണ് മാറ്റി പാർപ്പിച്ചിരിക്കുന്നത്.
നിലനിൽ അഞ്ച് ഡാമുകൾ ജില്ലയിൽ തുറന്നിട്ടുണ്ട്. കാഞ്ഞിരപ്പുഴ , മലമ്പുഴ, മംഗലം, പോത്തുണ്ടി, ശിരുവാണി ഡാമുകളാണ് തുറന്നിരിക്കുന്നത്. ഇതിൽ കാഞ്ഞിരപ്പള്ളി ഡാമിന്റെ 3 ഷട്ടറുകൾ 80 സെന്റി മീറ്റർ ഉയർത്തിയാണ് വെള്ളം പുറത്തേക്ക് ഒഴുക്കുന്നത്. മലമ്പുഴ ഡാമിന്റെ ഷട്ടറുകൾ ഇന്ന് 70 സെ.മി നിന്ന് 80 സെ.മി ആക്കി ഉയർത്തിയിട്ടുണ്ട്.
തുറന്ന മറ്റ് അണക്കെട്ടുകൾ
മംഗലം ഡാം: ആറ് സ്പില്‍വേ ഷട്ടറുകളില്‍ മൂന്ന് ഷട്ടറുകള്‍ 80 സെന്റീമീറ്റര്‍ വീതവും മൂന്ന് സ്പില്‍വേ ഷട്ടറുകള്‍ 25 സെന്റീമീറ്റര്‍ വീതവും
ചുള്ളിയാർ ഡാം: 5 സെന്റീമീറ്റർ വീതം ഒരു സ്പിൽവേ ഷട്ടർ
ശിരുവാണി ഡാം: റിവര്‍
സ്ലൂയിസ് ഷട്ടര്‍ 170 സെന്റീമീറ്റർ
മൂലത്തറ റെഗുലേറ്റർ : 19 ഷട്ടറുകളില്‍ ആറ് ഷട്ടറുകള്‍
തമിഴ്നാട് ആളിയാര്‍ ഡാം: 11 ഷട്ടറുകള്‍ 21 സെന്റീമീറ്റര്‍ വീതം












Click it and Unblock the Notifications