Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്ലാസ് മുറിയിൽ വെച്ച് വിദ്യാർത്ഥിനിയുടെ കാലിൽ ചുറ്റി പാമ്പ്:കടിയേറ്റതിന്റെ പാടുകളില്ല

പാലക്കാട്: സ്കൂളിൽ വെച്ച് നാലാം ക്ലാസുകാരിയുടെ ശരീരത്തിൽ ചുറ്റിപിണഞ്ഞ് പാമ്പ്. പാലക്കാട് മങ്കര ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലാണ് സംഭവം.കുട്ടിക്ക് പാമ്പ് കടിയേറ്റെന്ന സംശയത്തെ തുടർന്ന് ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധനയിൽ പാമ്പ് കടിയേറ്റിട്ടില്ലെന്ന് കണ്ടെത്തിയതോടെ വിദ്യാർത്ഥിനിയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു.

snak-1658743022.jpg

ഇന്ന് രാവിലെയോടെയാണ് സംഭവം.രാവിലെ വാതിൽ തുറന്ന് ക്ലാസിൽ കയറിയപ്പോൾ അവിടെ ഉണ്ടായിരുന്ന പാമ്പിനെ കുട്ടി അറിയാതെ ചവിട്ടുകയായിരുന്നു. ഇതോടെ പാമ്പ് കുട്ടിയുടെ കാലിൽ ചുറ്റി. പേടിച്ച കുട്ടി ഉടൻ തന്നെ കാൽ കുടഞ്ഞു. ഇതോടെ പാമ്പ് തെറിച്ച് പോയി. കരച്ചിൽ കേട്ടെത്തിയ അധ്യാപകർ ഉടനെ തന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചു.പാമ്പിനെ തല്ലിക്കൊല്ലുകയും ചെയ്തു.

ടൂ ഹോട്ട്.. ഒടുക്കത്തെ ലുക്കും...തായ്ലാന്റിൽ സാനിയ ഇയ്യപ്പന്റെ ആറാട്ട്..വൈറലായി ഫോട്ടോകൾ

പാലക്കാട് ജില്ലാ ആശുപത്രിയിലായിരുന്നു കുട്ടിയെ പ്രവേശിപ്പിച്ചത്. പ്രാഥമിക പരിശോധനയിൽ തന്നെ പാമ്പ് കടിയേറ്റിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു. കുട്ടിയെ ചുറ്റിപിണഞ്ഞത് വിഷപാമ്പാണെന്ന സംശയം ഉണ്ടായിരുന്നു. ഇതോടെ പാമ്പിന് വിഷമുണ്ടോയെന്ന് പരിശോധിച്ച് ഉറപ്പാക്കിയ ശേഷം മാത്രം കുട്ടിയെ ഡിസ്ചാർജ് ചെയ്യാം എന്ന നിലപാടിലായിരുന്നു അധികൃതർ.

വിഷമുണ്ടോയെന്ന് പരിശോധിക്കാനായി പാമ്പിനെ മലമ്പുഴ പാമ്പു വളർത്തൽ കേന്ദ്രത്തിലേക്കായിരുന്നു കൊണ്ടുപോയത്. പരിശോധനയിൽ പാമ്പിന് വിഷമില്ലെന്ന് കണ്ടെത്തി. കുട്ടിക്ക് മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നും ഇല്ലാത്തതിനാൽ ഉടനെ കുട്ടിയേയും ഡിസ്ചാർജ് ചെയ്തു. അതേസമയം സംഭവത്തിൽ സ്കൂൾ അധികൃതർക്കെതിരെ നാട്ടുകാർ രംഗത്തെത്തി. സ്കൂൾ പരിസരം കാടുപിടിച്ച് കിടന്നതിനാലാണ് പാമ്പ് ക്ലാസ് മുറി വരെ എത്തിയതെന്ന് നാട്ടുകാർ കുറ്റപ്പെടുത്തി. സ്കൂൾ പരിസരം ഉടൻ ശുചീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. സംഭവങ്ങൾ ആവർത്തിക്കാൻ നടപടി വേണമെന്നും നാട്ടുകാർ പറഞ്ഞു.

Recommended Video

cmsvideo
    ജോ ബൈഡന് ബാധിച്ചത് ഒമിക്രോണിന്റെ പകർച്ചാവ്യാധി കൂടിയ വകഭേദം |*Covid-19

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+