'ആറ് വര്‍ഷത്തെ പ്രണയം; ഞാന്‍ എന്റെ പെണ്ണിനെ കൊന്നു'; സ്റ്റേഷനിലെത്തി പ്രതി വിളിച്ചു പറഞ്ഞു
ചിറ്റിലഞ്ചേരി: ഡി വൈ എഫ് ഐ പ്രാദേശിക നേതാവായ യുവതിയെ വീട്ടില്‍ കയറി യുവാവ് കൊലപ്പെടുത്തിയ സംഭവം നാടിനെ ഞെട്ടിച്ചിരുന്നു. കോന്നല്ലൂര്‍ ശിവദാസിന്റെയും ഗീതയുടെ ഏക മകളായ സൂര്യപ്രിയെയാണ് യുവാവ് കൊലപ്പെടുത്തിയത്. സംഭവത്തെ തുടര്‍ന്ന് പ്രതി പയ്യക്കുണ്ടില്‍ എസ് സുജീഷിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സ്റ്റേഷനില്‍ കീഴടങ്ങുകയാണ് പ്രതി ചെയ്തത്.

സ്റ്റേഷനിലെത്തിയ പ്രതി അന്വേഷണ കൗണ്ടറില്‍ ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞാണ് കൊലപാതക വിവരം പൊലീസിനെ അറിയിച്ചത്. ഞാന്‍ എന്റെ പെണ്ണിനെ കൊന്നു എന്ന് പറഞ്ഞാണ് കൊലപാതക വിവരം പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് കസ്റ്റഡിയില്‍ എടുത്ത സുജീഷിനെ ആലത്തൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു.

ആലത്തൂര്‍ കോര്‍പ്പറേറ്റീവ് കോളേജില്‍ പഠിക്കുന്ന കാലം മുതല്‍ ഇരുവരും പ്രണയത്തിലായിരുന്നു എന്നാണ് സുജീഷ് പൊലീസിന് മൊഴി നല്‍കയിയത്. അടുത്തകാലത്തായി പ്രണയത്തില്‍ ഉലച്ചില്‍ സംഭവിച്ചെന്നാണ് സുജീഷ് പറയുന്നത്. സൂര്യപ്രിയയ്ക്ക് മറ്റൊരാളുമായി പ്രണയമുണ്ടെന്നും ആരോപിച്ച് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നെന്നും സുജീഷ് പൊലീസിനോട് പറഞ്ഞു.

തനിക്ക് മറ്റൊരു പ്രണയമുണ്ടെന്ന കാര്യം സൂര്യപ്രിയ നിഷേധിച്ചിരുന്നു. എന്നാല്‍ സുജീഷ് ഇക്കാര്യം വിശ്വസിച്ചിരുന്നില്ല. ഇതേ തുടര്‍ന്നാണ് കൊലപ്പെടുത്തിയതെന്നാണ് വിവരം. വീട്ടില്‍ ആരുമില്ലാത്ത സമയത്ത് എത്തിയാണ് സുജീഷ് കൊലപാതകം നടത്തിയത്. അമ്മ ഗീത തൊഴിലുറപ്പ് പണിക്കും അച്ഛന്‍ സഹകരണ ബാങ്കിലെ ജോലിക്കും പോയിരുന്നു. സൂര്യപ്രിയയുടെ മരണം ഉറപ്പിച്ച ശേഷം മൊബൈല്‍ ഫോണുമായാണ് സുജീഷ് ആലത്തൂര്‍ പൊലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങിയത്.

പൊലീസ് സ്ഥലത്തെത്തിയതിന് ശേഷമാണ് ഇങ്ങനെ ഒരു കൊലപാതകം നാട്ടുകാര്‍ അറിയുന്നത്. കോന്നല്ലൂരിലേക്ക് പൊലീസ് വാഹനങ്ങള്‍ എത്തിയതോടെ പ്രദേശവാസികള്‍ അമ്പരപ്പോടെയാണ് എത്തിയത്. ആര്‍ക്കും സൂര്യപ്രിയയുടെ കൊലപാതകം വിശ്വസിക്കാനായില്ല. സംഭവം നാടെങ്ങും അറിഞ്ഞതോടെ സഹപ്രവര്‍ത്തകരും നാട്ടുകാരും സൂര്യപ്രിയയുടെ വീട്ടിലേക്ക് എത്തുകയായിരുന്നു.

ബുധനാഴ്ച രാവിലെ പത്ത് മണിയോടെയാണ് സംഭവം നടക്കുന്നത്. മരിച്ച സൂര്യ പ്രിയ മേലാര്‍കാട് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് അംഗമാണ്. ഡി വൈ എഫ് ഐ ആലത്തൂര്‍ ബ്ലോക്ക് കമ്മിറ്റി അംഗവുമാണ്. സുജീഷ് തമിഴ്‌നാട്ടിലെ ഒരു ഈന്തപ്പഴ കമ്പനിയില്‍ സെയില്‍സ് മാനായി ജോലി ചെയ്യുകയാണ്.
ദേ വീണ്ടും വന്നു ഞങ്ങളുടെ ക്യാപ്ഷന്‍ ക്യൂന്‍; അമേയാ...എടുത്ത ഫോട്ടോ കൂടി ഇടുമോ, വൈറല്‍ ചിത്രങ്ങള്‍












Click it and Unblock the Notifications