മൃതദേഹം കെട്ടി താഴ്ത്തി, തെളിവ് നശിപ്പിക്കാൻ ഫോൺ ലോറിയിലെറിഞ്ഞു; കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത് ഇങ്ങനെ
പാലക്കാട്; യാക്കരപ്പുഴയില്‍ യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിന്റെ ചുരുളഴിച്ച് പോലീസ്. സിനിമയെ പോലും വെല്ലുന്ന കൊലപാതക പദ്ധതിയാണ് പ്രതികൾ തയ്യാറാക്കിയത്. മൃതദേഹം ആഴമുള്ള പുഴയിൽ ഒളിപ്പിച്ച പ്രതികൾ തെളിവ് നശിപ്പിക്കാൻ യുവാവിന്റെ മൊബൈൽ ഫോൺ തമിഴ്നാട്ടിലേക്ക് പോകുന്ന ലോറിയിലേക്ക് എറിയുകയായിരുന്നു.

വ്യാഴാഴ്ച്ച രാത്രിയാണ് മെഡിക്കല്‍ കോളേജിന് പുറകുവശത്തായി യാക്കരപുഴയുടെ ചതുപ്പില്‍ നിന്ന് ചിറ്റൂര്‍ തത്തമംഗലം ആറാംപാടം സ്വദേശി സുവീഷിന്റെ (20) മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ രണ്ട് പേരാണ് അറസ്റ്റിലായത്. പാലക്കാട് കാടങ്കോട് ഇ എം എസ് കോളനി സ്വദേശി ആര്‍ സുരാജ് (22), പൊൽപ്പുള്ളി കുളമൂട്ടം സ്വദേളി എസ് ഷെമീർ എന്നിവരാണ് അറസ്റ്റിലായത്.
ജുലൈ 19 മുതലായിരുന്നു കാറ്ററിംഗ് ജോലിക്കാരനായ സുവീഷിനെ കാണാതയത്. ദിവസങ്ങളോളം വീട്ടിൽ നിന്നും മാറി നിൽക്കുന്ന പതിവ് സുവീഷിന് ഉള്ളതിനാൽ വീട്ടുകാർ അന്വേഷിച്ചില്ല. എന്നാല് മകൻ ഏറെ ദിവസം കഴിഞ്ഞിട്ടും തിരിച്ച് വരാതിരുന്നതോടെ സുവീഷിന്റെ അമ്മ പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നാടിനെ നടുക്കിയ കൊലയുടെ ചുരുളഴിഞ്ഞത്.
സുവീഷും സുഹൃത്തുക്കളായ പ്രതികളും ചേർന്ന് കാർ വാടകയ്ക്ക് എടുത്ത് ഓടിച്ചിരുന്നു. ഇതിനിടെ കാർ അപകടത്തിൽ പെട്ടു.അറ്റകുറ്റപണിക്കായി ഏകദേശം രണ്ടര ലക്ഷത്തോളം രൂപ ചെലവായി. ഇത് വീതിച്ച് നൽകാനായിരുന്നു തീരുമാനം. എന്നാൽ പണം നൽകാൻ സുവീഷ് കൂട്ടാക്കിയില്ലത്രേ. ഇതാണ് കൊലയിൽ കലാശിച്ചത്.
സുവീഷിനെ പ്രതികൾ ജൂൺ 19 ന് വൈകീട്ട് സംസാരിക്കാനായി വിളിച്ച് വരുത്തുകയായിരുന്നു. തുടർന്ന് ഇവർ പാലക്കാട് ഗവ മെഡിക്കൽ കോളജിനു സമീപം യാക്കരപ്പുഴയോരത്തേക്ക് പോയി. ഇവിടെ വച്ച് സംസാരിച്ച് തർക്കമായി. തുടർന്നായിരുന്നു കൊല. പുഴയുടെ ആളങ്ങളിലേക്ക് മൃതദേഹം കെട്ടിത്താഴ്ത്തി. സുവീഷിന്റെ ഫോൺ തമിഴ്നാട്ടിൽ നിന്നും ലഭിച്ചതാണ് കേസിൽ നിർണായകമായത്.
റെഡിൽ ചുമ്മാ ഫയർ; എങ്ങനെ കണ്ണെടുക്കും?.. മാളവികയുടെ കിടിൽ ചിത്രങ്ങൾ വൈറൽ
ഫോണിലേക്ക് നിരന്തരം സുവീഷിന്റെ അമ്മ വിളിച്ചിരുന്നു. ഒരുതവണ ലോറിക്കാർ ഫോൺ എടുത്തു. കളഞ്ഞ് കിട്ടിയതാണെന്ന് അറിയിച്ചു.ജുലൈ 26 ന് ഫോൺ എടുത്തയാളാണ് വിവരങ്ങൾ നൽകിയത്. ഫോൺ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തുകയായിരുന്നു. കാർ വാടകയുമായി ബന്ധപ്പെട്ട തർക്കമാണെന്ന് പ്രതികൾ മൊഴി നൽകിയെങ്കിലും ലഹരി ഇടപാട് ഉൾപ്പെടെ പോലീസ് പരിശോധിക്കുന്നുണ്ട്. കേസിൽ നാല് പേർ കൂടി അറസ്റ്റിലാവാനുണ്ട്.












Click it and Unblock the Notifications