Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇത് ബേബി ഉഷയുടെ വലിയ മനസ്; 30 സെന്റ് ഭൂമി 9 പേർക്ക് പതിച്ച് നൽകി

പാലക്കാട്; തന്റെ പ്രവൃത്തിയിലൂടെ കൈയ്യടി നേടുകയാണ് ചുനങ്ങാട് എം എസ്‌ വി എം യു പി സ്കൂൾ പ്രധാനാധ്യാപിക ബേബി ഉഷ(55). സ്വന്തം പേരിലുള്ള ഭൂമി സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് പകുത്തി നൽകിയാണ് നൻമയുടെ ജീവിത പാഠം ഈ അധ്യാപിക പകർന്ന് നൽകിയിരിക്കുന്നത്. 30 സെന്റ് ഭൂമിയാണ് ഉഷ സൗജന്യമായി നൽകിയത്.

palakkad-1608138694-166

തൃശൂർ ജില്ലയിലെ പുത്തൂർ പഞ്ചായത്ത് മരോട്ടിച്ചാലിലാണ് ഭൂമിയുള്ളത്. ഇത് 3 സെന്റ് വീതമാണ് പലർക്കും പതിച്ച് നൽകിയത്. ഇക്കൂട്ടത്തിൽ ഗുരുതര രോഗബാധിതരും, ഭിന്നശേഷിക്കാരുമൊക്കെയുണ്ട്. ജനപ്രതിനിധികളുടെ സഹായത്തോടെയായിരുന്നു അർഹരായവരെ കണ്ടെത്തിയത്. കുടുംബത്തിലെ സ്ത്രീകളുടെ പേരിലാണ് രജിസ്ട്രേഷൻ നടത്തിയിരിക്കുന്നത്.

എല്ലാവർക്കും വീതം വെച്ച് നൽകിയ ശേഷം ശേഷിക്കുന്ന 3 സെന്റ് പ്ലോട്ട് പൊതുവഴിയായും രജിസ്റ്റർ ചെയ്തിട്ടുണ്ട്. തന്റെ തീരുമാനത്തിന് വലിയ പിന്തുണയാണ് കുടുംബത്തിൽ നിന്നും ലഭിച്ചതെന്ന് ഉഷ പറയുന്നു.കടുംബ സ്വത്തായി ലഭിച്ച ഭൂമിയാണ് താൻ നൽകിയത്. തീരുമാനത്തിൽ ഭർത്താവ് ചുനങ്ങാട് ശ്രീനികേതിൽ എംവി ബാലകൃഷ്ണന്റെയും മകൻ ശ്രീകേഷിന്റെയും പിന്തുണ തനിക്ക് ലഭിച്ചു, ഉഷ പറഞ്ഞു.

ഒരു വർഷം മുൻരപായിരുന്നു മരോട്ടിച്ചാലിൽ ഉള്ള പറമ്പ് ഉഷയക്ക് കുടുംബ സ്വത്ത് വീതം വെച്ചപ്പോൾ ലഭിച്ചത്. അച്ഛൻ ഈച്ചരൻകുട്ടി വാരിയയുടെ പേരിലായിരുന്നു നേരത്തേ ഭൂമി. 2016ൽ പ്രദേശത്തെ അങ്കണവാടിക്കായി ഈച്ചരൻകുട്ടി വാരിയരും 3 സെന്റ് ഭൂമി സൗജന്യമായി നൽകിയിരുന്നു.

'മൈൻ',ആരതി പൊടിക്കൊപ്പം റോബിന്റെ പുതിയ ചിത്രം, കുരുപൊട്ടുന്നവർ ജാവോയെന്ന് കമന്റുകൾ‍

Recommended Video

cmsvideo
    മത്സ്യത്തൊഴിലാളികളുടെ ബുദ്ധിമുട്ട് കേന്ദ്ര സര്‍ക്കാരിന് ഒരു പ്രശ്നമല്ല |*Kerala

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+