Get Updates
Get notified of breaking news, exclusive insights, and must-see stories!

പാലക്കാട് കടുവയുടെ ആക്രമണം; റബ്ബർ ടാപ്പിംഗ് തൊഴിലാളിക്ക് പരിക്ക്

പാലക്കാട്; ഉപ്പുകുളത്ത് റബ്ബർ ടാപ്പിംഗ് തൊഴിലാളിയ്ക്ക് കടുവയുടെ ആക്രമണത്തിൽ പരിക്ക്. വെള്ളേങ്ങര മുഹമ്മദിന്റെ മകൻ ഹുസൈൻ(30) ആണ് പരുക്കേറ്റത്. ഇയാളെ മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ശനിയാഴ്ച രാവിലെ 8 മണിക്കാണ് ആക്രമണം ഉണ്ടായത്. പിലാച്ചോലെ എൻഎസ്എസ് എസ്റ്റേറ്റിന് സമീപത്ത് വെച്ച് കടുവ ആക്രമിക്കുകയായിരുന്നു. ഹുസൈനൊപ്പം ഉണ്ടായിരുന്ന ആളുകള്‍ വലിയ ശബ്ദമുണ്ടാക്കിയതോടെയാണ് കടുവ പിൻവാങ്ങിയത്. അതിനാൽ കൂടുതൽ പരിക്കുകൾ ഏൽക്കാതെ രക്ഷിക്കാൻ സാധിച്ചുവെന്നാണ് സൂചന. നിലവിൽ ഇയാളുടെ ആരോഗ്യ നില തൃപ്തികരമാണ്.

 palakkadmap-153

ആമിര്‍ ഖാന്റെയും കിരണ്‍ റാവുവിന്റെയും രസകരമായ ഫോട്ടോകള്‍ കാണാം

അതേസമയം ഉപ്പുകുളം മേഖലയിൽ പലസ്ഥലത്ത് വേണ്ടി കടുവയെ കണ്ടതായി നാട്ടുകാർ പറയുന്നു. മുൻപ് ഈ പ്രദേശത്തെ വളർത്തുമൃഗങ്ങളെ കടുവ പിടിക്കാറുള്ളതായും നാട്ടുകാർ പറയുന്നുണ്ട്. പലപ്പോഴായി കടുവയെ കുറിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചിട്ടുണ്ടായിരുന്നുവെങ്കിലും അവരുടെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ ആരോപിച്ചു.

ആമിര്‍ ഖാന്റെയും കിരണ്‍ റാവുവിന്റെയും രസകരമായ ഫോട്ടോകള്‍ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+