പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പെരിങ്ങോട്ടുകുറിശിയിൽ കോൺഗ്രസ് ഭരണം വീഴും? 10 അംഗങ്ങൾ രാജിയിലേക്കോ? ഞെട്ടിച്ച നീക്കത്തിന് ഗോപിനാഥ്

Google Oneindia Malayalam News

പാലക്കാട്; കോൺഗ്രസ് നേതാവും മുൻ എംഎയുമായ എവി ഗോപിനാഥ് പാർട്ടി വിട്ടതോടെ പെരിങ്ങോട്ടുകുറിശി പഞ്ചായത്ത് ഭരണമാണ് ഏറ്റവും കൂടുതൽ ഉറ്റുനോക്കപ്പെടുന്നത്. കോൺഗ്രസിന്റെ പൊന്നാപുരം കോട്ടയെന്ന് അറിയപ്പെടുന്ന പഞ്ചായത്തിൽ ഗോപിനാഥ് ഉൾപ്പെടെ 11 അംഗങ്ങളായിരുന്നു പാർട്ടിക്ക് ഉണ്ടായിരുന്നത്. ഗോപിനാഥിന്റെ അനുയായികളാണ് മറ്റ് 10 പേരും. ഗോപിനാഥിന്റെ രാജിയ്ക്ക് പിന്നാലെ പഞ്ചായത്ത് ഭരണം അട്ടിമറിക്കാൻ നേതാക്കൾ തയ്യാറെടുക്കുകയാണെന്നാണ് അഭ്യൂഹങ്ങൾ.

കിടിലം ഗ്ലാമറസ് ലുക്കില്‍ നടി ശ്രിന്ദ; വൈറല്‍ ഫോട്ടോ ഷൂട്ട് കാണാം

avgopinath1-1630302

1979 മുതൽ ഇതുവരെ കോൺഗ്രസിനൊപ്പം ഉറച്ച് നിന്ന പഞ്ചായത്താണ് പെരുങ്ങോട്ടുകുറിശി. പാർട്ടിക്കുള്ളിൽ പല തരത്തിലുള്ള അട്ടിമറികൾ ഉണ്ടായപ്പോൾ പോലും കോൺഗ്രസിനൊപ്പം പഞ്ചായത്ത് ഉറച്ച് നിന്നിരുന്നു. 42 വർഷത്തിനിടെ മൂന്ന് തവണ പ്രസിഡന്റ് പദവി സംവരണം ആയിരുന്നപ്പോൾ ഒഴിച്ച് ബാക്കി മുഴുവൻ കാലത്തും ഗോപിനാഥ് ആയിരുന്നു പ്രസിഡന്റ് പദവി അലങ്കരിച്ചിരുന്നത്. ഗോപിനാഥിന്റെ സ്വാധീനത്തിലൂടെ പഞ്ചായത്തിലെ ഇടത് കേന്ദ്രങ്ങളിൽ പോലും സ്വാധീനം ഉറപ്പിക്കാൻ കോൺഗ്രസിന് സാധിച്ചിരുന്നു.

നേരത്തേ നിയമസഭ തിരഞ്ഞെടുപ്പിൽ ഗോപിനാഥ് പാർട്ടി നേതൃത്തോട് ഇടഞ്ഞതിന് പിന്നാലെ പഞ്ചാത്തിലെ അംഗങ്ങൾ രാജിക്ക് തയ്യാറാണെന്ന് പ്രഖ്യാപിച്ചിരുന്നു. ഗോപിനാഥ് രാജിവെച്ചതോടെ ഏത് നിമിഷവും പഞ്ചായത്തിൽ അട്ടിമറി ഉണ്ടാകാനുള്ള സാധ്യത ഉണ്ടെന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്. നിലവിൽ പഞ്ചായത്തിൽ 5 അംഗങ്ങളാണ് സിപിഎമ്മിന് ഉള്ളത്.

അതേസമയം പഞ്ചായത്തംഗങ്ങളായ അനുയായികൾ രാജിവെയ്ക്കാൻ തയ്യാറാകുമോയെന്ന ചോദ്യത്തിന് താൻ ആരേയും നിർബന്ധിച്ചിട്ടില്ലെന്നും രാജി കാര്യം പഞ്ചായത്ത് അംഗങ്ങളോടാണ് ചോദിക്കേണ്ടതെന്നുമായിരുന്നു ഗോപിനാഥിന്റെ മറുപടി. അതേസമയം ഗോപിനാഥിനെ മുൻനിർത്തി പഞ്ചായത്ത് ഭരണം പിടിക്കാൻ സിപിഎമ്മിന് സാധിച്ചാൽ അത് ജില്ലയിൽ കോൺഗ്രസിന് വലിയ തിരിച്ചടിയായിരിക്കും സമ്മാനിക്കുക.

Recommended Video

cmsvideo
കേരളം; എ.വി.ഗോപിനാഥിന്റെ പാതയില്‍ നിരവധി കോണ്‍ഗ്രസുകാര്‍ വരുമെന്ന് എ.കെ.ബാലൻ

അതിനിടെ കോൺഗ്രസ് വിട്ട ഗോപിനാഥിനെ സ്വാഗതം ചെയ്ത് സിപിഎം രംഗത്തെത്തി. ഗോപിനാഥിന്റെ തിരുമാനം സ്വാഗതാർഹമാണെന്നും ഗോപിനാഥിന്റെ മാതൃക ഇനിയും നിരവധി കോൺഗ്രസ് നേതാക്കൾ സ്വീകരിക്കുമെന്നാണ് മനസിലാക്കുന്നതെന്നും സിപിഎം ജില്ലാ കമ്മിറ്റി വ്യക്തമാക്കി.ഡി സി സി അധ്യക്ഷ പദവിയിൽ നിന്നും തഴയപ്പെട്ടതിന് പിന്നാലെയായിരുന്നു മുൻ ഡിസിസി അധ്യക്ഷനും എംഎൽഎയുമായ എവി ഗോപിനാഥ് പാർട്ടി വിട്ടത്. ഉടൻ മറ്റ് പാർട്ടിയിൽ ചേരുന്നതിനെ കുറിച്ച് ആലോചിച്ചിട്ടില്ലെന്നായിരുന്നു ഗോപിനാഥ് വാർത്താസമ്മേളനത്തിൽ പറഞ്ഞത്. എന്നാൽ ഗോപിനാഥ് സിപിഎം നേതാക്കളുമായി ചർച്ച നടത്തിയതായി അഭ്യൂഹങ്ങൾ ഉണ്ട്. ഉടൻ തന്നെ ഔദ്യോഗികമായി പാർട്ടിയിൽ ചേർന്നേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

English summary
Peringottukurissi panchayath members may resign from Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X