പണിവരുന്നുണ്ടവറാച്ചാ...പാലക്കാട് നഗരത്തില്‍ അശ്രദ്ധമായി വാഹനമോടിച്ചയാള്‍ക്ക് കിട്ടിയത് എട്ടിന്റെ പണി
പാലക്കാട്: അതിവേഗത്തില്‍ ഒരാള്‍ ബൈക്കോടിക്കുന്നു. അതും ബസിനെയെല്ലാം ഓവര്‍ടേക്ക് ചെയ്ത്. ബൈക്കില്‍പോകുന്ന ഒരു സ്ത്രീയുടെ വലത് വശത്ത് നിന്ന് ഇടത്തേക്ക് ഒറ്റ വെട്ടിക്കല്‍. അതോടെ ആ സ്ത്രീ തെറിച്ച് വീഴുന്നു. ബൈക്ക് തട്ടിയില്ലെങ്കിലും അപകടമുണ്ടാക്കുന്ന തരത്തിലുള്ള ഈ ബൈക്കോട്ടം പലരുടെയും ജീവനെടുക്കുമായിരുന്നു. പാലക്കാട് നഗരത്തില്‍ നിന്നുള്ള ദൃശ്യമാണിത്. കേരളാ പോലീസ് ഈ ദൃശ്യം ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിരുന്നു. പണി വരുന്നുണ്ട് അവറാച്ചാ എന്ന് മോട്ടോര്‍ വാഹന വകുപ്പ് കുറിക്കുകയും ചെയ്തിരുന്നു. അശ്രദ്ധമായ ഡ്രൈവിംഗ് വാഹനം ഓടിക്കുന്ന ആള്‍ക്ക് മാത്രമല്ല റോഡിലെ മറ്റ് യാത്രക്കാര്‍ക്കും അപകടമാണെന്നതിനു മറ്റൊരു ഉദാഹരണമെന്നാണ് പോലീസ് ഫേസ്ബുക്ക് പോജില്‍ ഇതിനൊപ്പം കുറിച്ചിരിക്കുന്നത്.

ഒടുവില്‍ ആളെ പിടിച്ചിരിക്കുകയാണ് പാലക്കാട് പോലീസ്. ആദര്‍ശ് എന്നാണ് ഇയാളുടെ പേര്. കഴിഞ്ഞ ദിവസം വൈകീട്ടോടെയായിരുന്നു അപകടമുണ്ടാക്കുന്ന തരത്തില്‍ ആദര്‍ശ് വാഹമോടിച്ചത്. പാലക്കാട് ഡിവൈഎസ്പിയുടെ നിര്‍ദേശപ്രകാരം ഇയാളെ വാഹനത്തെയും ഒരുമിച്ചാണ് പോലീസ് പൊക്കിയത്. എസ്ബിഐ ജംഗ്ഷനില്‍ വെച്ചാണ് ഈ സംഭവമുണ്ടായത്. അപകടമുണ്ടാക്കിയതിന് ശേഷം നിര്‍ത്താതെ പോയതിനും കേസെടുത്തിട്ടുണ്ട്. ഇയാളുടെ ലൈസന്‍സും റദ്ദാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ടൗണില്‍ ഇത്തരത്തില്‍ ചെറുപ്പക്കാര്‍ വാഹനമോടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും പോലീസ് പറയുന്നു. അതിനെതിരെയും നടപടിയെടുക്കുമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
നിര്‍ത്താതെ പോകുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഇനിയും അങ്ങനെ തന്നെയുണ്ടാവും. ആദര്‍ശ് ഓടിച്ച വാഹനം കോടതിയില്‍ ഹാജരാക്കും. ഇയാളുടെ ലൈസന്‍സ് റദ്ദാക്കാന്‍ ട്രാഫിക് പോലീസ് എംവിഡിയോടാണ് ആവശ്യപ്പെട്ടത്. ഇതിന് പുറമേ പിഴയുമുണ്ടാവും. വാഹനം നിര്‍ത്താതെ പോയത് ആളുകളെ ഭയന്നിട്ടാണെന്ന് ആദര്‍ശ് പറയുന്നു. അതേസമയം ആദര്‍ശ് പരുത്തിപ്പുള്ളി സ്വദേശിയാണെന്നും പോലീസ് പറയുന്നു. കഴിദിവസം ഈ വീഡിയോ കേരളാ പോലീസ് സോഷ്യല്‍ മീഡിയ പേജില്‍ പോസ്റ്റ് ചെയ്തപ്പോള്‍ തന്നെ വലിയ വിമര്‍ശനങ്ങള്‍ ആദര്‍ശിനെതിരെ ഉയര്‍ന്നിരുന്നു.
സാരിയില്‍ അതീവ സുന്ദരിയായി റിമി ടോമി; ഏറ്റവും പുതിയ ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
ഇയാളെ പിടിച്ചതിന് പോലീസിനെ നിരവധി പേര്‍ അഭിനന്ദിക്കുന്നുണ്ട്. എന്നാല്‍ ഗായത്രി സുരേഷിന്റെ ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കിയോ എന്ന് ചോദിക്കുന്നവരുമുണ്ട്. എന്തായാലും പാലക്കാട് നഗരത്തില്‍ ട്രാഫിക് നിയമലംഘനത്തെ കര്‍ശനമായി നേരിടുമെന്നാണ് പോലീസ് പറയുന്നത്. ഇത്തരം പരാതികളെല്ലാം പരിശോധിച്ച് തുടങ്ങിയിട്ടുണ്ട്. പരിശോധനയില്‍ നിര്‍ത്താതെ പോകുന്നവര്‍ ധാരാളമുണ്ട്. ഇവരെ നമ്പര്‍ ട്രേസ് ചെയ്ത് കണ്ടെത്തും.അത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാവുമെന്നും പാലക്കാട് ട്രാഫിക് പോലീസ് വ്യക്തമാക്കി. അതേസമയം സോഷ്യല്‍ മീഡിയയില്‍ ചിലര്‍ വണ്ടിയോടിച്ച സ്ത്രീയുടെ പ്രശ്‌നമാണ് ഇതെന്നൊക്കെ ന്യായീകരിക്കുന്നുണ്ട്.












Click it and Unblock the Notifications