പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഷാജഹാൻ കൊലക്കേസ്: ഡിവൈഎസ്‍പിയുടെ നേതൃത്വത്തിൽ 19 അംഗ സംഘം അന്വേഷിക്കും

Google Oneindia Malayalam News

പാലക്കാട്: പാലക്കാട്‌ മരുതറോഡ്‌ സിപിഐഎം ലോക്കൽ കമ്മിറ്റി അംഗം ഷാജഹാൻ കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. പാലക്കാട് ഡിവൈഎസ്‍പിയുടെ നേതൃത്വത്തിൽ 19 അംഗ സംഘം അന്വേഷിക്കും. രാഷ്ട്രീയ വിരോധം മൂലമാണ് ഷാജഹാനെ കൊലപ്പെടുത്തിയതെന്നാണ് എഫ് ഐ ആർ. വധത്തിന് പിന്നിൽ ബിജെപി അനുഭാവികൾ എന്നാണു റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ കൊലപാതകം രാഷ്ട്രീയ പ്രേരിതമാണോ എന്ന് ഇപ്പോൾ പറയാനാകില്ലെന്നാണ് പാലക്കാട് എസ്പിയുടെ പ്രതികരണം.

ഷാജഹാൻറെ സുഹൃത്തും പാർട്ടി അംഗവുമായ സുകുമാരൻ്റെ മൊഴിയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ എഫ്ഐആർ പ്രകാരം കൊലയ്ക്ക് പിന്നിൽ എട്ട് ബിജെപി പ്രവർത്തർ എന്നാണ് ഉള്ളത്. ഷാജഹാൻ സിപിഎം നേതാവാണെന്ന് അറിഞ്ഞു തന്നെയാണ് ഷാജഹാനെ വെട്ടിയത്. വടിവാളു കൊണ്ട് ആദ്യം വെട്ടിയത് ഒന്നാം പ്രതി ശബരീഷാണ്. പിന്നീട് അനീഷ്. മറ്റ് ആറ് പ്രതികൾ കൊലയ്ക്ക് സഹായവുമായി ഒപ്പം നിന്നുവെന്നും റിപ്പോട്ടിൽ പറയുന്നു.എന്നാൽ രാഷ്ട്രീയ കൊലപാതകമാണെന്ന് കൂടുതൽ അന്വേഷണത്തിന് ശേഷമെ വ്യക്തമാകു എന്നാണ് പൊലീസ് പറയുന്നത്.

plkd

'ആര്‍എസ്എസിന്റെ ഒരു നേതാവിനെ പോലും സ്വാതന്ത്ര്യ പോരാട്ടത്തില്‍ കണ്ടിട്ടില്ല';പ്രകാശ് കാരാട്ട്'ആര്‍എസ്എസിന്റെ ഒരു നേതാവിനെ പോലും സ്വാതന്ത്ര്യ പോരാട്ടത്തില്‍ കണ്ടിട്ടില്ല';പ്രകാശ് കാരാട്ട്

അതേസമയം, ഷാജഹാൻറെ കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് ആണെന്നാണ് സിപിഎം വാദം. ക്രിമിനൽ പ്രവർത്തനം ചോദ്യം ചെയ്തത് കൊലപാതകത്തിന് പ്രേരണയായെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ ആരോപിക്കുന്നു. കൊലപാതകത്തിന് ശേഷം വ്യാജപ്രചാരണം അഴിച്ചുവിടുന്നത് കൊടും ക്രൂരതയാണെന്നും സിപിഎം പറയുന്നു.

ആഭ്യന്തരവും ധനകാര്യവും ആർക്ക്?; ബീഹാറിൽ കോളടിക്കുക തേജസ്വിക്കും കൂട്ടര്‍ക്കുമോ?സാധ്യതയിങ്ങനെആഭ്യന്തരവും ധനകാര്യവും ആർക്ക്?; ബീഹാറിൽ കോളടിക്കുക തേജസ്വിക്കും കൂട്ടര്‍ക്കുമോ?സാധ്യതയിങ്ങനെ

ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കാൻ ഷാജഹാന്റെ നേതൃത്വത്തിൽ ബോർഡ് വെവച്ചപ്പോൾ അത് മാറ്റി അതേ സ്ഥലത്ത് തന്നെ ശ്രീകൃഷ്ണജയന്തിയുടെ ബോർഡ് വയ്ക്കാൻ ആർഎസ്എസ് സംഘം ശ്രമിച്ചു. ഇതുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ ഷാജഹാനെ വെട്ടി വീഴ്ത്തുകയായിരുന്നു എന്നാണ് സി പി എം ആരോപിച്ചത്.

ഇത് ദില്‍ഷയുടെ രണ്ടാം ഭാവമോ!!! പുതിയ ചിത്രം പങ്കുവെച്ച് ദില്‍ഷ; സോഷ്യല്‍ മീഡിയയുടെ കണ്ണുടക്കിയത് ക്യാപ്ഷനിലും

ഷാജഹാന്റെ കൊലപാതകത്തിൽ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രം​ഗത്ത് എത്തിയിരുന്നു. ഷാജഹാന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. സമാധാനാന്തരീക്ഷം തകർക്കാനുള്ള ഇത്തരം നീക്കങ്ങൾക്കെതിരെ കർശന നടപടികളെടുക്കും. കുറ്റമറ്റ അന്വേഷണത്തിലൂടെ കുറ്റവാളികളെ നിയമത്തിനു മുന്നിലെത്തിക്കാൻ പോലീസിന് നിർദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

English summary
ShahJahan murder : 19-member Special team headed by DySP will investigate the murder
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X