Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊലയ്ക്ക് പിന്നില്‍ ആര്‍എസ്എസെന്ന് ഷാജഹാന്റെ കുടുംബം: പ്രശ്‌നം തുടങ്ങിയത് ഇങ്ങനെ

പാലക്കാട്: ഷാജഹാന്റെ കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് അദ്ദേഹത്തിന്റെ ബന്ധുക്കള്‍. ബ്രാഞ്ച് സെക്രട്ടറിയായത് മുതല്‍ ഒരു വര്‍ഷമായി പ്രതികള്‍ക്ക് ഉണ്ടായിരുന്ന പകയാണ് കൊലപാതകത്തിന് കാരണമെന്ന് ഷാജഹാന്റെ ബന്ധുക്കള്‍ ആരോപിക്കുന്നു. കൊലയ്ക്ക് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്നും ഇവര്‍ പറയുന്നു.

1

അതേസമയം പ്രതികള്‍ സിപിഎം അംഗങ്ങളല്ലെന്ന് ദൃക്‌സാക്ഷിയായ സുരേഷും വെളിപ്പെടുത്തി. പ്രതികളായ ശബരീഷിനും അനീഷിനും പണ്ട് സിപിഎം അംഗത്വമുണ്ടായിരുന്നു. നിലവില്‍ ഇവര്‍ ആര്‍എസ്എസുകാരാണെന്നും, സിപിഎമ്മുമായി ഇവര്‍ക്ക് ബന്ധമില്ലെന്നും സുരേഷ് വ്യക്തമാക്കി.

ഇക്കഴിഞ്ഞ ബ്രാഞ്ച് സമ്മേളനത്തിലാണ് ഷാജഹാന്‍ കുന്നംക്കാട് ബ്രാഞ്ച് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത്. ഇത് അംഗീകരിക്കാന്‍ കഴിയാതിരുന്ന പ്രതികള്‍ സിപിഎം ബന്ധം ഉപേക്ഷിച്ച് ആര്‍എസ്എസില്‍ ചേരുകയായിരുന്നു. ഇതിന് ശേഷം പ്രതികള്‍ക്ക് ഷാജഹാനുമായി കടുത്ത വൈരാഗ്യമുണ്ടായിരുന്നുവെന്നും കുടുംബം വെളിപ്പെടുത്തി.

ഷാജഹാന്റെ വീടിന് സമീപത്ത് കുടില്‍ കെട്ടി പ്രതികള്‍ ലഹരി പദാര്‍ത്ഥങ്ങളും ഉപയോഗിച്ചിരുന്നു. ഇത് ഷാജഹാന്‍ ചോദ്യം ചെയ്തിരുന്നു. ഇതും പ്രതികളില്‍ വൈരാഗ്യത്തിന് കാരണമായി. വേറെയും പ്രശ്‌നങ്ങള്‍ ഇവരുമായി ഉണ്ടായിരുന്നതായി ബന്ധുക്കള്‍ പറയുന്നു.

ഷാജഹാന്റെ നേതൃത്വത്തില്‍ സ്ഥാപിച്ച ഫ്‌ളെക്‌സ് ഇവിടെ നിന്ന് മാറ്റി പ്രതികള്‍ ശ്രീകൃഷ്ണ ജയന്തിയടെ ഫ്‌ളക്‌സ് വെക്കാന്‍ ശ്രമിച്ചിച്ചത് ഷാജഹാനും മറ്റ് സിപിഎം പ്രവര്‍ത്തകരും ചോദ്യം ചെയ്തിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. പ്രതികളില്‍ ഒരാളായ നവീന്റെ നേതൃത്വത്തിലാണ് ഷാജഹാനെ പ്രതികള്‍ ആക്രമിച്ചതെന്നും, ആക്രമണത്തിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്നും കുടുംബം പറയുന്നു.

ഇങ്ങനുണ്ടോ ഒരു ലവ്, നയന്‍സിനെ ചുംബിച്ച് വിക്കി, ക്യൂട്ട് ലുക്കില്‍ ബാഴ്‌സലോണയിലേക്ക്; ചിത്രങ്ങള്‍ വൈറല്‍

സംഭവ സമയത്ത് ഷാജഹാനൊപ്പം ഉണ്ടായിരുന്ന സുരേഷ് പ്രതികളില്‍ ഒരാളുടെ അച്ഛനായത് കൊണ്ട് മാത്രമാണ് അക്രമത്തില്‍ നിന്നും രക്ഷപ്പെട്ടതെന്നും ഇവര്‍ പറയുന്നു.

അതേസമയം കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ വിരോധം തന്നെയാണെന്ന് ദൃക്‌സാക്ഷിയായ സുരേഷ് പറയുന്നു. വ്യക്തി വിരോധമല്ല ഇതിന് കാരണം. പണ്ട് നടന്ന നിസ്സാര സംഭവങ്ങളുടെ പേരില്‍ കൊലപാതകം നടക്കില്ല. ഷാജഹാനെ കൊല്ലാന്‍ അവര്‍ നേരത്തെ തീരുമാനിച്ചിരിക്കാം. കൊലയ്ക്ക് കാരണമുണ്ടാക്കാനും ആര്‍എസ്എസ് ശ്രമിച്ചിട്ടുണ്ടാകാം. അതിനായി അവര്‍ പ്രേരിപ്പിച്ച് കാണും. അല്ലാതെ ഇങ്ങനെയുള്ള കൊലപാതകം നടക്കില്ല.

ശബരീഷാണ് ഷാജഹാനെ ആദ്യം വെട്ടിയത്. രണ്ടാമത് അനീഷും വെട്ടുകയായിരുന്നു. ദേശാഭിമാനി വരിസംഖ്യ എടുക്കുന്നതും സംബന്ധിച്ചും ബോര്‍ഡ് വെക്കുന്നത് സംബന്ധിച്ചും പണ്ട് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നുവെന്ന് സുരേഷ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+