സുപ്രഭാതം ജീവനക്കാരന്‍ ബൈക്ക് അപകടത്തില്‍ മരിച്ചു; അപകടം നടന്നത് വെള്ളിയാഴ്ച പുലർച്ചെ...
പാലക്കാട് : സുപ്രഭാതം പാലക്കാട് യൂണിറ്റില്‍ സര്‍ക്കുലേഷന്‍ ജീവനക്കാരനായ പാലക്കാട് പിരായിരി പള്ളിക്കുളത്ത് കായംകുളം വീട്ടില്‍ ബാവുവിന്റെ മകന്‍ ഫാസില്‍ കെ.ബി(28)യാണ് പാലക്കാട് മരുതറോഡിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചത്. കോയമ്പത്തൂരില്‍ നിന്നും പാലക്കാട്ടേക്ക് വരുന്നതിനിടെ പുലര്‍ച്ചെ പുറകെ വന്ന വാഗനര്‍ കാര്‍ ഫാസില്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നു.
കോണ്‍ഗ്രസ് രാഷ്ട്രീയ വിശകലനത്തിന്.... ബിജെപിക്കെതിരെയുള്ള പോരാട്ടം മാറ്റുന്നു!!
കാര്‍ പിന്നീട് മറ്റൊരു വാഹനത്തിലും ഇടിച്ചാണ് നിന്നത്. അപകടത്തില്‍പെട്ട ഫാസിലിനെ ഫയര്‍ഫോഴ്‌സ് ജീവനക്കാരാണ് പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ആശുപത്രിയിലെത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. എസ്.കെ.എസ്.എസ്.എഫ് സര്‍ഗാലയ പാലക്കാട് ജില്ലാ സെക്രട്ടറിയാണ്.

പൊലിസ് സര്‍ജന്‍ ഡോ.ഗുജ്‌റാളിന്റെ നേതൃത്വത്തില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. വന്‍ ജനാവലിയെ സാക്ഷിയാക്കി കള്ളിക്കാട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. മാതാവ് : സുഹ്‌റാബി. ഭാര്യ : റമീന. സഹോദരങ്ങള്‍ : ഫള്‌ലുറഹ്മാന്‍(റിയാദ്), ഇല്യാസ് ഫൈസി (എസ്.കെ.എസ്.എസ്.എഫ് പാലക്കാട് മേഖല പ്രസിഡന്റ്), മുഫീദ. സഹോദരീ ഭര്‍ത്താവ് : ഫൈസല്‍.












Click it and Unblock the Notifications