അരിമാവ് ചോദിച്ചെത്തി, പിന്നാലെ വീട്ടമ്മയുടെ മാലപൊട്ടിച്ച് കടന്നു; മോഷ്ടാക്കല്‍ പിടിയില്‍
പാലക്കാട്: അരിമാവ് ചോദിച്ചെത്തി വീട്ടമ്മയുടെ മാലപ്പൊട്ടിച്ചോടിയ പ്രതികള്‍ പിടിയില്‍. മലപ്പുറം ആമയൂർ കടവിൽ നിസാർ, മൊറയൂർ ആനക്കല്ലിങ്കൽ സുബൈർ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. വടക്കുമണ്ണത്ത് ഓക്കാസ് തിയറ്ററിനു സമീപം അരിമാവ് വിൽപന നടത്തുന്ന ശാന്തിയുടെ മാലയാണ് അരിമാവ് വാങ്ങാനെന്ന വ്യാജേന എത്തിയവർ കവർന്നത്.
രാത്രി കട അടയ്ക്കാനുള്ള തയാറെടുപ്പിനിടെയാണ് മാവ് ആവശ്യപ്പെട്ട് യുവാവ് എത്തിയത്. 30 രൂപയുടെ മാവ് നൽകിയപ്പോൾ 50 രൂപയുടെ മാവാണ് വേണ്ടതെന്ന് യുവാവ് പറഞ്ഞു. തുടര്‍ന്ന് മാവുമായെത്തിയ യുവതിയുടെ മാലപ്പൊട്ടിച്ച് ഇയാള്‍ ഓടുകയായിരുന്നു. ശാന്തി ഒരു കൈകൊണ്ട് മാലയും മറു കൈകൊണ്ട് യുവാവിന്റെ വസ്ത്രത്തിലും പിടിച്ചെങ്കിലും തള്ളിമാറ്റി മാല പൊട്ടിച്ച് യുവാവ് പുറത്തേക്ക് ഓടി.

ശബ്ദം കേട്ട് യുവതിയുടെ ഭര്‍ത്താവ് യുവാവിന്‍റെ പിന്നാലെ ഓടിയെങ്കിലും ഇയാളെ കിട്ടിയില്ല.ബൈക്കല്‍ കാത്ത് നിന്ന സുഹൃത്തിനൊപ്പം ഇയാള്‍ രക്ഷപ്പെടുകയായിരുന്നു.എന്നാല്‍ മാലയുടെ ഒരു ഭാഗം ശാന്തിയുടെ കയ്യിൽ കിട്ടിയിരുന്നു. സമാന കേസിൽ തൃശൂർ ഒല്ലൂരിലാണ് ഇവർ പിടിയിലായത്. ചോദ്യം ചെയ്യലിൽ പ്രതികള്‍ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. പാലക്കാട്, മലപ്പുറം, തൃശൂർ സ്റ്റേഷനുകളിൽ ഇവർക്കെതിരെ കേസുകളുണ്ട്. മാല പണയം വച്ച സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്ന് സ്വർണം കണ്ടെടുത്തു.
കഴിഞ്ഞ ദിവസം നടന്ന മറ്റൊരു സംഭവത്തില്‍ ജില്ലയിലെ കണ്ണനൂരില്‍ വീട് കുത്തി തുറന്ന് 50 പവൻ സ്വര്‍ണവും ഒന്നര ലക്ഷം രൂപയും കവര്‍ന്നിരുന്നു. റിട്ടയര്‍ഡ് നേവി ഉദ്യോഗസ്ഥന്‍റെ വീട്ടിലായിരുന്നു കവര്‍ച്ച. വീട്ടുകാര്‍ ഒരാഴ്ചയായി സ്ഥലത്തില്ലായിരുന്നു. തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. വീടിന്‍റെ ഗേറ്റ് പൂട്ടി കിടക്കുകയായിരുന്നു. മതില്‍ ചാടിയെത്തിയ മോഷ്ടക്കാള്‍ കമ്പി പാര ഉപയോഗിച്ച് വീടിന്‍റെ വാതില്‍ തുറക്കുകയായിരുന്നു എന്നാണ് പൊലീസ് നിഗമനം. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്.
അടിപൊളി ഗെറ്റപ്പില്‍ ഞെട്ടിച്ച് അന്ന ബെന്‍; എജ്ജാതി ലുക്കെന്ന് സോഷ്യല്‍ മീഡിയ












Click it and Unblock the Notifications