Get Updates
Get notified of breaking news, exclusive insights, and must-see stories!

പാലക്കാട് ചിറ്റൂർ പുഴയുടെ നടുവിൽ മൂന്ന് കുട്ടികൾ കുടുങ്ങി; രക്ഷപ്പെടുത്തി പോലീസും ഫയർഫോഴ്‌സും

പാലക്കാട്: ചിറ്റൂർ പുഴയുടെ നടുവിൽ കുടുങ്ങിയ മൂന്ന് കുട്ടികളെയും കരയ്ക്ക് എത്തിച്ചു. ഏറെനേരത്തെ പരിശ്രമത്തിന് ഒടുവിലാണ് പോലീസും ഫയർഫോഴ്‌സും ചേർന്ന് കുട്ടികളെ രക്ഷപ്പെടുത്തിയത്. സംഭവം അറിഞ്ഞതിന് പിന്നാലെ അഗ്നിശമനാ സേനയും പോലീസും സ്ഥലത്തെത്തിയിരുന്നു. കുട്ടികളെ പുഴയിൽ നിന്ന് കരയ്ക്ക് കയറ്റാനുള്ള ശ്രമങ്ങളിൽ നാട്ടുകാരും പങ്കാളികളായി.

ഏകദേശം രണ്ടരയോടെയാണ് കുട്ടികൾ ഈ സ്ഥലത്തേക്ക് വന്നതെന്നാണ് നാട്ടുകാർ പറയുന്നത്. കനത്ത മഴയെ തുടർന്ന് നിറഞ്ഞൊഴുകുന്ന പുഴയിൽ ശക്തമായ ഒഴുക്കായിരുന്നു ഈ സമയത്ത്. പുഴയിലെ ജലനിരപ്പ് കൂടിയ പ്രദേശം വരെ അവർ എത്തിയിരുന്നു എന്നതാണ് പ്രധാന കാര്യം. കൂടാതെ മൂന്ന് കുട്ടികളിൽ ഒരാൾ വളരെ പ്രായം കുറഞ്ഞ കുട്ടിയായിരുന്നു.

chitturpuzharescue

ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ വടംകെട്ടി കൂട്ടികളെ കരയ്ക്ക് കയറ്റാനുള്ള ശ്രമങ്ങൾ ആദ്യം നടത്തിയെങ്കിലും ഇത് വിജയിച്ചില്ല. പിന്നീടാണ് ഇവരുടെ അടുത്തേക്ക് ഏണി എത്തിച്ചു കൊണ്ടുള്ള രക്ഷാപ്രവർത്തനത്തിലേക്ക് കടന്നത്. തുടർന്ന് ഈ ഏണിയിൽ പിടിച്ചു കൊണ്ടാണ് കുടുങ്ങിയ രണ്ട് കുട്ടികളും കരയിലേക്ക് എത്തിയത്.

മീന്‍ പിടിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം എന്നാണ് അറിയാൻ കഴിഞ്ഞത്. കാലവർഷം ശക്തമായതോടെ പുഴ കര കവിഞ്ഞൊഴുകുന്ന സാഹചര്യത്തിൽ പുഴയിലിറങ്ങരുതെന്ന നിർദ്ദേശം നിലനിൽക്കുന്നുണ്ട്. അതിനിടയിലാണ് ഇത്തരമൊരു സംഭവം വീണ്ടും ആവർത്തിക്കുന്നത്. കഴിഞ്ഞ ദിവസം അപകടം ഉണ്ടായ അതേ സ്ഥലത്ത് തന്നെയാണ് ഇന്ന് കുട്ടികളും കുടുങ്ങിയത്.

കഴിഞ്ഞ ദിവസം സമാനമായി ഒരു കുടുംബത്തിലെ നാല് പേർ ചിറ്റൂർ പുഴയിൽ കുടങ്ങിയിരുന്നു. നർണി ആലാംകടവ് കോസ്‌വേക്ക് താഴെയായിരുന്നു സംഭവം. ഫയർഫോഴ്‌സിന്റെ സമയോചിതമായ ഇടപെടലിനെ തുടർന്നാണ് ഇവരെ കരയ്ക്ക് കയറ്റിയത്. നാല് പുരുഷന്മാരും പ്രായമായ സ്ത്രീയുമടങ്ങിയ സംഘം കുളിക്കാനിറങ്ങിയ സമയത്ത് പുഴയിൽ പെട്ടെന്ന് ജലനിരപ്പുയരുകയായിരുന്നു.

ഇതിന് പിന്നാലെ ഉടൻ തന്നെ നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്‌സും പോലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടങ്ങുകയായിരുന്നു. പ്രദേശവാസികൾ തന്നെയാണ് പുഴയിൽ കുടുങ്ങിയത്. കുളിക്കാനും അലക്കാനുമായി സ്ഥിരം പുഴയിലിറങ്ങുന്ന ആളുകളായിരുന്നു ഇവർ. എന്നാൽ കനത്ത മഴവെള്ളപ്പാച്ചിലിൽ കുടുങ്ങി പോവുകയായിരുന്നു.

ഈ സംഭവത്തിന് പിന്നാലെ പുഴയിൽ ഇറങ്ങരുതെന്ന് പോലീസ് കർശന ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഇത് ലംഘിച്ചാണ് വിദ്യാർത്ഥികൾ ഇന്ന് പുഴയിലിറങ്ങിയത്. പെട്ടന്ന് ജലനിരപ്പ് ഉയരുന്ന പ്രദേശമായതിനാൽ അപകട സാധ്യത കൂടുതലാണ് ഇവിടെ.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+