പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'മനോധൈര്യം കൈവിടാതിരുന്ന ബാബുവിന് ബിഗ് സല്യൂട്ട്', പ്രതികരണവുമായി വിഡി സതീശൻ

Google Oneindia Malayalam News

പാലക്കാട്: മലയിടുക്കിൽ കുടുങ്ങിയ ബാബുവിനെ രക്ഷപ്പെടുത്താനുളള ശ്രമങ്ങൾ രണ്ട് ദിവസത്തോളമായി കേരളം കണ്ണിമ ചിമ്മാതെ നോക്കി നിൽക്കുകയായിരുന്നു. കരസേന എത്തിയാണ് ബാബുവിനെ മലമുകളിലേക്ക് എത്തിക്കുകയും അവിടെ നിന്ന് എയർ ലിഫ്റ്റ് ചെയ്യുകയും ചെയ്തത്.

ഭക്ഷണവും വെള്ളവുമില്ലാതെ ബാബു അതിജീവിച്ചത് മനോധൈര്യത്തിന്റെ മാത്രം ബലത്തിലാണെന്നും ബാബുവിന് ബിഗ് സല്യൂട്ട് എന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രതികരിച്ചു. അതേസമയം ദുരന്ത നിവാരണ മേഖലയിൽ അതിവേഗ ആധുനികവത്കരണം നടപ്പിലാക്കണമെന്നും വിഡി സതീശൻ ആവശ്യപ്പെട്ടു.

തുള്ളിച്ചാടി മഞ്ജു വാര്യർ, ഒപ്പം ഇവരും, സൂപ്പർ കൂൾ ലുക്ക്, ചിത്രങ്ങൾ

765

വിഡി സതീശന്റെ പ്രതികരണം: '' സമാനതകളില്ലാത്ത രക്ഷാദൗത്യമാണ് മലമ്പുഴയിൽ നടന്നത്. എലിച്ചിരം കുമ്പാച്ചി മലയിൽ കുടുങ്ങിയ ചെറാട് സ്വദേശി ആർ. ബാബുവിനെ 45 മണിക്കൂറിന് ശേഷം സൈന്യം രക്ഷിച്ചു. ചരിത്രമായ രക്ഷാ ദൗത്യം. സൈന്യത്തിനൊപ്പം വനം, പോലീസ്, ഫയർഫോഴ്സ്, കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥരും നാട്ടുകാരും ജനപ്രതിനിധികളും മാധ്യമങ്ങളും അഭിനനന്ദനം അർഹിക്കുന്നു. രണ്ട് ദിവസത്തോളം മലയിടുക്കിൽ കുടുങ്ങി കിടന്നിട്ടും മനോധൈര്യം കൈവിടാതിരുന്ന ബാബുവിന് ബിഗ് സല്യൂട്ട്. ചുട്ട് പൊള്ളിയ പകലിനേയും തണുത്തുറഞ്ഞ രാത്രികളേയും ഭക്ഷണവും വെള്ളവുമില്ലാതെ ബാബു അതിജീവിച്ചത് മനോധൈര്യത്തിന്റെ മാത്രം ബലത്തിലാണ്.

നമ്മുടെ ദുരന്ത നിവാരണ അതോറിറ്റിയുടേയും സംവിധാനങ്ങളുടേയും പ്രൊഫഷണലിസ കുറവ് സംബന്ധിച്ച് ഗൗരവമായ ചോദ്യങ്ങളും ഈ സംഭവം ഉയർത്തുന്നു. മുൻപ് പലതവണ ഇക്കാര്യം ചൂണ്ടികാട്ടിയിട്ടും ഫലമുണ്ടായിട്ടില്ല. അതിവേഗ ആധുനികവത്കരണം നടപ്പാക്കേണ്ടത് ദുരന്ത നിവാരണ മേഖലയിലാണ്. ബാബു ജീവിതത്തിലേക്ക് തിരിച്ചു വന്നു . ആശ്വാസം, സന്തോഷം. സൈന്യത്തിനും NDRF നും നന്ദി ... രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായ എല്ലാവർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ....''

'ദിലീപിന് പ്രായപൂർത്തിയായ മകളുണ്ട്, 5 വർഷമായി അനുഭവിക്കുന്നു, അതോ'? ചോദ്യവുമായി നടൻ മഹേഷ്'ദിലീപിന് പ്രായപൂർത്തിയായ മകളുണ്ട്, 5 വർഷമായി അനുഭവിക്കുന്നു, അതോ'? ചോദ്യവുമായി നടൻ മഹേഷ്

Recommended Video

cmsvideo
തിരുവനന്തപുരം: ബാബുവിന് ബിഗ് സല്യൂട്ട്, സൈന്യത്തിന് നന്ദി; സംസ്ഥാന സർക്കാരിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ്

കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ പ്രതികരണം: '' മലമുകളിൽ രണ്ടു ദിവസത്തോളം കുടുങ്ങിക്കിടന്ന ബാബുവിനെ അതിസാഹസികമായി രക്ഷപെടുത്തിയ ഇന്ത്യൻ സൈന്യത്തിന് അഭിവാദ്യങ്ങൾ. ഇന്നലെ പാലക്കാട് കളക്റ്ററെ വിളിച്ച് സ്ഥിതിഗതികൾ അന്വേഷിക്കുകയും എല്ലാവിധ സഹായ സഹകരണങ്ങൾ വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. ബാബുവിൻ്റെ ഉമ്മ പറഞ്ഞത് പോലെ സൈന്യം എത്തിയപ്പോൾ തന്നെ ബാബു രക്ഷപെടുമെന്ന് ഉറപ്പായിരുന്നു. രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത എല്ലാവർക്കും ഒരിക്കൽ കൂടി അഭിവാദ്യങ്ങൾ''.

പാലക്കാട് എംഎൽഎ ഷാഫി പറമ്പിലിന്റെ പ്രതികരണം: ''നന്ദി 🙏🏻. ഇന്ത്യൻ ആർമിക്കും ബാബുവിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടു വരാൻ അക്ഷീണം പ്രവർത്തിച്ച,പ്രാർത്ഥിച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി.! ഇപ്പോൾ ജില്ലാ ആശുപത്രിയിൽ പരിചരണത്തിലുള്ള ബാബുവിനെ വീണ്ടും സന്ദർശിച്ചു. ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു''.

English summary
VD Satheesan reacts to the rescue operation to save Babu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X