വികെ ശ്രീകണ്ഠനെതിരെ ഗുരുതര ആരോപണവുമായി ഡിസിസി സെക്രട്ടറി, ജാതി വിവേചനം നേരിടുന്നു!!
പാലക്കാട്: തോല്‍വിക്ക് പിന്നാലെ പാലക്കാട് കോണ്‍ഗ്രസില്‍ ഗുരുതര ആരോപണങ്ങള്‍. പാലക്കാട് എംപി വികെ ശ്രീകണ്ഠനെതിരെ കടുത്ത ആരോപണങ്ങളാണ് ഡിസിസി സെക്രട്ടറി ആണ്ടിയപ്പു ഉന്നയിക്കുന്നത്. കടുത്ത ജാതീയ വിവേചനമുണ്ടായെന്നാണ് ഇയാള്‍ പറയുന്നത്. നേരത്തെ തന്നെ പാര്‍ട്ടിയെ തോല്പ്പിക്കാനായി മോശം പ്രവര്‍ത്തനമാണ് ശ്രീകണ്ഠന് നടത്തിയതെന്ന അനൗദ്യോഗിക പരാതി കെപിസിസിക്ക് കിട്ടിയിട്ടുണ്ട്. ഇതിനിടെയാണ് പുതിയ ആരോപണങ്ങള്‍ ഉയരുന്നത്.

കാവശ്ശേരി പഞ്ചായത്ത് അംഗമാണ് ആണ്ടിയപ്പു. ശ്രീകണ്ഠന് പാലക്കാട് ഡിസിസി പ്രസിഡന്റ് കൂടിയാണ്. 12 ഡിസിസികള്ക്കെതിരെയും നടപടികള്‍ വേണമെന്ന് നേരത്തെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് നല്കിയ പരാതിയില്‍ പറയുന്നുണ്ട്. അതിലൊന്ന് പാലക്കാട് ഡിസിസിയാണ്. ദയനീയ പ്രകടനമാണ് കോണ്‍ഗ്രസ് പാലക്കാട്ട് കാഴ്ച്ചവെച്ചത്. നഗരസഭയില്‍ ബിജെപി ഭരണം പിടിക്കുകയും ചെയ്തു. ശ്രീകണ്ഠനെ ഡിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കുമെന്നാണ് വ്യക്തമാകുന്നത്.
താന്‍ ജാതി വിവേചനത്തിന്റെ ഇരയാണെന്ന് ആണ്ടിയപ്പു പറയുന്നു. കേരളത്തിലെ ഒരൊറ്റ പഞ്ചായത്തിലും രണ്ട് വിപ്പ് നല്കിയ ചരിത്രമില്ല. പാലക്കാടും മുമ്പ് ഇങ്ങനെയുണ്ടായിരുന്നില്ല. ഞാന്‍ ഈഴവ ജാതിയില്പ്പെട്ടയാളായത് കൊണ്ടുള്ള വിവേചനമാണിതെന്ന് ബലമായി സംശയിക്കുന്നുണ്ടെന്നും ഡിസിസി സെക്രട്ടറി പറയുന്നു. താന്‍ ഈഴവ ജാതിയില്പ്പെട്ടയാളായത് കൊണ്ട് ശ്രീകണ്ഠന് തന്നെ മാറ്റി നിര്‍ത്തുകയാണ്. പകരം അദ്ദേഹത്തിന്റെ സമുദായത്തിലുള്ളവരെ കൊണ്ടുവരാനാണ് ശ്രമമെന്നും ആണ്ടിയപ്പു പറഞ്ഞു.
കാവശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്, ആദ്യം ആണ്ടിയപ്പുവിനെ പ്രസിഡന്റ് സ്ഥാനത്തേക്ക് തീരുമാനിച്ച് ഡിസിസി പ്രസിഡന്റ് വിപ്പ് നല്‍കിയിരുന്നു. എന്നാല്‍ രണ്ട് ദിവസം കഴിഞ്ഞ് മറ്റൊരു സ്ഥാനാര്‍ത്ഥിയാണെന്ന് പറഞ്ഞ് വിപ്പ് നല്‍കുകയായിരുന്നു. രണ്ടിടത്തും ഒപ്പിട്ടതും ഡിസിസി പ്രസിഡന്റ് തന്നെയാണ്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ആണ്ടിയപ്പു വോട്ട് അസാധുവാക്കിയതോടെ സിപിഎമ്മിന് പ്രസിഡന്റ് സ്ഥാനം ലഭിച്ചു. ആണ്ടിയപ്പുവിനെ വികെ ശ്രീകണ്ഠന് സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു.
അതേസമയം. കെപിസിസി നിയമിച്ച തന്നെ സസ്പെന്‍ഡ് ചെയ്യാന്‍ ശ്രീകണ്ഠന് അധികാരമില്ലെന്ന് ആണ്ടിയപ്പു പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് കെപിസിസിക്ക് ആണ്ടിയപ്പു പരാതി നല്‍കിയിരിക്കുകയാണ്.
Recommended Video

-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications