പാലക്കാട് ജില്ലയിലെ ഡാമുകളില്‍ മുന്‍വര്‍ഷങ്ങളെക്കാള്‍ കൂടുതല്‍ ജലനിരപ്പ്
പാലക്കാട്: ജില്ലയിലെ ആറ് ഡാമുകളില്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കൂടുതല്‍ ജലനിരപ്പുള്ളതായി ബന്ധപ്പെട്ട എക്സി. എന്‍ജിനീയര്‍മാര്‍ അറിയിച്ചു. മലമ്പുഴ, പോത്തുണ്ടി, മംഗലം, വാളയാര്‍, ശിരുവാണി, കാഞ്ഞിരപ്പുഴ ഡാമുകളിലാണ് ജലനിരപ്പ് ഉയര്‍ന്നത്.
മലമ്പുഴ ഇറിഗേഷന്‍ ഡിവിഷന് കീഴിലുള്ള മലമ്പുഴ ഡാമിന്റെ നിലവിലെ ജലനിരപ്പ് 104.33 മീറ്ററാണ്. കഴിഞ്ഞ വര്‍ഷം ഈ സമയം 103.54 മീറ്ററായിരുന്നു. പോത്തുണ്ടി ഡാമിലെ നിലവിലെ ജലനിരപ്പ് 96.32 മീറ്ററാണ്. കഴിഞ്ഞവര്‍ഷം 95.34 മീറ്റര്‍ ആയിരുന്നു. മംഗലം ഡാമിന്റെ ജലനിരപ്പ് 75.1 മീറ്ററാണ്. കഴിഞ്ഞവര്‍ഷം 73.72 മീറ്റര്‍ ആയിരുന്നു.
പുത്തൻ ഗെറ്റപ്പിൽ എല്ലാരേയും ഞെട്ടിച്ച് മമ്മൂക്ക, ഏറ്റെടുത്ത് ആരാധകർ

ചിറ്റൂര്‍ ഇറിഗേഷന്‍ ഡിവിഷന് കീഴിലുള്ള മീങ്കര ഡാമില്‍ ജലനിരപ്പ് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കുറഞ്ഞിട്ടുണ്ട്. നിലവില്‍ 151.79 മീറ്ററാണ് ജലനിരപ്പ്. കഴിഞ്ഞ വര്‍ഷം 152.64 ആയിരുന്നു. ചുള്ളിയാര്‍ ഡാമിലും ജലനിരപ്പ് കഴിഞ്ഞതവണ അപേക്ഷിച്ച് കുറവാണ്. 142.39 മീറ്റര്‍ ജലനിരപ്പാണ് നിലവിലുള്ളത്. കഴിഞ്ഞവര്‍ഷം ഇതേസമയം 142.76 മീറ്റര്‍ ആയിരുന്നു. എന്നാല്‍ വാളയാര്‍ ഡാമിലെ ജലനിരപ്പ് കഴിഞ്ഞ തവണത്തേക്കാള്‍ ഉയര്‍ന്നിട്ടുണ്ട്. 196.7 മീറ്റര്‍ ജലനിരപ്പാണ് നിലവിലുള്ളത്. കഴിഞ്ഞവര്‍ഷം 196.24 മീറ്റര്‍ ആയിരുന്നു.
ഇതിനുപുറമെ, ശിരുവാണി സര്‍ക്കിളിന് കീഴിലുള്ള ശിരുവാണി ഡാമിലെ ജലനിരപ്പും വര്‍ദ്ധിച്ചിട്ടുണ്ട്. നിലവില്‍ 871.11 മീറ്ററാണ്. കഴിഞ്ഞവര്‍ഷം 867.69 ആയിരുന്നു. കാഞ്ഞിരപ്പുഴ ഡാമിലെ ജലനിരപ്പും കഴിഞ്ഞതവണ അപേക്ഷിച്ച് കൂടുതലാണ്. നിലവില്‍ 89.68 മീറ്ററാണ്. കഴിഞ്ഞ വര്‍ഷം 86.15 മീറ്റര്‍ ആയിരുന്നു.
ഇവരുടെ മാറ്റത്തിന് പിന്നിലെ രഹസ്യം; പ്ലാസ്റ്റിക് സർജറിയും കോസ്മറ്റിക് സർജറിയും നടത്തിയ താരങ്ങൾ
കാലവര്‍ഷത്തിന്റെ ഭാഗമായി ജില്ലയില്‍ കഴിഞ്ഞ ദിവസം ലഭിച്ചത് 9.83 മില്ലിമീറ്റര്‍ മഴ. ജില്ലയിലെ ആറു താലൂക്കുകളിലായി ജൂലൈ 11 ന് രാവിലെ 8.30 മുതല്‍ ജൂലൈ 12 രാവിലെ 8.30 വരെ ലഭിച്ച ശരാശരി മഴയാണിത്. മണ്ണാര്‍ക്കാട് താലൂക്കില്‍ 15.4 മില്ലിമീറ്റര്‍, പട്ടാമ്പിയില്‍ 13.55, ആലത്തൂരില്‍ 6.5, ഒറ്റപ്പാലം 10.4, ചിറ്റൂര്‍ 5.5, പാലക്കാട് 7.65 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്.












Click it and Unblock the Notifications