Get Updates
Get notified of breaking news, exclusive insights, and must-see stories!

പത്തനംതിട്ടയില്‍ ഇന്ന് 182 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു, 150 പേര്‍ക്കും രോഗം സമ്പര്‍ക്കം വഴി

പത്തനംതിട്ട: ജില്ലയില്‍ ഇന്ന് 182 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടു പേര്‍ വിദേശത്ത് നിന്നും വന്നവരും, 30 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 150 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത നാലു പേരുണ്ട്.

1

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്:
ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണസ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍:
1. അടൂര്‍ 3
2. പന്തളം 1
3. പത്തനംതിട്ട 10
4. തിരുവല്ല 25
5. ആനിക്കാട് 3
6. ആറന്മുള 10
7. അയിരൂര്‍ 1
8. ചിറ്റാര്‍ 4
9. ഏറത്ത് 5
10. ഏനാദിമംഗലം 2
11. ഇരവിപേരൂര്‍ 9
12. ഏഴംകുളം 3
13. എഴുമറ്റൂര്‍ 2
14. കടമ്പനാട് 4
15. കടപ്ര 6
16. കലഞ്ഞൂര്‍ 1
17. കല്ലൂപ്പാറ 1
18. കൊടുമണ്‍ 3
19. കോയിപ്രം 3
20. കോന്നി 11
21. കൊറ്റനാട് 1
22. കോഴഞ്ചേരി 3
23. കുന്നന്താനം 4
24. കുറ്റൂര്‍ 1
25. മല്ലപ്പളളി 15
26. മല്ലപ്പുഴശ്ശേരി 2
27. മെഴുവേലി 2
28. മൈലപ്ര 3
29. നാറാണംമൂഴി 4
30. നെടുമ്പ്രം 1
31. നിരണം 7
32. പളളിക്കല്‍ 4
33. പന്തളം-തെക്കേക്കര 2
34. പെരിങ്ങര 1
35. പ്രമാടം 1
36. പുറമറ്റം 7
37. റാന്നി 3
38. റാന്നി-പഴവങ്ങാടി 1
39. റാന്നി-പെരുനാട് 3
40. തണ്ണിത്തോട് 1
41. തോട്ടപ്പുഴശ്ശേരി 1
42. തുമ്പമണ്‍ 1
43. വടശ്ശേരിക്കര 3
44. വളളിക്കോട് 2
45. വെച്ചൂച്ചിറ 2

ജില്ലയില്‍ ഇതുവരെ ആകെ 60815 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 54916 പേര്‍ സമ്പര്‍ക്കം മൂലംരോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതതനായ ഒരാളുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.ജില്ലയില്‍ ഇന്ന് 73 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 59418 ആണ്. പത്തനംതിട്ട ജില്ലക്കാരായ 1014 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 980 പേര്‍ ജില്ലയിലും, 34 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയില്‍ 1011 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്.

വിദേശത്തുനിന്നും തിരിച്ചെത്തിയ 2605 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3407 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 103 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 101 പേരും ഇതില്‍ ഉള്‍പ്പെടുന്നു.
ആകെ 7023 പേര്‍ നിരീക്ഷണത്തിലാണ്.

ഗവണ്‍മെന്റ് ലാബുകളിലും, സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 1934 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 1255 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.21 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 8.2 ശതമാനമാണ്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍റൂമില്‍ 48 കോളുകളും, ജില്ലാ ദുരന്ത നിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍റൂമില്‍ 126 കോളുകളും ലഭിച്ചു.

ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 295 കോളുകള്‍ നടത്തുകയും, നാലു പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ്, ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30ന് നടക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+