പാല് വാങ്ങാന്‍ പോവുമ്പോള്‍ തെരുവ് നായ കടിച്ചു; 3 കുത്തിവെപ്പ് എടുത്ത 12-കാരി ഗുരുതരാവസ്ഥയില്‍
പത്തനംതിട്ട: റാന്നിയില്‍ തെരുവ് നായയുടെ അക്രമണത്തില്‍ പരിക്കേറ്റ 12 വയസുകാരിയുടെ നില ഗുരുതരം. റാന്നി പെരുനാട് മന്ദപ്പുഴ ചേര്‍ത്തലപ്പടി ഷീനാഭവനില്‍ ഹരീഷിന്റെ മകള്‍ അഭിരാമിയെ(12) ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ മാസം 14 ന് രാവിലെ പാല് വാങ്ങാന്‍ പോകുമ്പോഴായിരുന്നു പെരുനാട് കാര്‍മല്‍ എഞ്ചിനീയറിംഗ് കോളേജ് റോഡില്‍ വെച്ച് കുട്ടിയെ തെരുവ് നായ്ക്കള്‍ അക്രമിച്ചത്.
കണ്ണിലും കാലിലും കൈയ്യിലുമായി ഏഴിടത്ത് കടിയേറ്റു. പരിക്കേറ്റ കുട്ടിയെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും അവിടെ നിന്ന് തന്നെ ആദ്യത്തെ വാക്സിന് എടുക്കുന്നത്.

പെരുനാട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ വെച്ചായിരുന്നു തുടർന്നുള്ള രണ്ട് ഡോസ് വാക്സിന് സ്വീകരിച്ചത്. നാലാമത്തെ ഡോസ് വാക്സിന് ഈ മാസം പത്തിനോടെ എടുക്കണമെന്നും ആശുപത്രിയില്‍ നിന്നും അറിയിച്ചിരുന്നു. എന്നാല്‍ ഇതിനിടയിലാണ് വെള്ളിയാഴ്ച്ച വൈകിട്ടോടെ കുട്ടിക്ക് അസ്വസ്ഥ അനുഭവപ്പെടാന്‍ തുങ്ങിയത്. ഉടന്‍ തന്നെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സ്ഥിതി ഗുരുതരമായതിനാല്‍ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കുട്ടിയെ ഇപ്പോള്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ജീന്‍സിലും ഷർട്ടിലും തകർത്ത് കാവ്യാമാധവന്: കിടിലന്‍ മേക്കോവർ; വൈറലായി പുത്തന്‍ ചിത്രം

അതിനിടെ, പേവിഷബാധയുടെ പശ്ചാത്തലത്തില്‍ പത്തനംതിട്ട ജില്ലയിലെ മുഴുവന്‍ വളര്‍ത്തു നായ്ക്കള്‍ക്കും, തെരുവ് നായ്ക്കള്‍ക്കും, പൂച്ചകള്‍ക്കും പേവിഷ പ്രതിരോധ കുത്തിവയ്പ്പ് നടത്തുന്ന തീവ്രയജ്ഞ പരിപാടിയുമായി മൃഗസംരക്ഷണ വകുപ്പ് രംഗത്ത് എത്തി. പേവിഷനിര്‍മാര്‍ജന പദ്ധതിയുടെ ഭാഗമായി നായ്ക്കള്‍ക്കും പൂച്ചകള്‍ക്കും പേവിഷ പ്രതിരോധ കുത്തിവയ്പ്പ് മൃഗസംരക്ഷണ വകുപ്പ് നിര്‍ബന്ധമാക്കി.

ജില്ലയിലെ മുഴുവന്‍ വളര്‍ത്തുന്ന നായ്ക്കള്‍ക്കും വളര്‍ത്തു നായ്ക്കളുടെ ഉടമകള്‍ സെപ്റ്റംബര്‍ 15നകം അതത് മൃഗാശുപത്രിയുമായി ബന്ധപ്പെട്ട്, പേവിഷബാധയ്ക്കെതിരെ പ്രതിരോധ കുത്തിവയ്പ്പ് നല്‍കണം. കുത്തിവയ്പ്പിന് ശേഷം മൃഗാശുപത്രിയില്‍ നിന്നും പ്രതിരോധ വാക്സിന് നല്കിയ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട പഞ്ചായത്ത്/ നഗരസഭയില്‍ നിന്നും ലൈസന്‍സ് എടുക്കാനുള്ള നടപടി സ്വീകരിക്കണം.

പേവിഷ നിര്‍മാര്‍ജന പദ്ധതിയുടെ ഭാഗമായി ജില്ലയിലെ തെരുവുനായ്ക്കളെ പിടികൂടി വാക്സിനേഷന് നല്‍കുന്നതിന് താല്പര്യമുള്ള ഡോഗ് ക്യാച്ചേഴ്സ്, സന്നദ്ധ സംഘടന പ്രവര്‍ത്തകര്‍, ജന്തുസ്നേഹികള്‍ വ്യക്തികള്‍ എന്നിവര്‍ അതത് മൃഗാശുപത്രി വെറ്റിനറി സര്‍ജന്മാരുമായോ, പത്തനംതിട്ട ജില്ലാതല ജന്തുരോഗ നിവാരണ പദ്ധതി ഓഫീസുമായോ (ഫോണ്‍: 9447223590, 9400701138, 9447804160) ബന്ധപ്പെടണമെന്ന് പത്തനംതിട്ട ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. കെ. ജ്യോതിഷ് ബാബു അറിയിച്ചു
-
അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിച്ചോ; പക്ഷെ വീട്ടിൽ സൂക്ഷിക്കുന്നത് പണിയാകുമോ? അറിയാം -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം












Click it and Unblock the Notifications