ധര്‍മ്മൂസ് ഫിഷ് മാര്‍ട്ടിന്റെ പിക്കപ്പ് വാന്‍ അടിച്ചു തകര്‍ത്തു; രണ്ട് ജീവനക്കാര്‍ക്ക് പരിക്ക്
പത്തനംതിട്ട: നടനും മിമിക്രി താരവുമായ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുടെ ഉടമസ്ഥതയിലുള്ള ധര്‍മ്മൂസ് ഫിഷ് മാര്‍ട്ടിന്റെ പിക്കപ്പ് വാന്‍ ഒരു സംഘം അടിച്ചു തകര്‍ത്തതായി ആരോപണം. ധര്‍മ്മജന്റെ തിരുവല്ലയിലുള്ള ധര്‍മ്മൂസ് ഫിഷ് മാര്‍ട്ടിന്റെ പിക്കപ്പ് വാന്‍ ആണ് അടിച്ചു തകര്‍ത്തത്. തിങ്കളാഴ്ച രാത്രി മണിയോടെ ആണ് സംഭവം എന്നാണ് പറയപ്പെടുന്നത്.
ആക്രമണത്തിനിടെ ധര്‍മ്മൂസ് ഫിഷ് മാര്‍ട്ടിലെ രണ്ട് ജീവനക്കാര്‍ക്ക് മര്‍ദനമേറ്റു. ഫിഷ് മാര്‍ട്ടിന് സമീപം നിര്‍മ്മാണം നടക്കുന്ന ഫ്‌ളാറ്റിന് മുമ്പില്‍ വെച്ച് പ്രദേശവാസികളായ പത്തംഗ സംഘമാണ് ആക്രമണം നടത്തിയത് എന്നാണ് ആരോപണം. ഈ പത്തംഗ സംഘം നിര്‍മ്മാണം നടക്കുന്ന ഫ്‌ളാറ്റിന് മുമ്പില്‍ വെച്ച് ഇതര സംസ്ഥാന ജീവനക്കാരെ മര്‍ദിക്കുകയായിരുന്നു.

ബഹളം കേട്ട് ഓടിയെത്തിയതായിരുന്നു ധര്‍മ്മൂസ് ഫിഷ് മാര്‍ട്ടിലെ ജീവനക്കാര്‍. ഇതോടെ സംഘം ഇവര്‍ക്ക് നേരെ തിരിഞ്ഞ് മര്‍ദ്ദിച്ചു എന്നാണ് ആരോപണം. ഇതോടെ പ്രാണരക്ഷാര്‍ത്ഥം ധര്‍മ്മൂസ് ഫിഷ് മാര്‍ട്ടിലെ ജീവനക്കാര്‍ ഓടി ഫിഷ് മാര്‍ട്ടിന് പിന്‍വശത്തെ മുറിയില്‍ കയറി വാതിലടച്ചു. എന്നാല്‍ അരിശം തീരാത്ത സംഘം മുറിക്ക് സമീപം പാര്‍ക്ക് ചെയ്തിരുന്ന പിക്കപ്പ് വാന്‍ അടിച്ചു തകര്‍ക്കുകയായിരുന്നു.

സംഭവത്തില്‍ കണ്ടാല്‍ അറിയാവുന്ന 10 പേര്‍ക്കെതിരെ തിരുവല്ല പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ധര്‍മജന്‍ ബോള്‍ഗാട്ടിയുടെയും സുഹൃത്തുക്കളുടെയും ഉടമസ്ഥതയിലുള്ളതാണ് ധര്‍മ്മൂസ് ഫിഷ് മാര്‍ട്ട്. ഇതാദ്യമായല്ല ധര്‍മ്മൂസ് ഫിഷ് മാര്‍ട്ട് വാര്‍ത്തകളില്‍ നിറയുന്നത്. നേരത്തെ ധര്‍മൂസ് ഫിഷ് ഹബിന്റെ ഫ്രാഞ്ചൈസി നല്‍കിയ ശേഷം സാമ്പത്തികമായി വഞ്ചിച്ചു എന്ന് ധര്‍മജനെതിരെ പരാതി ഉയര്‍ന്നിരുന്നു.

ഈ വര്‍ഷം മേയ് മാസത്തിലായിരുന്നു ഇത്. ധര്‍മൂസ് ഫിഷ് ഹബ്ബ് സംസ്ഥാനത്തുടനീളം ഫ്രാഞ്ചൈസി കൊടുത്തിരുന്നു. അതില്‍ കോതമംഗലത്തെ ഫ്രാഞ്ചൈസി നല്‍കാം എന്ന് പറഞ്ഞ് 43 ലക്ഷം രൂപ തട്ടിയെടുത്തു എന്നായിരുന്നു പരാതി. 2018 ജൂലൈ അഞ്ചിനാണ് ധര്‍മജനും പത്ത് സുഹൃത്തുക്കളും ചേര്‍ന്ന് ധര്‍മൂസ് ഫിഷ് ഹബ്ബിന് തുടക്കം കുറിക്കുന്നത്.

കൊച്ചി അയ്യപ്പന്‍കാവിന് സമീപമാണ് ആദ്യത്തെ ധര്‍മൂസ് ഫിഷ് ഹബ്ബ് തുടങ്ങിയത്. ഇന്ന് കേരളത്തില്‍ പലയിടത്തും ധര്‍മൂസ് ഫിഷ് ഹബ്ബ് പ്രവര്‍ത്തിക്കുന്നുണ്ട്. സിനിമാതാരങ്ങളും 'ധര്‍മൂസ് ഫിഷ് ഹബിന്റെ' ഫ്രാഞ്ചൈസി ഏറ്റെടുത്തിരുന്നു. വിജയരാഘവന്‍, നാദിര്‍ഷാ, കുഞ്ചാക്കോ ബോബന്‍, ബിജു മേനോന്‍, രമേഷ് പിഷാരടി, ടിനി ടോം എന്നിവരെല്ലാം ധര്‍മൂസ് ഫിഷ് ഹബ്ബ് ഫ്രാഞ്ചൈസി ഏറ്റെടുത്തിരുന്നു.

നിലവില്‍ കേരളത്തില്‍ 39 ശാഖകളാണ് ധര്‍മൂസ് ഫിഷ് ഹബ്ബിനുള്ളത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബാലുശ്ശേരിയില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി ധര്‍മജന്‍ ബോള്‍ഗാട്ടി മത്സരിച്ച് പരാജയപ്പെട്ടിരുന്നു.
ഐവ.. നീറ്റ് ആന്റ് സ്വീറ്റ്... വീണ്ടും ഞെട്ടിച്ച് അദിതി രവി, വൈറല്‍ ചിത്രങ്ങള്‍












Click it and Unblock the Notifications