Get Updates
Get notified of breaking news, exclusive insights, and must-see stories!

ആദിവാസി മേഖലകളുടെ സമഗ്ര വികസനത്തിനായി കര്‍മ്മപദ്ധതി തയാറാക്കും: പ്രമോദ് നാരായണ്‍ എംഎല്‍എ

പത്തനംതിട്ട: റാന്നി നിയോജക മണ്ഡലത്തിലെ ആദിവാസി മേഖലകളുടെ സമഗ്ര വികസനത്തിനായി കര്‍മ്മപദ്ധതി അടിയന്തരമായി തയാറാക്കുമെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എം എല്‍ എ പറഞ്ഞു. ആദിവാസി ഊരുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ അപര്യാപ്തമാണ്. അതിന് അടിയന്തര പരിഹാരം കാണുന്നതിലൂടെ മാത്രമേ ആദിവാസി വിഭാഗത്തിന്റെ സാമൂഹികവും, സാമ്പത്തികവും, വിദ്യാഭ്യാസപരവുമായ ഉന്നമനം ഉറപ്പാക്കാന്‍ കഴിയു.

ആരോഗ്യ മേഖലയിലെയും, വിദ്യാഭ്യാസ മേഖലയിലെയും പദ്ധതികള്‍ക്ക് പ്രഥമ പരിഗണന നല്‍കികൊണ്ടാണ് കര്‍മ്മപദ്ധതി തയാറാക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ഈ മേഖലകള്‍ സന്ദര്‍ശിച്ച് ജനങ്ങളുടെ പ്രശ്‌നങ്ങള്‍ നേരിട്ട് മനസിലാക്കാനും, അടിയന്തര ഇടപെടല്‍ വേണ്ട വിഷയങ്ങളില്‍ അധികാരികളുമായി ബന്ധപ്പെട്ട് പരിഹാരം കാണാനും കഴിഞ്ഞു.

വിവാദങ്ങളുടേയും ഗോസിപ്പുകളുടേയും സ്വന്തം ബോളിവുഡ്, ചില അറിയാക്കഥകൾ

pramod

ഈ പ്രതിസന്ധി കാലത്ത് ഈ പ്രദേശങ്ങളില്‍ റേഷനും മരുന്നുകളും മുടങ്ങാതെ എത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായും എം എല്‍ എ പറഞ്ഞു.

ശിവാനി നാരായണന്‍റെ കിടിലന്‍ ചിത്രങ്ങള്‍ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+