Get Updates
Get notified of breaking news, exclusive insights, and must-see stories!

ആറന്മുള ഉത്രട്ടാതി ജലോത്സവം: കിരീടം ചൂടി മല്ലപ്പുഴശ്ശേരി പള്ളിയോടം, ബി ബാച്ചില്‍ ഇടപ്പാവൂർ

പത്തനംതിട്ട : ആറന്മുള ഉത്രട്ടാതി വള്ളകളിയില്‍ കിരീടം ചൂടി മല്ലപ്പുഴശ്ശേരി പള്ളിയോടം. കുറിയന്നൂർ പള്ളിയോടം രണ്ടാം സ്ഥാനത്തും ചിറയിറമ്പ് പള്ളിയോടം മൂന്നാമതായും ഫിനിഷ് ചെയ്തു. ബി ബാച്ചില്‍ ഇടപ്പാവൂര്‍ പള്ളിയോടമാണ് വിജയി. എ ബാച്ചില്‍ മല്ലപ്പുഴശേറി, കുറിയന്നൂര്‍, ളാക-ഇടയാറന്മുള, ചിറയിറമ്പ് എന്നീ പള്ളിയോടങ്ങള്‍ മത്സരിച്ചപ്പോള്‍ ബി പാച്ചില്‍ വന്മഴി, ഇടപ്പാവൂര്‍, പുല്ലുപ്രം എന്നീ പള്ളിയോടങ്ങളും ഏറ്റുമുട്ടി. എ ബാച്ച് ലൂസേഴ്‌സ് ഫൈനലില്‍ പൊന്നുംത്തോട്ടം വിജയം നേടി. രണ്ടാ സ്ഥാനം ഇടയാറന്മുള കിഴക്ക് പള്ളിയോടത്തിന്. മൂന്നാം സ്ഥാനം ഇടയാറന്മുളയും നേടി.

aranmua-

ആറന്മുള ജലോത്സവം വിജയികൾ

എ ബാച്ച്
1 മല്ലപ്പുഴശേരി
2 കുറിയന്നൂർ
3 ചിറയിറമ്പ്
4 ളാക ഇടയാറന്മുള

ബി ബാച്ച്
1 ഇടപ്പാവൂർ
2 പുല്ലൂപ്രം
3 വന്മഴി

എ ബാച്ച് ലൂസേഴ്സ് ഫൈനൽ
1 പുന്നംതോട്ടം
2 ഇടയാറന്മുള കിഴക്ക്
3 ഇടയാറന്മുള
4 പ്രയാർ

ബി ബാച്ച് ലൂസേഴ്സ് ഫൈനൽ
1 പുതുക്കുളങ്ങര
2 മുതവഴി, കോടിയാട്ടുകര...

എന്താ ഒരു മൊഞ്ച്: അഴകിന്‍ നിറകുടം, വീണ്ടും വൈറല്‍ ചിത്രങ്ങളുമായി ഭാവന

50 പള്ളിയോടങ്ങളാണ് ജലോത്സവത്തില്‍ പങ്കെടുത്തത്. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ചരിത്ര പ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി ജലമേള നടന്നത്. ആന്റോ ആന്റണി എംപിയാണ് വള്ളംകളി ഫ്ലാഗ് ഓഫ് ചെയ്തത്. അന്തരിച്ച എലിസബത്ത് രാജ്ഞിക്ക് അനുശോചനം അറിയിച്ചുകൊണ്ട് രാജ്യത്ത് ഔദ്യോഗിക ദുഃഖാചരണം നിലനിൽക്കുന്നതിനാൽ വർണാഭമായ ഉദ്ഘാടന ചടങ്ങുകൾ ഒഴിവാക്കിയാണ് ജലോത്സവം നടക്കുന്നത്. നേരത്തെ നിശ്ചയിച്ച പ്രകാരം കേന്ദ്ര മന്ത്രി കിഷന്‍ റെഡ്ഡിയായിരുന്നു ജലോത്സവം ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത്. ഔദ്യോഗിക പരിപാടി ഒഴിവാക്കിയതിനാല്‍ സ്വാമി നിർവിണ്ണാനന്ദ മഹാരാജ് ജലോത്സവത്തിന്റെ ഭദ്രദീപം പ്രകാശിപ്പിച്ചു.

രാമപുരത്ത് വാര്യർ അവാർഡ് സമർപ്പണം അഡ്വ. പ്രമോദ് നാരായണൻ എം എൽ എയും സജി ചെറിയാൻ എം എൽഎ സുവനീർ പ്രകാശനവും നിർവഹിച്ചു. പള്ളിയോട ശിൽപിയെ ആദരിക്കൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപൻ നിർവഹിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+