ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന് ബാലാവകാശ സംരക്ഷണ കമ്മീഷന്റെ ആദരം
പത്തനംതിട്ട: ജില്ല അഭിമുഖീകരിച്ച സമാനതകളില്ലാത്ത പ്രളയത്തിൽ ഏറ്റവും ദുരിതമനുഭവിച്ച വിഭാഗമായ കുട്ടികൾക്ക് സമയബന്ധിതമായി സേവനം ലഭ്യമാകുന്നതിന് ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് നടത്തിയ പ്രവർത്തനങ്ങൾ മാതൃകാപരമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ അംഗം സിസ്റ്റർ.ബിജി ജോസ് അഭിപ്രായപ്പെട്ടു.
പൂട്ടിയിട്ട വീട്ടിൽ നിന്നും ബൈക് മോഷണം: പാലക്കാട് രണ്ട് യുവാക്കൾ അറസ്റ്റിൽ
പ്രളയ ബാധിതരായ കുട്ടികൾക്കായി ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന്റെ നേത്യത്വത്തിൽ നടത്തിയ മാനസികസാമൂഹ്യ ആരോഗ്യ പരിപാടികളിൽ പങ്കാളികളായ ഐസിഡിഎസ് സൂപ്പർവൈസർമാർ, സ്‌കൂൾ കൗൺസിലർമാർ, പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്‌സ് എന്നിവർക്കായി മാർത്തോമ്മാ ഹയർ സെക്കണ്ടറി സ്‌കൂളിൽ സംഘടിപ്പിച്ച അനുമോദന യോഗത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ അനുമോദന സർട്ടിഫിക്കറ്റുകൾ കമ്മീഷൻ അംഗം വിതരണം ചെയ്തു.

പ്രളയ സമയത്ത് ഭക്ഷ്യ വസ്തുക്കളുടെ ദൗർലഭ്യം നേരിട്ട വിവിധ ശിശു സംരക്ഷണ സ്ഥാപനങ്ങൾക്ക് ഭക്ഷണ പദാർത്ഥങ്ങൾ ലഭ്യമാക്കുന്നതിനും നിരവധി കുട്ടികൾക്ക് വസ്ത്രങ്ങൾ, പഠനോപകരണങ്ങൾ എന്നിവ സമയബന്ധിതമായി ലഭ്യമാക്കുന്നതിനും ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന്റെ പ്രവർത്തനങ്ങളാൽ സാധിച്ചിരുന്നു. പ്രളയത്തിന് വീട് തകർന്നതിനാൽ സ്‌കൂളിൽ ഹാജരാകുവാൻ കഴിയാതിരുന്ന പന്തളം സ്വദേശിയായ കുട്ടിക്ക് വീട് വാസയോഗ്യമാക്കി നൽകുന്നതിന് പ്രവർത്തനം സഹായകരമായി.
ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ആഫീസർ എ.ഒ അബീൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.സിസ്റ്റർ ബിജി ജോസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം സബ്.ജഡ്ജ് ആർ.ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.ഡി.വൈ.എസ്.പി.ആർ.പ്രദീപ്കുമാർ, ജില്ലാ വനിതാ ശിശു വികസന ആഫീസർ ഷീബ.എൽ, പ്രോഗ്രാം ആഫീസർ ഐ.സി.ഡി.എസ് സെൽ ചിത്രലേഖ, ലീഗൽ കം പ്രൊബേഷൻ ആഫീസർ കെ.അജിത, ഷാൻ രമേശ് ഗോപൻ എന്നിവർ സന്നിഹിതരായിരുന്നു.












Click it and Unblock the Notifications