പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മരുന്നും ചികിത്സയും ഉറപ്പാക്കും: കോവിഡ് വാര്‍ റൂമുമായി റാന്നി, തിങ്കളാഴ്ച്ച ആരംഭിക്കും

Google Oneindia Malayalam News

പത്തനംതിട്ട: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രമോദ് നാരായണന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ റാന്നി ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കേന്ദ്രമാക്കി കോവിഡ് വാര്‍ റൂം തിങ്കളാഴ്ച മുതല്‍ ആരംഭിക്കും. റാന്നിയിലെ കോവിഡ് രോഗികള്‍ക്ക് ആവശ്യമായ മരുന്നും ചികിത്സയും അവശ്യ സാധനങ്ങളുടെ ലഭ്യതയും ഗുരുതര സാഹചര്യത്തില്‍ ആംബുലന്‍സ് സൗകര്യം ഉള്‍പ്പെടെ ഉറപ്പാക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്.

1

ലോക്ക്ഡൗണ്‍ സാഹചര്യത്തില്‍ വീടുകളില്‍ ചികിത്സയില്‍ കഴിയുന്ന കൊവിഡ് രോഗികള്‍ക്ക് മരുന്നും മറ്റ് അവശ്യസാധനങ്ങളും വീടുകളില്‍ ലഭിക്കുന്നതിന് ഇപ്പോള്‍ നേരിടുന്ന പരിമിതികള്‍ വിവിധ പഞ്ചായത്തുകളില്‍ വിളിച്ചു ചേര്‍ത്ത യോഗങ്ങളില്‍ ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഗോപിയുമായി ആലോചിച്ച് ഹെല്‍പ്പ് ഡെസ്‌ക്ക് തുടങ്ങാന്‍ തീരുമാനം ആയതെന്നും എംഎല്‍എ പറഞ്ഞു.

്അതേസമയം ആറന്മുള മണ്ഡലത്തിലും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി എംഎല്‍എ വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നു. കോവിഡ് ജാഗ്രതാ സമിതി പ്രവര്‍ത്തനങ്ങള്‍ യോഗം വിലയിരുത്തി. മണ്ഡലാടിസ്ഥാനത്തില്‍ കൂടുതല്‍ സിഎഫ്എല്‍ടിസികള്‍, കിടക്കകള്‍ എന്നിവ സജ്ജമാക്കുന്നതിന്റെ ഭാഗമായി നിലവില്‍ മണ്ഡലത്തിലെ സി.എഫ്.എല്‍.ടി.സികളുടെ പ്രവര്‍ത്തനവും വിലയിരുത്തി.

ആംബുലന്‍സ് ലഭ്യത ഉറപ്പുവരുത്തുന്നതിനു പഞ്ചായത്തുകള്‍ നടപടികള്‍ സ്വീകരിക്കണം. അതിഥി തൊഴിലാളികളില്‍ കോവിഡ് ലക്ഷണമുള്ളവരെ പ്രത്യേകം മാറ്റി പാര്‍പ്പിക്കും. കോളനികള്‍ കേന്ദ്രീകരിച്ച് രോഗവ്യാപനം കൂടുന്ന സാഹചര്യത്തില്‍ കോളനികളില്‍ അടിയന്തരമായി കോവിഡ് ടെസ്റ്റ് നടത്തി കൂടുതല്‍ ആളുകളെ പരിശോധനയ്ക്കു വിധേയരാക്കും. കോവിഡ് ലക്ഷണമുള്ള വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ സാധിക്കാത്തവരെ അടുത്തുള്ള സി.എഫ്.എല്‍.ടി.സികളിലേക്കു മാറ്റാനും നടപടി സ്വീകരിക്കും. ഓള്‍ഡേജ് ഹോമുകളില്‍ ഉള്‍പ്പെടെ കോവിഡ് പരിശോധന നടത്തും. മണ്ഡലത്തിലെ വാക്സിനേഷന്റെ ലഭ്യത സംബന്ധിച്ചും യോഗം വിലയിരുത്തല്‍ നടത്തി.

English summary
covid war room will start in ranni on may 10
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X