'ഭൂമിയോളം ക്ഷമിക്കും','അടിച്ചു നിന്റെ ചെവിക്കല്ല് പൊട്ടിക്കും'; തമ്മിലടിച്ച് ബിജെപി നേതാക്കള്‍, അസഭ്യവര്‍ഷം
പത്തനംതിട്ട:'ഭൂമിയോളം ഞാൻ ക്ഷമിക്കും','അടിച്ച് ചെവിക്കല്ല് തല്ലിപ്പൊട്ടിക്കും' ബിജെപി ഭരിക്കുന്ന പന്തളം നഗരസഭ ചെയര്‍പേഴ്സണ്‍ന്‍റെതാണ് വാക്കുകള്‍. പറയുന്നത് ബിജെപി. ജില്ലാ സെക്രട്ടറി കെ.വി.പ്രഭയോട്. കഴിഞ്ഞ ദിവസമാണ് പന്തളം നഗരസഭയിലെ ചെയര്‍പേഴ്സണും കൗണ്‍സിലറുമായ സുശീല സന്തോഷും ബിജെപി ജില്ല സെക്രട്ടറി കെ.വി.പ്രഭയും തമ്മിലടിച്ചത്. നഗരസഭയുടെ കൗണ്‍സില്‍ഹാളിലാണ് രംഗങ്ങള്‍ അരങ്ങേറിയത്.
'ഇനിയും നീ ഇത് കാട്ടിയാല്‍ അടിച്ചു ചെവിക്കല്ല് പൊട്ടിക്കും, ഭൂമിയോളം ഞാൻ ക്ഷമിക്കുമെന്നും ചെയര്‍പേഴ്സണും കൗണ്‍സിലര്‍ സുശീല സന്തോഷ് കെവി പ്രഭയോട് പറയുന്നു.'നിനക്ക് എന്നെ അറിയാൻ പാടില്ല.മേലാല്‍ ഇനി ഈ പണി കാണിക്കരുത്, നീ ഇവിടെ കിടന്ന് കഷ്ടപെടും' ഇങ്ങനെ പോകുന്നു വാക്പോര്.നിങ്ങള്‍ ഒരു ചെയര്‍ പേഴ്സണ്‍ അല്ലേ മര്യാദ കാണിക്കണം എന്ന ജില്ല പ്രസിഡന്‍റിന്‍റെ മറുപടിക്ക്, ഞാൻ് ചെയര്‍പേഴ്സ്ണ്‍ ആയതുകൊണ്ടാണ് ഇത്രയും മര്യാദ കാണിക്കുന്നതെന്നായിരുന്നു സുശീല സന്തോഷിന്‍റെ മറുപടി.

ബിജെപി ഭരിക്കുന്ന പന്തളം നഗരസഭയില്‍ ചെയര്‍പേഴ്സണും കൗണ്‍സിലറും തമ്മില്‍ അസഭ്യവര്‍ഷവും വാക്പയറ്റും നടത്തുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെയാണ് പ്രചരിച്ചത്. പാര്‍ലമെന്ററി പാര്‍ട്ടി ലീഡറും ബിജെപി ജില്ല സെക്രട്ടറിയുമായ കെ.വി.പ്രഭയോട് ചെയര്‍പേഴ്സണ്‍ സുശീലാ സന്തോഷ് രോഷാകുലയായി സംസാരിക്കുന്ന വീഡിയോ ദൃശ്യമാണ് സമൂഹമാധ്യമങ്ങളിലെത്തിയത്.ഹാളിലേക്ക് ക്ഷുഭിതയായി കയറിവന്ന ചെയര്‍പേഴ്സണ്‍ കെ.വി.പ്രഭയോട് അപമര്യാദയായി സംസാരിക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്.
പദ്ധതി ഡി.പി.സി.ക്ക് സമര്‍പ്പിക്കുന്നതിനായി ഞായറാഴ്ച വൈകിയും നഗരസഭയില്‍ ജോലി നടക്കുന്നുണ്ടായിരുന്നു. ഇവിടെ ചെയര്‍പേഴ്സണെ വിളിക്കാനെത്തിയ ഭര്‍ത്താവ് നഗരസഭ ഓഫിസിലിരിക്കുന്ന ചിത്രം പ്രചരിപ്പിച്ചതാണ് ചെയര്‍പേഴ്സണെ ചൊടിപ്പിച്ചതെന്നാണ് സൂചന. പദ്ധതികളെച്ചൊല്ലിയുള്ള തര്‍ക്കവും ഇവര്‍ക്കിടയില്‍ ഭിന്നതയ്ക്ക് കാരണമായിട്ടുണ്ട്. രണ്ടാഴ്ചമുമ്പ് നഗരസഭയില്‍ സെക്രട്ടറിയെ ഭരണകക്ഷിയില്‍പ്പെട്ട അംഗങ്ങള്‍ ഉപരോധിച്ചിരുന്നു.അതേസമയം വ്യക്തിപരമായി കുടുംബത്തെയുള്‍പ്പെടെ അധിക്ഷേപിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിനാലാണ് ഇത്തരത്തിലെ പ്രതികരണത്തിന് മുതിര്‍ന്നതെന്നാണ് സുശീല സന്തോഷിന്‍റെ വിശദീകരണം.കൗണ്‍സിലറുടെ ഇത്തരം നടപടികള്‍ക്കെതിരേ പാര്‍ട്ടിയുടെ മേല്‍ഘടകത്തില്‍ പരാതി നല്‍കുമെന്നും അവര്‍ പറഞ്ഞു.
നാടൻ സുന്ദരി എന്ന് പറഞ്ഞാൽ അനു സിതാര തന്നെ; എന്തൊരു ഭംഗിയെന്ന് ആരാധകർ... ചിത്രങ്ങൾ












Click it and Unblock the Notifications