പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പത്തനംതിട്ടയില്‍ വിതരണത്തിന് തയ്യാറായി മേയ് മാസത്തിലെ സൗജന്യ കിറ്റുകള്‍

Google Oneindia Malayalam News

പത്തനംതിട്ട: കോവിഡ് സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന മേയ് മാസത്തിലെ സൗജന്യ ഭക്ഷ്യ കിറ്റുകള്‍ പത്തനംതിട്ട ജില്ലയില്‍ വിതരണത്തിന് തയ്യാറാകുന്നു. ജില്ലയുടെ വിവിധ ഭാഗത്തായിട്ടുള്ള 73 സെന്ററുകളിലാണ് കിറ്റ് നിറയ്ക്കല്‍ അതിവേഗം പുരോഗമിക്കുന്നത്.

1

ജില്ലയില്‍ ആകെ 3,51,436 കിറ്റുകളാണ് വിതരണം ചെയ്യേണ്ടത്. മഞ്ഞ കാര്‍ഡുള്ള (എഎവൈ) 23,887 പേര്‍, പിങ്ക് കാര്‍ഡുള്ള 1,08,671 പേര്‍, നീല കാര്‍ഡുള്ള 97,289 പേര്‍, വെള്ള കാര്‍ഡുള്ള 1,21,589 പേര്‍ എന്നിങ്ങനെയാണ് കിറ്റ് വിതരണം ചെയ്യാനുള്ളത്.

ഇതിനുപുറമെ 5000 അതിഥി തൊഴിലാളികള്‍ക്കും സൗജന്യ കിറ്റ് ലഭ്യമാക്കും. അര കിലോ വീതം ചെറുപയര്‍, ഉഴുന്ന്, കാല്‍ കിലോ വീതം തുവരപ്പരിപ്പ്, കടല, ഒരു കിലോ വീതം പഞ്ചസാര, ആട്ട, ഉപ്പ്, അര ലിറ്റര്‍ വെളിച്ചെണ്ണ, ഒരു തുണിസഞ്ചി, 100 ഗ്രാം വീതം തേയില, മുളകുപൊടി, മഞ്ഞള്‍ പൊടി എന്നിവ അടങ്ങിയ 12 ഇന വിഭവങ്ങളാണ് മേയ് മാസ സൗജന്യ കിറ്റില്‍ ലഭിക്കുക.

അഞ്ച് കിലോ അരി, രണ്ട് കിലോ കടല, രണ്ട് കിലോ ആട്ട, ഒരു കിലോ ഉപ്പ്, ഒരു ലിറ്റര്‍ സണ്‍ഫ്‌ളവര്‍ എണ്ണ, ഒരു കിലോ തുവരപരിപ്പ്, ഒരു കിലോ വലിയ ഉള്ളി, ഒരു കിലോ ഉരുളക്കിഴങ്ങ്, 100 ഗ്രാം മുളകുപൊടി, അഞ്ച് മാസ്‌ക് എന്നിവയാണ് അതിഥി തൊഴിലാളികള്‍ക്കുള്ള സൗജന്യ കിറ്റിലെ വിഭവങ്ങള്‍. തയ്യാറായ കിറ്റുകള്‍ ഇതിനോടകം തന്നെ റേഷന്‍ കടകളിലേക്ക് എത്തിച്ചു തുടങ്ങിയിട്ടുണ്ട്.

അതേസമയം കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തുമ്പമണ്ണില്‍ സജ്ജീകരിച്ച ഡൊമിസിലിയറി കെയര്‍ സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു. തുമ്പമണ്‍ മര്‍ത്തോമ പാരിഷ് ഹാളില്‍ നടന്ന ചടങ്ങില്‍ ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിച്ചു. നിരീക്ഷണത്തില്‍ വീടുകളില്‍ കഴിയുന്ന ആളുകളെ താമസിപ്പിക്കുന്നതിന് വീടുകളില്‍ സൗകര്യമില്ലാത്തവര്‍ക്ക് താമസം നല്‍കുന്നതിന് വേണ്ടി എല്ലാ പഞ്ചായത്തിലും ഇത്തരത്തില്‍ ഡൊമിസിലിയറി കെയര്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് എംഎല്‍എ പറഞ്ഞു.

English summary
food kits will be distributed in pathanamthitta this month
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X