പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ശബരിമല തീർത്ഥാടകനെ നിലയ്ക്കലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: പത്തനംതിട്ടയിൽ ഇന്ന് ബിജെപി ഹർത്താൽ

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
അയ്യപ്പ ഭക്തന്റെ മരണം,ഹർത്താലിൽ വലഞ്ഞു ജനങ്ങൾ | Oneindia malayalam

പത്തനംതിട്ട: ശബരിമല തീർത്ഥാടകനെ നിലയ്ക്കലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് രാവിലെ ആറുമുതൽ വൈകുന്നേരം ആറുവരെ ബിജെപി ജില്ലാ കമ്മിറ്റി പത്തനംതിട്ട ജില്ലയിൽ ഹർത്താലിന് ആഹ്വാനം നൽകി. ഹിന്ദു ഐക്യവേദിയും ശബരിമല കർമസമിതിയും പിൻതുണ പ്രഖ്യാപിച്ചു. പരുമല തീർഥാടകരെ ഹർത്താലിൽനിന്ന് ഒഴിവാക്കി.

കെഎസ്ആര്‍ടിസി ഓടുന്നുണ്ടോ!! ഓപ്പറേറ്റിംങ്ങ് സെന്ററില്ലാതെ അടിമാലിയില്‍ കെഎസ്ആര്‍ടിസി സര്‍വ്വീസ്

തുലാമാസപൂജയ്ക്ക് ശബരിമല ദർശനത്തിനെത്തി കാണാതായ തീർഥാടകൻ പന്തളം മുളമ്പുഴ ശരത് ഭവനിൽ ശിവദാസ(60)നെ പ്ലാപ്പള്ളി കമ്പകത്തുംവളവിനു സമീപം വനത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയിരുന്നു. അപകടമരണമാകാമെന്നാണു പോലിസിസ്റ്റ സംശയം. എന്നാൽ തുലമാസ പൂജയോട് അനുബന്ധിച്ച് ശബരിമല നട തുറന്നപ്പോഴുണ്ടായ പൊലീസ് നടപടിയിലാണ് ശിവദാസൻ കൊല്ലപ്പെട്ടതെന്ന് ബിജെപി ആരോപിക്കുന്നു.

hartal-28-148031

എല്ലാ മലയാള മാസവും 1ന് സന്നിധാനത്ത് എത്തി ദർശനം നടത്താറുള്ള ശിവദാസൻ 18ന് രാവിലെയാണ് ഇരുചക്രവാഹനത്തിൽ വീട്ടിൽ നിന്നു പുറപ്പട്ടത്. വീട്ടിൽ തിരിച്ചെത്താഞ്ഞതിനെ തുടർന്ന് ബന്ധുക്കൾ 21ന് പമ്പ, നിലയ്ക്കൽ, പെരുനാട് പൊലീസ് സ്റ്റേഷനുകളിലും 24ന് പന്തളം പൊലീസിലും പരാതി നൽകി. ബന്ധുക്കൾ നടത്തിയ തിരച്ചിലിലാണ് കമ്പകത്തുംവളവിനു സമീപം വനത്തിൽനിന്നു മൃതദേഹം കണ്ടെത്തിയത്.

English summary
hartal in pathanamthitta after pilgrim's death in sabarimala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X