പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പന്തളം നഗരസഭയിലെ ഹോട്ടലുകളിൽ റെയ്ഡ്: പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു നശിപ്പിച്ചു

Google Oneindia Malayalam News

പന്തളം: പന്തളം നഗരസഭയിലെഹോട്ടലുകളിൽ നഗരസഭാ ആരോഗ്യവിഭാഗം നടത്തിയ റെയ്ഡിൽ വിവിധ സ്ഥാപനങ്ങളിൽ നിന്നും പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്ത് നശിപ്പിച്ചു. രണ്ടാഴ്ചയ്ക്ക് മുൻപും നഗരപ്രദേശത്തെഹോട്ടലുകളിൽ പരിശോധന നടത്തി പഴകിയ ആഹാരസാധനങ്ങൾ പിടിച്ചെടുത്തിരുന്നു. പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ ഇറച്ചി.

ഭക്ഷ്യവിഭവങ്ങളുടെ വില കുറയുന്നത് ഇരുതലമൂര്‍ച്ചയുള്ള വാള്‍! സമ്പദ് വ്യവസ്ഥയ്ക്ക് സംഭവിച്ചത്

മീൻ, ബിരിയാണിച്ചോറ്, ഫ്രൈഡ്‌റൈസ്,ചോറ്,തോരൻ, അവിയൽ, ചപ്പാത്തി, പൊറോട്ട, കൂട്ടുകറികൾ, ആവർത്തിച്ചുപയോഗിച്ചതും, കാൻസർ ഉൾപ്പെടെയുള്ള രോഗങ്ങൾക്ക് കാരണമായ കരി ഒയിലിന് സമാനമായ എണ്ണ, ചെറുകടികൾ, പാചകത്തിനായി സൂക്ഷിച്ചിരുന്ന ചീഞ്ഞളിഞ്ഞ പച്ചക്കറികൾ, നിരോധിത പ്ലാസ്റ്റിക് ക്യാരിബാഗുകളും, പ്ലാസ്റ്റിക് ഉത്പ്പന്നങ്ങളുമാണ് പിടിച്ചെടുത്തത്. നിയമാനുസൃത ലൈസൻസുകൾ എടുക്കാത്ത സ്ഥാപനങ്ങളിലും പരിശോധന നടത്തി.

Pathanamthitta

തൊഴിലാളികൾക്കുള്ള ആരോഗ്യ പരിശോധന നടത്തി അനുവദിക്കുന്ന ഹെൽത്ത് കാർഡ് പലസ്ഥാപനങ്ങളിലും സൂക്ഷിച്ചിരുന്നില്ല. പരിസര ശുചിത്വത്തിലും സ്ഥാപന ശുചിത്വത്തിലും വീഴ്ച വരുത്തിയിട്ടുള്ളതായി പരിശോധനാ സംഘം കണ്ടെത്തി. കുറ്റക്കാർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതിനും പിഴ ഈടാക്കുന്നതിനുമുള്ള നടപടികൾ സ്വീകരിക്കുമെന്ന് നഗരസഭ ആരോഗ്യവിഭാഗം അറിയിച്ചു.

സ്വകാര്യ ആശുപത്രിയുടെ ക്യാന്റീനുകൾ,വേൽമുരുകാഹോട്ടൽ, ചിത്രാ ആശുപത്രിക്ക് സമീപമുള്ളഹോട്ടൽ & റെസ്റ്റോറന്റ് എന്നീ സ്ഥാപനങ്ങളിൽ നിന്നുമാണ് പഴകിയ ഭക്ഷണങ്ങൾ പിടിച്ചെടുത്തത്. നഗരസഭാ സെക്രട്ടറി എസ്. സനലിന്റെ നിർദ്ദേശപ്രകാരം ഹെൽത്ത് ഇൻസ്‌പെക്ടർ ആറ്റ്‌ലി പി.ജോൺ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ കൃഷ്ണകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

English summary
Health department's raid in hotels at Panthalam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X