മഴയിൽ മുങ്ങി പത്തനംതിട്ട, കോന്നിയിൽ പ്രളയ സമാന സാഹചര്യമെന്ന് എംഎൽഎ, അടിയന്തര യോഗം
കോന്നി: പത്തനംതിട്ട ജില്ലയില്‍ ശക്തമായ മഴ തുടരുകയാണ്. പലയിടത്തും ഉരുള്‍പൊട്ടലുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിന് അടിയിലായ സ്ഥിതിയിലാണ്. റോഡുകളിലേക്ക് വെള്ളം കയറിയിരിക്കുന്നു. ജില്ലയില്‍ മഴക്കെടുതിയില്‍ ഇതുവരെ മരണങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കോന്നിയില്‍ ശക്തമായ മഴയില്‍ തോടുകള്‍ കരകവിഞ്ഞിട്ടുണ്ട്. കോന്നി നിയോജക മണ്ഡലത്തില്‍ പ്രളയ സമാനമായ സാഹചര്യമാണ് നിലനില്‍ക്കുന്നത് എന്ന് എംഎല്‍എ കെയു ജനീഷ് കുമാര്‍ അറിയിച്ചു.
പേമാരിയെ തുടർന്നുള്ള സാഹചര്യം നേരിടാൻ അടിയന്തിരമായി
ഉദ്യോഗസ്ഥ തല യോഗം ചേർന്നതായും എംഎൽഎ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. കോന്നിയിൽ 97 മില്ലീമീറ്റർ മഴയാണ് ഒരു ദിവസം പെയ്തത്. മഴ തുടരുകയുമാണ്.മഴക്കെടുതി നേരിടാൻ അടിയന്തിര നടപടികൾ കൈക്കൊള്ളാൻ ഉദ്യോഗസ്ഥ തല യോഗത്തിൽ തീരുമാനമായെന്നും എംഎൽഎ വ്യക്തമാക്കി.
'കോന്നി നിയോജക മണ്ഡലത്തിലെ എല്ലാ വില്ലേജ് ഓഫീസുകളും, പഞ്ചായത്ത് ഓഫീസുകളും ഞായറാഴ്ച തുറന്നു പ്രവർത്തിക്കുമെന്ന് എംഎൽഎ അറിയിച്ചു. പഞ്ചായത്ത് തലത്തിലും, താലൂക്കിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ അടിയന്തിരമായി പ്രവർത്തനം ആരംഭിക്കാന്നും തീരുമാനമായി. എല്ലാ വില്ലേജിലെയും സ്കൂളുകളുടെ താക്കോൽ വില്ലേജ് ഓഫീസർമാർ വാങ്ങി സൂക്ഷിക്കും. ഒരു പഞ്ചായത്തിൽ 2 ക്യാമ്പുകൾ വീതം അടിയന്തിരമായി ആരംഭിക്കും, കോവിഡ് ബാധിതർക്ക് പ്രത്യേകമായി ക്യാമ്പ് തയ്യാറാക്കും' എന്നും കെയു ജനീഷ് കുമാർ എംഎൽഎ അറിയിച്ചു.

പഞ്ചായത്ത് ചുമതലയിലുള്ള റാപ്പിഡ് റെസ്‌പോൺസ് ടീം മഴക്കെടുതി നേരിടാൻ രംഗത്തിറങ്ങും. എല്ലാ പഞ്ചായത്തിലും ആംബുലൻസുകളും, ജെ.സി.ബികളും സജ്ജമാക്കി വയ്ക്കും.പോലീസ്-വനം-ഫയർഫോഴ്സ് ഡിപ്പാർട്ട്മെൻ്റുകൾ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് രംഗത്തിറങ്ങണമെന്നും യോഗം തീരുമാനിച്ചു. വകയാർ ഭാഗത്ത് തോട് കരകവിഞ്ഞ് പുനലൂർ-മൂവാറ്റുപുഴ റോഡിൽ ഗതാഗത തടസ്സം ഉണ്ടായിട്ടുണ്ട്. യാത്ര സുഗമമാക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ അടിയന്തിരമായി ഏർപ്പെടുത്തണമെന്ന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നല്കി. ഗതാഗത ക്രമീകരണങ്ങൾക്ക് പോലീസ്, ആർ.ടി.ഒ വിഭാഗങ്ങളും വേണ്ട ഇടപെടൽ നടത്തണമെന്നും നിർദ്ദേശിച്ചു.
മഴ താണ്ഡവമാടുന്നു; ദുരന്ത ഭൂമിയായി ഇടുക്കി, കോട്ടയം ജില്ലകള്‍, ചിത്രങ്ങള്‍
നിലവിൽ സംഭവിച്ചിട്ടുള്ള വെള്ളപ്പൊക്ക കെടുതികൾ യോഗം പരിശോധിച്ചു.വെള്ളം കയറിയതിനെ തുടർന്ന് കലഞ്ഞൂരിൽ 4 ഉം, കോന്നിയിൽ ഒന്നും കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു. ചിറ്റാറിൽ ശ്രീകൃഷ്ണപുരത്ത് 4 വീടുകളിൽ വെള്ളം കയറി.മലയാലപ്പുഴ പഞ്ചായത്തിൽ കല്ലാറിൻ്റെ തീരത്തുള്ള 15 വീട്ടുകാർ വെള്ളപ്പൊക്ക ഭീഷണിയിലാണെന്ന് വില്ലേജ് ഓഫീസർ യോഗത്തെ അറിയിച്ചു. സീതത്തോട് പഞ്ചായത്തിലും അടിയന്തിരമായി ക്യാമ്പ് ആരംഭിക്കുമെന്ന് വില്ലേജ് ഓഫീസർ പറഞ്ഞു.
മണ്ഡലത്തിൽ പല ഭാഗങ്ങളിലും മണ്ണിടിച്ചിൽ ഉണ്ടായിട്ടുണ്ട്. പല വീടുകളും സംരക്ഷണഭിത്തി തകർത്ത് അപകടാവസ്ഥയിലായിട്ടുണ്ട്. കോന്നി പഞ്ചായത്തിലെ കൊന്നപ്പാറ, ചെമ്മാനി,ചിറ്റൂർമുക്ക് വാർഡുകളിൽ വീടുകളുടെ സംരക്ഷണഭിത്തികൾ ഇടിഞ്ഞതായും, വെള്ളപ്പൊക്ക സാധ്യത വളരെ ഉയർന്നതായും പ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സുലേഖ വി നായർ യോഗത്തെ അറിയിച്ചു. പൊന്തനാംകുഴി കോളനി നിവാസികളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധയോടെ ഇടപെടൽ നടത്തണമെന്ന് കെയു ജനീഷ് കുമാർ എംഎൽഎ നിർദ്ദേശം തല്കി.
കലഞ്ഞൂർ പഞ്ചായത്തിലും നിരവധി വീടുകളുടെ സംരക്ഷണഭിത്തി ഇടിഞ്ഞിട്ടുള്ളതായി പഞ്ചായത്ത് പ്രസിഡൻ്റ് പുഷ്പവല്ലി ടീച്ചർ യോഗത്തെ അറിയിച്ചു. പതിനൊന്നാം വാർഡിലെ കുപ്പുമൺ, പതിനഞ്ചാം വാർഡിലെ മണ്ണിൽ ഭാഗങ്ങളിൽ വെള്ളപ്പൊക്ക ഭീഷണിയുണ്ടെന്ന് എംഎൽഎ വ്യക്തമാക്കി. റോഡുകൾക്കും നാശനഷ്ടമുണ്ടായതായി പ്രസിഡൻ്റ് പറഞ്ഞു. മൈലപ്ര പഞ്ചായത്തിലെ അഞ്ചാം വാർഡിൽ മണ്ണിടിച്ചിൽ ഉണ്ടായി. വീടുകളുടെ സംരക്ഷണഭിത്തികളും ഇടിഞ്ഞു. റോഡുകൾ തകർന്നതുമൂലം യാത്ര ദുസ്സഹമായിട്ടുള്ളതായും പഞ്ചായത്ത് പ്രസിഡൻ്റ് പറഞ്ഞു. കോന്നി താലൂക്ക്തല കൺട്രോൾ റൂം നമ്പർ: 0468-2240087
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications