Get Updates
Get notified of breaking news, exclusive insights, and must-see stories!

കനത്ത മഴ: പമ്പയില്‍ സ്‌നാനം ചെയ്യുന്നത് നിരോധിച്ചു; മലയോര മേഖലയിലെ രാത്രി യാത്രക്കും നിയന്ത്രണം

പത്തനംതിട്ട: കനത്തമഴയുടെ പശ്ചാത്തലത്തില്‍ ശബരിമല തീര്‍ഥാടകരുടെ സുരക്ഷിതത്വം കണക്കിലെടുത്ത് പമ്പയില്‍ സ്‌നാനം ചെയ്യുന്നത് നിരോധിച്ച് ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണുമായ ഡോ. ദിവ്യ എസ് അയ്യര്‍ ഉത്തരവിട്ടു. പമ്പയില്‍ തീര്‍ഥാടകര്‍ സ്‌നാനം ചെയ്യുന്നത് തടയുന്നതിന് ബാരിക്കേഡുകള്‍ ക്രമീകരിക്കണമെന്നും നദിയിലേക്ക് തീര്‍ഥാടകര്‍ ഇറങ്ങുന്നില്ലായെന്നുള്ളത് ഉറപ്പാക്കണമെന്നും ഉത്തരവില്‍ പറയുന്നു.

ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലയിലെ എല്ലാ മലയോര മേഖലകളിലേക്കുമുള്ള എല്ലാ യാത്രകളും രാത്രി ഏഴു മുതല്‍ രാവിലെ ആറു വരെയും തൊഴിലുറപ്പ് ജോലികള്‍, വിനോദസഞ്ചാരത്തിനായുള്ള കയാക്കിംഗ്/കുട്ടവഞ്ചി സവാരി, ബോട്ടിംഗ് എന്നിവയും സെപ്റ്റംബര്‍ അഞ്ചു മുതല്‍ ഏഴുവരെ കളക്ടർ നിരോധിച്ചിട്ടുണ്ട്. വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകര്‍ന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളിലുമുള്ള ദുരന്ത സാധ്യതകള്‍ ഒഴിവാക്കുന്നതിനാണ് നിരോധനം.

rain

കോവിഡ് 19, ദുരന്തനിവാരണം, ശബരിമല തീര്‍ഥാടനം എന്നിവയുമായി ബന്ധപ്പെട്ട് യാത്ര ചെയ്യുന്നതിന് ഈ നിരോധനം ബാധകമല്ല. എന്നാല്‍, പത്തനംതിട്ട ജില്ലയില്‍ സെപ്റ്റംബര്‍ ആറിന് അതിതീവ്ര മഴയ്ക്കുള്ള(റെഡ് അലര്‍ട്ട്) മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുള്ള സാഹചര്യത്തില്‍ ശബരിമല തീര്‍ഥാടകര്‍ സുരക്ഷ മുന്‍നിര്‍ത്തി ശബരിമലയിലേക്കും തിരിച്ചുമുള്ള രാത്രി യാത്രകളില്‍ ജാഗ്രത പുലര്‍ത്തണമെന്നും കളക്ടർ അറിയിച്ചു.

ജില്ലയിലെ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുണ്ടെന്ന് കണ്ടെത്തിയിട്ടുള്ള സ്ഥലങ്ങളില്‍ താമസിക്കുന്നവരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി പാര്‍പ്പിക്കുന്നതിന് ജില്ലാ കളക്ടർ നിർദേശിച്ചു. സീതത്തോട്, അരുവാപ്പുലം, ചിറ്റാര്‍, തണ്ണിത്തോട്, പെരുനാട്, കൊല്ലമുള, നാരങ്ങാനം, ഏറത്ത്, ഏനാദിമംഗലം, കോന്നി, പത്തനംതിട്ട തുടങ്ങിയ വില്ലേജുകളുടെ പരിധിയിലുള്ള അപകട സാധ്യതയുള്ള സ്ഥലങ്ങളില്‍ താമസിക്കുന്നവരെയാണ് സുരക്ഷിതസ്ഥാനത്തേക്ക് മാറ്റുക. ഇതിനു പുറമേ പ്രാദേശികമായി അപകടസാധ്യതയുണ്ടെന്ന് വിലയിരുത്തുന്ന പ്രദേശങ്ങളില്‍ പാര്‍ക്കുന്നവരെയും മാറ്റിതാമസിപ്പിക്കും.

സാരിയില്‍ ഇത്ര സുന്ദരിയായി വേറെയാരുണ്ട്: കറുപ്പിലാറാടി വിദ്യാ ബാലന്‍, വൈറല്‍ ചിത്രങ്ങള്‍

ജില്ലാപോലീസ് മേധാവി, ഡിവിഷണല്‍ ഫോസ്റ്റ് ഓഫീസര്‍മാര്‍, റവന്യു ഡിവിഷണല്‍ ഓഫീസര്‍മാര്‍, ജില്ലാ ഫയര്‍ ഓഫീസര്‍, ജില്ലാ ജിയോളജിസ്റ്റ്, ജില്ലാ മണ്ണുസംരക്ഷണ ഓഫീസര്‍, റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍, തഹസീല്‍ദാര്‍മാര്‍, പ്രാദേശിക സര്‍ക്കാരുകള്‍ എന്നിവരെ ഇതിനായി ഉത്തരവില്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്.

ജില്ലയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ തുടങ്ങിയ ദുരന്ത സാധ്യതകള്‍ ഒഴിവാക്കുന്നതിനായി സെപ്റ്റംബര്‍ ആറിന് പത്തനംതിട്ട ജില്ലയിലെ എല്ലാ ക്വാറികളുടെയും പ്രവര്‍ത്തനവും മലയോരത്തു നിന്നും മണ്ണ് വെട്ടിമാറ്റുക, ആഴത്തിലുള്ള കുഴികള്‍ നിര്‍മിക്കുക, നിര്‍മാണത്തിനായി ആഴത്തില്‍ മണ്ണ് മാറ്റുക എന്നീ പ്രവര്‍ത്തനങ്ങളും നിരോധിച്ചിട്ടുണ്ട്. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരേ ദുരന്തനിവാരണ നിയമം 2005 പ്രകാരം കര്‍ശന നടപടികള്‍ സ്വീകരിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+