Get Updates
Get notified of breaking news, exclusive insights, and must-see stories!

'എന്റെ മകളുടെ ജീവന്‍ വെച്ച് ആശുപത്രി പരീക്ഷണം നടത്തി': ഗുരുതര ആരോപണവുമായി അഭിരാമിയുടെ അമ്മ

പത്തനംതിട്ട: റാന്നി പെരുന്നാട്ടില്‍ തെരുവ് നായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന 12 കാരി അഭിരാമി മരിച്ച സംഭവത്തില്‍ പത്തനംതിട്ട ജനറല്‍ ആശുപ്രതിക്കെതിരെ ഗുരുതര ആരോപണവുമായി കുട്ടിയുടെ കുടുംബം. അഭിരാമിയെ പട്ടികടിയേറ്റ ഉടനെ പ്രവേശിപ്പിച്ച പെരുനാട് ആശുപത്രിയിലും പത്തനംതിട്ട ജനറൽ ആശുപത്രിയിലും വേണ്ടത്ര പരിഗണനയോ ചികിത്സയോ കിട്ടിയില്ലെന്നാണ് അഭിരാമിയുടെ രജനി ആരോപിക്കുന്നത്. ജനറല്‍ ആശുപത്രിയില്‍ ഒരു മണിക്കൂറിലേറെ നിരീക്ഷണത്തില്‍ കിടത്തിയതിന് ശേഷമാണ് വാക്സിന്‍ നല്‍കിയത്.

കുട്ടിയുടെ മുറിവ് കഴുകാനുള്ള സോപ്പ് പോലും ആശുപത്രിയില്‍ നിന്ന് ലഭിച്ചില്ല. സോപ്പ് പുറത്ത് നിന്ന് വാങ്ങിക്കൊണ്ട് വരാനായിരുന്നു ആശുപത്രി അധികൃതർ ആവശ്യപ്പെട്ടത്. ജനറല്‍ ആശുപത്രിയില്‍ നിന്നും കുറച്ചുകൂടി മികച്ച ചികിത്സ കിട്ടിയുന്നേള്‍ മകളുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചേനെ. മകളുടെ ജീവന്‍ വെച്ച് ആശുപത്രി അധികൃതർ പരീക്ഷണം നടത്തിയെന്നും അമ്മ ആരോപിക്കുന്നു.

 abhirami

കഴിഞ്ഞ മാസം 14 ന് രാവിലെ പാല്‍ വാങ്ങാന്‍ പോകുമ്പോഴായിരുന്നു പെരുനാട് കാര്‍മല്‍ എഞ്ചിനീയറിംഗ് കോളേജ് റോഡില്‍ വെച്ച് കുട്ടിയെ തെരുവ് നായ്ക്കള്‍ അക്രമിച്ചത്. കണ്ണിലും കാലിലും കൈയ്യിലുമായി ഏഴിടത്ത് കടിയേറ്റു. പരിക്കേറ്റ കുട്ടിയെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും അവിടെ നിന്ന് തന്നെ ആദ്യത്തെ വാക്സിന്‍ എടുക്കുന്നത്.

സാരിയില്‍ ഇത്ര സുന്ദരിയായി വേറെയാരുണ്ട്: കറുപ്പിലാറാടി വിദ്യാ ബാലന്‍, വൈറല്‍ ചിത്രങ്ങള്‍

പെരുനാട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ വെച്ചായിരുന്നു തുടർന്നുള്ള രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചത്. നാലാമത്തെ ഡോസ് വാക്സിന്‍ ഈ മാസം പത്തിനോടെ എടുക്കണമെന്നും ആശുപത്രിയില്‍ നിന്നും അറിയിച്ചിരുന്നു. എന്നാല്‍ ഇതിനിടയിലാണ് വെള്ളിയാഴ്ച്ച വൈകിട്ടോടെ കുട്ടിക്ക് അസ്വസ്ഥ അനുഭവപ്പെടാന്‍ തുടങ്ങിയത്. തുടർന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടി ഇന്നലെ ഉച്ചയോടെ മരണപ്പെടുകയായിരുന്നു.

അതേസമയം, സംസ്ഥാനത്ത് പേവിഷബാധ വൈറസിന് ജനിതക വകഭേദം ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് വ്യക്തമാക്കി. വാക്‌സിനുകളുടെ ഫലപ്രാപ്തി നഷ്ടപ്പെടുത്തുന്ന തരത്തിലുള്ള ജനിതക വ്യതിയാനങ്ങൾ റാബിസിൽ അത്യപൂർവമാണ്. എങ്കിലും അടുത്ത കാലത്ത് പേ വിഷബാധ ഉണ്ടായവരിൽ വാക്‌സിനും സിറവും സ്വീകരിച്ചവരുമുണ്ട് എന്നതിനാലാണ് ഇത്തരം ഒരു അന്വേഷണം കൂടി നടത്തുന്നത്. ഇതിനായി സംസ്ഥാനത്ത് നിന്ന് ശേഖരിച്ച വൈറസുകളുടെ സമ്പൂർണ ജനിതക ശ്രേണീകരണം (കംപ്‌ളീറ്റ് ജീനോമിക് അനാലിസിസ്) പൂന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ നടത്തുമെന്നും മന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+