Viral Video: അവധി വേണ്ട കളക്ടറേ.. എനിക്ക് സ്കൂളില്‍ പോകണം: മകളുടെ രസകരമായ വീഡിയോ പങ്കുവെച്ച് ശബരീനാഥന്‍
പത്തനംതിട്ട: മഴ കനത്തതോടെ കഴിഞ്ഞ ദിവസങ്ങളിലായി വിവിധ ജില്ലകിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് കളക്ടർമാർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നും 5 ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയാണ്. എറണാകുളം ജില്ലയില്‍ ഇന്ന് രാവിലെ 8.35 ന് ശേഷമായിരുന്നു അവധി പ്രഖ്യാപിച്ചത്. ഇത് വലിയ വിമർശനങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്തു. എന്നാല്‍ ഇതിനിടയിലാണ് പത്തനംതിട്ട ജില്ലാ കളക്ടറുടെ വീട്ടില്‍ നിന്നുമുള്ള രസകരമായ ഒരു വീഡിയോ കളക്ടറുടെ ഭർത്താവും മുന്‍ എം എല്‍ എയുമായ കെഎസ് ശബരീനാഥന്‍ പങ്കുവെച്ചിരിക്കുന്നത്.
കുഞ്ഞിന് നാളെ എവിടെ പോകണം എന്ന് അമ്മയും പത്തനംതിട്ട ജില്ലാ കളക്ടറുമായ ദിവ്യ എസ് അയ്യർ ചോദിക്കുമ്പോള്‍ സ്കൂളില്‍ പോകണമെന്ന് മകന്‍ പറയുന്ന രംഗങ്ങളാണ് ശബരീനാഥന്‍ പങ്കുവെച്ച വീഡിയോയിലുള്ളത്. സ്കൂളിന് അമ്മ അവധി കൊടുത്തല്ലോ എന്ന് വീണ്ടും അമ്മ പറയുമ്പോള്‍ അവധി വേണ്ട സ്കൂളിൽ പോകണമെന്നാണ് മകള്‍ കുഞ്ഞ് മല്‍ഹാർ ആവശ്യപ്പെടുന്നത്. 'മഴയായാലും പ്ലേ സ്കൂളിന് അവധി വേണ്ട എന്ന് വാദിക്കുന്ന ഒരു മാതൃകാ വിദ്യാർത്ഥി' എന്ന അടിക്കുറിപ്പോടെയാണ് ശബരീനാഥന്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

രസകരമായ കമന്റുകളും വീഡിയോയ്ക്ക് താഴെ വരുന്നുണ്ട്. 'മത്തന്‍ കുത്തിയാൽ കുംപ്ലം മുളക്കില്ലലൊ....അപ്പനും അമ്മയും പഠനത്തിൽ എപ്പോഴും മുന്നോട്ട് ആയിരുന്നല്ലോ', 'മോളൂസിനെ നോക്കാന്‍ അച്ചന്‍ ഉണ്ടല്ലൊ വീട്ടില്‍. അവധിയെടുക്കാം മോളേ.. അമ്മ പോവട്ടേ... വികൃതി കാണിക്കരുത് കെട്ടോ.. നാളെ പോവാട്ടൊ സ്കൂളില്‍..അച്ചന്‍ പറയുന്നത് കേട്ട് വീട്ടിലിയിക്കണേ.. നല്ല അച്ചനാ..ആനക്കളി കളിക്കാല്ലോ''- തുടങ്ങിയ കമന്റുകളാണ് ചിത്രത്തിന് താഴെ വന്നിരിക്കുന്നത്.
അതേസമയം, മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ 5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട എറണാകുളം ജില്ലകളിലാണ് ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രൊഫഷണല്‍ കോളേജുകള്‍, അംഗനവാടികള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർമാർ അറിയിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും ഇന്‍റർവ്യൂകൾക്കും മാറ്റമുണ്ടായിരിക്കില്ലെന്ന് ഇടുക്കി-പത്തനംതിട്ട കളക്ടര്‍മാർ അറിയിച്ചു.
ആഹാ ഇതാര് കല്യാണപ്പെണ്ണോ.. പക്ഷെ സംഭവം ഇത് അതല്ലാട്ടോ; എന്തായാലും പൊളിച്ചെന്ന് ആരാധകർ
എറണാകുളം ജില്ലയില്‍ കോതമംഗലം, മൂവാറ്റുപുഴ താലൂക്കുകളിലായിരുന്നു ഇന്നലെ അവധി പ്രഖ്യാപിച്ചത്. എന്നാല്‍ ഇന്ന് രാവിലെയോടെയെ മുഴുവന്‍ അവധി പ്രഖ്യാപിക്കുയായിരുന്നു. എന്നാല്‍ ഇതിനോടകം തന്നെ വിദ്യാർത്ഥികള്‍ സ്കൂളിലെത്തിയിരുന്നു. ഇതോടെയാണ് പ്രതിഷേധവുമായി രക്ഷിതാക്കള്‍ രംഗത്ത് എത്തിയത്.












Click it and Unblock the Notifications