പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മരുന്ന് ക്ഷാമം പരിഹരിക്കാതെ ഡോക്ടർമാരെ ചീത്ത വിളിച്ചിട്ട് കാര്യമുണ്ടോ: വീണ ജോർജിനെതിരെ ഡോക്ടർമാർ

Google Oneindia Malayalam News

പത്തനംതിട്ട: തിരുവല്ല ആശുപത്രിയില്‍ മിന്നല്‍ പരിശോധന നടത്തി നടപടി എടുത്ത ആരോഗ്യ മന്ത്രി വീണ ജോർജിനെതിരെ ഡോക്ടർമാർക്കിടയില്‍ വിമർശനം ശക്തമാവുന്നു. ആശുപത്രി സൂപ്രണ്ടിനെതിരെ മന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടായത് വ്യക്തിഹത്യയാണെന്നാണ് കേരള ഗവ.മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷൻ (കെജിഎംഒഎ). ആരോപിക്കുന്നത്. സ്ഥലം മാറ്റിയ നടപടിക്കെതിരെ തിങ്കളാഴ്ച തിരുവല്ലയിൽ കരിദിനം ആചരിക്കുമെന്നും കെജിഎംഒഎ അറിയിച്ചു. സംഭവത്തില്‍ പ്രതികരിച്ചുകൊണ്ട് പ്രമുഖ ഡോക്ടറും ഇന്‍ഫോ ക്ലിനിക്ക് അഡ്മിനുമായ ജിനേഷ് പിഎസും രംഗത്ത് എത്തിയിട്ടുണ്ട്. സർക്കാർ ആശുപത്രികളിൽ മരുന്ന് ക്ഷാമം ഉണ്ട് എന്ന് വാർത്തകൾ വരാൻ തുടങ്ങിയിട്ട് ആഴ്ചകളായി. അത് പരിഹരിക്കാതെ ഇതിനൊക്കെ ഡോക്ടർമാരെ ചീത്ത വിളിച്ചിട്ട് കാര്യമുണ്ടോയെന്നാണ് അദ്ദേഹം ചോദിക്കുന്നത്. ജിനേഷ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

ആരോഗ്യമന്ത്രി വീണ ജോർജിന്റെ തിരുവല്ല താലൂക്ക് ആശുപത്രിയിലെ പരസ്യവിചാരണ കാണുകയായിരുന്നു. നിരവധി പേർ മരുന്ന് ഇല്ലാത്തതിനെ കുറിച്ച് മന്ത്രിയോട് പരാതി പറയുന്നുണ്ട്. മരുന്നുകൾ കാരുണ്യ ഫാർമസിയിൽ നിന്നും ആശുപത്രി വാങ്ങി നൽകണമെന്നാണ് മന്ത്രി സൂപ്രണ്ടിനോട് പറയുന്നത്. കാരുണ്യ ഫാർമസിയിൽ പല മരുന്നുകളും ഇല്ല എന്നും സപ്ലൈ ഔട്ടാണ് എന്നും സൂപ്രണ്ട് പറയുന്നുണ്ട്. അതൊന്നും മന്ത്രി ശ്രദ്ധിക്കുന്നില്ല. ഹെയ്ച്ച് എം സി ഫണ്ടിൽ നിന്ന് വാങ്ങിക്കൊടുക്കാനാണ് മന്ത്രി പറയുന്നത്.

ഇത് പ്രായോഗികമാണോ? ആശുപത്രിയിൽ വരുന്ന രോഗികൾക്ക് എല്ലാം എച്ച് എം സി ഫണ്ട് ഉപയോഗിച്ച് മരുന്ന് വാങ്ങി നൽകേണ്ട അവസ്ഥ വന്നാൽ മറ്റ് അത്യാവശ്യങ്ങൾ വരുമ്പോൾ പ്രയാസമാവില്ലേ? സർക്കാർ ആശുപത്രികളിൽ മരുന്ന് ക്ഷാമം ഉണ്ട് എന്ന് വാർത്തകൾ വരാൻ തുടങ്ങിയിട്ട് ആഴ്ചകളായി. സർക്കാർ ആശുപത്രിയിൽ ജോലി ചെയ്യുന്ന അടുത്ത സുഹൃത്തുക്കൾ പറഞ്ഞു ഈ വിവരം അറിയുകയും ചെയ്യാം. അത് പരിഹരിക്കാതെ ഇതിനൊക്കെ ഡോക്ടർമാരെ ചീത്ത വിളിച്ചിട്ട് കാര്യമുണ്ടോ? എപ്പോഴും പറയാറുള്ള ഒരു കാര്യം തന്നെ ചേർക്കുന്നു.

'ദിലീപിനെ പിന്തുണച്ച് പറഞ്ഞതെല്ലാം കള്ളമെന്ന് തെളിഞ്ഞു': ശ്രീലേഖ പെടുമെന്ന് ബൈജു കൊട്ടാരക്കര'ദിലീപിനെ പിന്തുണച്ച് പറഞ്ഞതെല്ലാം കള്ളമെന്ന് തെളിഞ്ഞു': ശ്രീലേഖ പെടുമെന്ന് ബൈജു കൊട്ടാരക്കര

ഒരു വിഷയം പരിഹരിക്കാൻ ആവശ്യമായ ഏറ്റവും പ്രധാനപ്പെട്ട കാര്യം അങ്ങനെ ഒരു പ്രശ്നമുണ്ട് എന്ന് അംഗീകരിക്കുകയാണ്. പ്രശ്നമുണ്ട് എന്ന് അംഗീകരിച്ചാൽ പോംവഴികൾ തിരക്കാൻ സാധിക്കും. അതേസമയം മരുന്ന് ക്ഷാമം ഇല്ല എന്നാണ് മന്ത്രി കരുതുന്നതെങ്കിൽ ആ പ്രശ്നം പരിഹരിക്കപ്പെടില്ല.

veena

ഓരോ വിഷയവും കൃത്യമായി എസ്കലേറ്റ് ചെയ്ത് പരിഹാരം കാണുകയാണ് അഭികാമ്യം. പരസ്യ വിചാരണയും ഷോയും കൊണ്ട് കയ്യടി കിട്ടുമായിരിക്കാം. പക്ഷേ ശാശ്വതമായ പ്രശ്ന പരിഹാരത്തിന് അതൊന്നും പോര. പിന്നെ ഡോക്ടർമാരോടും ഫാർമസിസ്റ്റുമാരോടും എനിക്ക് ഒന്നേ പറയാനുള്ളൂ. മരുന്ന് ഇല്ലാതെ വന്നാൽ എച്ച് എം സി ഫണ്ട് ഉപയോഗിച്ച് വാങ്ങിച്ചു കൊടുക്കുക. ചിലപ്പോൾ സിസ്റ്റം തകരാറിലാകുമായിരിക്കാം. പക്ഷേ, തെറിവിളി കേൾക്കാതിരിക്കാൻ അത് സഹായിക്കും. പരസ്യവിചാരണങ്ങൾക്ക് കൈയ്യടിക്കുന്ന ജനങ്ങൾ ഉള്ള നാട്ടിൽ അതാണ് സേഫ്.

ബേബി മോള്‍ ആറാടുകയല്ല, തകർത്താടുകയാണ്: അന്നാ ബെന്നിന്റെ പുതിയ ചിത്രങ്ങള്‍ വൈറല്‍

Recommended Video

cmsvideo
കേരളത്തിലെ ഡാമുകള്‍ നിറയുന്നു, ബാണാസുര സാഗര്‍ തുറന്നു | *Weather

English summary
Is there any point in badmouthing doctors without addressing drug shortages: Doctors against minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X