വീണ ജോർജിന് നേരെ കയ്യേറ്റ ശ്രമമെന്ന് പരാതി; യുഡിഎഫ്, എൻഡിഎ പ്രവർത്തകർ വാഹനം തടഞ്ഞെന്ന്
പത്തനംതിട്ട; ആറൻമുളയിലെ എൽഡിഎഫ് സ്ഥാനാർത്ഥി വീണ ജോർജിന് നേരെ കയ്യേറ്റ ശ്രമമെന്ന് പരാതി.ആറാട്ടുപുഴയിൽ ഇന്ന് ഉച്ചയോടെയാണ് സംഭവം. വീണ ജോർജ് സഞ്ചരിച്ച വാഹനം യുഡിഎഫ്, എൻഡിഎ പ്രവർത്തകർ തടഞ്ഞുവെന്നാണ് പരാതി.

കേരളം ആര് ഭരിക്കും: വോട്ട് രേഖപ്പെടുത്തി പ്രമുഖർ, ചിത്രങ്ങള്‍ കാണാം
വാഹനം തടഞ്ഞ ശേഷം പ്രവർത്തകർ എംഎൽഎയെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. വീണ ജോർജിനെ അസഭ്യം പറഞ്ഞതായും റിപ്പോർട്ട് ഉണ്ട്. അതേസമയം സംഭവത്തിൽ നിയമ നടപടി സ്വീകരിക്കുമെന്ന് വീണ ജോർജ് പ്രതികരിച്ചു. തനിക്കെതിരെ നടന്നത് ആസൂത്രിതമായ കയ്യേറ്റ ശ്രമമാണ്. താൻ ബൂത്ത് സന്ദർശിക്കുന്നതിനെ എന്തിനാണ് ഭയക്കുന്നതെന്ന് അറിയില്ല. ഇലക്ഷൻ കമ്മിഷൻ സ്ഥാനാർത്ഥിക്ക് നൽകുന്ന അവകാശം ഹനിക്കുന്നതിനെതിരെ നിയമ നടപടി സ്വീകരിക്കും, അവർ പറഞ്ഞു.
അതിനിടെ രാവിലെ ആറൻമുള ചട്ടിപ്പാറയിൽ കോൺഗ്രസും സിപിഎമ്മും തമ്മിൽ സംഘർഷം ഉടലെടുത്തിരുന്നു. പാർട്ടി കൊടിയുമായി സിപിഎം പ്രവർത്തകർ വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നാരോപിച്ചായിരുന്നു സംഘർഷം. കോണ്‍ഗ്രസ് നേതാവ് ഷെരീഫിന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്തതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കൂടുതൽ പോലീസിനെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.
കാട്ടായിക്കോണത്ത് വീണ്ടും സംഘര്‍ഷം; 2 സിപിഎം പ്രവർത്തകർക്ക് പരിക്ക്..നിരവധി പേർ കസ്റ്റഡിയിൽ
ആര്‍ഥി വെങ്കിടേഷിന്റെ ആകര്‍ഷകമായ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications