പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോന്നി മെഡിക്കല്‍ കോളേജ് കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ജനുവരി 30ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി നിര്‍വ്വഹിക്കും

Google Oneindia Malayalam News

പത്തനംതിട്ട: കോന്നി മെഡിക്കല്‍ കോളേജ് കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ജനുവരി 30ന് ഉച്ചയ്ക്ക് 2 മണിക്ക് ജലവിഭവകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വ്വഹിക്കുമെന്ന് കോന്നി എംഎൽഎ കെയു ജനീഷ് കുമാർ. നബാര്‍ഡ് ധനസഹായത്തോടെ 13.98 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി പൂര്‍ത്തീകരിച്ചത്. റവന്യൂ വകുപ്പ് സൗജന്യമായി ലഭ്യമാക്കിയ ഒരേക്കര്‍ സ്ഥലത്താണ് ശുദ്ധീകരണ ശാലയും ജലസംഭരണിയും അനുബന്ധ ഉപകരണങ്ങളും സ്ഥാപിച്ചത്.

പദ്ധതിയുടെ ഭാഗമായി മെഡിക്കല്‍ കോളജിന് സമീപം സ്ഥാപിച്ച ശുദ്ധീകരണ ശാലയില്‍ പ്രതിദിനം 50 ലക്ഷം ലിറ്റര്‍ ജലം ശുദ്ധീകരിക്കാന്‍ കഴിയും. അരുവാപ്പുലം പഞ്ചായത്ത് പരിധിയില്‍ അച്ഛന്‍കോവില്‍ ആറിന്റെ തീരത്ത് മട്ടയ്ക്കല്‍ കടവില്‍ നിര്‍മ്മിച്ച കിണറില്‍ നിന്ന് 4.52 കിലോ മീറ്റര്‍ ദൂരം 300 എംഎം വ്യാസമുള്ള ഡിഐ പമ്പിംഗ് മെയിനിലൂടെയാണ് ജലം മെഡിക്കല്‍ കോളജിന് സമീപമുള്ള ശുദ്ധീകരണശാലയിലേക്ക് എത്തിക്കുന്നത്. ഇതിനായി കിണറിനോട് ചേര്‍ന്ന് 15 എച്ച്പി ശേഷിയുള്ള പമ്പ് സെറ്റാണ് സ്ഥാപിച്ചിരിക്കുന്നത്.

konni

ശുദ്ധീകരണ പ്രക്രിയ പൂര്‍ത്തിയായ ശേഷം ഇവിടെനിന്ന് വെള്ളം ഏഴ് ലക്ഷം ലിറ്റര്‍ ശേഷിയുള്ള ഭൂതല ജലസംഭരണിയിലേക്കും അവിടെ നിന്ന് 15 എച്ച്പി ശേഷിയുള്ള പമ്പ് ഉപയോഗിച്ച് മുകളില്‍ സ്ഥാപിച്ചിട്ടുള്ള 10 ലക്ഷം ലിറ്റര്‍ ജലം ഉള്‍ക്കൊള്ളുന്ന സംഭരണിയിലേക്കും മാറ്റും. അവിടെ നിന്നാകും ശുദ്ധീകരിച്ച ജലം 350 മീറ്റര്‍ ദൂരെയുള്ള മെഡിക്കല്‍ കോളജിലേക്ക് എത്തിക്കുക.

500 കിടക്കകളുള്ള ആശുപത്രിക്കും 500 വിദ്യാര്‍ത്ഥികള്‍ക്കും സ്റ്റാഫുകള്‍ക്കും ഹോസ്റ്റലിനും കോട്ടേഴ്‌സിനും ആവശ്യമായ 30 ലക്ഷം ലിറ്റര്‍ ശുദ്ധജലം ഈ പദ്ധതിയിലൂടെ പ്രതിദിനം ലഭിക്കും. കൂടാതെ, അരുവാപ്പുലം പഞ്ചായത്തിലെ 1,2,14,15 വാര്‍ഡുകളിലായുള്ള 5000 ത്തോളം കുടുംബങ്ങള്‍ക്കും പദ്ധതിയുടെ ഗുണം ലഭിക്കുമെന്നും ഇതിനായുള്ള വിതരണ ശൃംഖല സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലാണ് എന്നും കോന്നി എംഎൽഎ അറിയിച്ചു

English summary
Konni Medical College drinking water project to be inaugurated on January 30th
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X