തിരുവല്ല പിടിച്ചെടുത്ത് എല്‍ഡിഎഫ്; പത്തനംതിട്ടയിലെ ഏക നഗരസഭയും യുഡിഎഫിന് നഷ്ടമായി
പത്തനംതിട്ട: ജില്ലയില്‍ യുഡിഎഫിന് കനത്ത തിരിച്ചടി നല്‍കികൊണ്ട് തിരുവല്ല നഗരസഭ ഭരണം പിടിച്ച് എല്‍ ഡി എഫ്. നറുക്കെടുപ്പിലൂടെയാണ് എല്‍ ഡി എഫിന് ഭരണം ലഭിച്ചത്. ചെയർപേഴ്സണായി എല്‍ ഡി എഫിലെ ശാന്തമ്മ വർഗീസ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റും. നറുക്കെടുപ്പില്‍ യു ഡി എഫിനും, എല്‍ ഡി എഫിനും 16 വീതം വോട്ടെടുപ്പ് ലഭിച്ചതോടെയാണ് നറുക്കെടുപ്പിലേക്ക് നീണ്ടത്.
ചരിത്രത്തിലാദ്യമായാണ് തിരുവല്ല നഗരസഭയില്‍ എല്‍ ഡി എഫിന് ഭരണം പിടിച്ചെടുക്കാന്‍ സാധിക്കുന്നത്. തിരഞ്ഞെടുപ്പിന് പിന്നാലെ എല്‍ ഡി എഫ് പ്രവർത്തകർ തിരുവല്ല നഗരത്തില്‍ വിജയാഹ്ളാദ പ്രകടനം നടത്തി.

യു ഡി എഫ് -16 എൽ ഡി എഫ് -14 എൻ ഡി എ -7 എസ് ഡി പി ഐ -1 സ്വതന്ത്രൻ -1 എന്നിങ്ങനെയായിരുന്നു നഗരസഭയിലെ കക്ഷിനില. സ്വതന്ത്രനും ഇടതുപക്ഷത്ത് നിലയുറപ്പിച്ചതോടെ 15 പേരായിരുന്നു ഇടത് പാളയത്തിലുണ്ടായിരുന്നത്. കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിലെ അംഗമായ ശാന്തമ്മ വർഗീസ് കൂടിയെത്തിയപ്പോള്‍ ഇടതുപക്ഷത്തിന് 16 പേരുടെ പിന്തുണ ലഭിച്ചു.
കറുപ്പില്‍ ഏഴഴക് വിടർത്തിയ മീരാ നന്ദന്‍; വൈറലായി പുതിയ ഫോട്ടോഷൂട്ട്

എൻ ഡി എ സ്വതന്ത്രൻ രാഹുൽ ബിജുവിന്റെ പിന്തുണയിലാണ് യു ഡി എഫനും ഒപ്പം പിടിക്കാന്‍ സാധിച്ചത്. ബി ജെ പി യിലെ 6 പേർ വോട്ടിങ്ങിൽ നിന്നും വിട്ടു നിന്നു. നേരത്തെ ചെയര്‍പേഴ്‌സണായിരുന്ന ബിന്ദു ജയകുമാര്‍ കോണ്‍ഗ്രസ് പ്രതിനിധിയും വൈസ് ചെയര്‍മാന്‍ ഫിലിപ്പ് ജോര്‍ജ്ജ് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിലെ നേതാവുമായിരുന്നു.

ഓന്നേകാല്‍ വർഷഷം പൂർത്തിയായാല്‍ അധികാര കൈമാറ്റമെന്ന ധാരണയിലായിരുന്നു യു ഡി എഫ് അധികാരമേറ്റത്. മുന്നണിയിലെ ആഭ്യന്തര തർക്കങ്ങള്‍ കാരണം കേരള കോണ്‍ഗ്രസ് ജോസഫിലെ ചിലർ അസംതൃപ്തിയിലായിരുന്നു. ഇവരില്‍ നിന്നും ശാന്തമ്മ വർഗീസിനെ അടർത്തിമാറ്റാന്‍ കഴിഞ്ഞതോടെ തന്നെ എല്‍ ഡി എഫ് വിജയം ഉറപ്പിച്ചിരുന്നു. എന്നാല്‍ എന്‍ ഡി എ സ്വതന്ത്രന്‍ യു ഡി എഫിനെ പിന്തുണച്ചതോടെ തിരഞ്ഞെടുപ്പ് നറുക്കിലേക്ക് പോവുകയായിരുന്നു.

നഗരസഭാ ഭരണസമിതിയുടെ അഴിമതിയും വികസന മുരടിപ്പും മൂലമാണ് നഗരസഭാ ചെയർപേഴ്‌സണും വൈസ് ചെയർമാനുമെതിരേ അവിശ്വാസം പ്രമേയം കൊണ്ടുവരുന്നതെന്നായിരുന്നു എല്‍ ഡി എഫ് വ്യക്തമാക്കിയത്. നഗരസഭ ചിൽഡ്രൻസ് പാർക്ക് 35 വർഷത്തേക്ക് ചെറിയ വാടക വാങ്ങി പാട്ടത്തിന് നൽകിയ നടപടിയിൽ ലോകായുക്തയ്ക്കും വിജിലൻസിനും പരാതി നൽകുമെന്നും ഇടത് നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്.

2020 ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ യു ഡി എഫിന് കനത്ത തിരിച്ചടി നേരിടേണ്ടി വന്ന ജില്ലകളിലൊന്നായിരുന്നു പത്തനംതിട്ട. ഭൂരിപക്ഷം പഞ്ചായത്തുകളും നഗരസഭയും നഷ്ടമായ മുന്നണിക്ക് ആകെ ലഭിച്ച നഗരസഭ ഭരണമായിരുന്നു തിരുവല്ലയിലേത്. രണ്ടര വർഷം പിന്നിടുമ്പോള്‍ നറുക്കെടുപ്പിലൂടെ തന്നെ തിരുവല്ലയിലേയും ഭരണം യു ഡി എഫിന് നഷ്ടമായത്












Click it and Unblock the Notifications