പഞ്ചായത്തുകളില്‍ സിഎഫ്എല്‍ടിസികള്‍ അടിയന്തിരമായി ആരംഭിക്കണം; മാത്യു ടി തോമസ്
പത്തനംതിട്ട: തിരുവല്ല നിയോജക മണ്ഡലത്തിലെ പഞ്ചായത്തുകളില്‍ സിഎഫ്എല്‍ടിസികളും, ഡിസിസികളും(ഡൊമിസിലിയറി കെയര്‍ സെന്റര്‍) പ്രവര്‍ത്തനം ആരംഭിക്കുന്നതിന് ആവശ്യമായ നടപടികള്‍ അടിയന്തരമായി സ്വീകരിക്കുന്നതിന് അഡ്വ. മാത്യു ടി തോമസ് എംഎല്‍എ നിര്‍ദേശം നല്കി. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു എംഎല്‍എ. ആംബുലന്‍സ് ഇല്ലാത്ത പഞ്ചായത്തുകളില്‍ സേവനം ലഭ്യമാക്കുന്നതിന് ആവശ്യമായ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് എംഎല്‍എ നിര്‍ദേശിച്ചു.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലായ ആനിക്കാട് പഞ്ചായത്തില്‍ പോലീസിന്റെ നിരീക്ഷണം ശക്തമാക്കുന്നതിന് തിരുവല്ല ഡിവൈഎസ്പിക്ക് എംഎല്‍എ നിര്‍ദേശം നല്കി. കോവിഡ് പ്രതിരോധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് എല്ലാ പഞ്ചായത്തിലും വാര്‍ഡ് തല സമിതികളും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ഡെസ്ക്കും തയാറാക്കിയതായി പഞ്ചായത്ത് പ്രസിഡന്റുമാര്‍ അറിയിച്ചു.
എംഎല്‍എ, ആര്‍ഡിഒ, തഹസില്‍ദാര്‍മാര്‍, ഡിവൈഎസ്പി എന്നിവരുടെ നേതൃത്വത്തില്‍ എല്ലാ പഞ്ചായത്തിലും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് വിലയിരുത്തുന്നതിന് മേയ് 11നും 12നും അടിയന്തര യോഗങ്ങള്‍ ചേരും. അടിയന്തര യോഗങ്ങള്‍ നടക്കുന്ന സ്ഥലങ്ങളും സമയവും: മേയ് 11 ന് രാവിലെ 10 ന് ആനിക്കാട്, 11 ന് മല്ലപ്പള്ളി, 12 ന് പുറമറ്റം, ഉച്ചകഴിഞ്ഞ് രണ്ടിന് കുന്നന്താനം, മൂന്നിന് കല്ലൂപ്പാറ, നാലിന് കവിയൂര്‍.
മേയ് 12ന് രാവിലെ 10 ന് കുറ്റൂര്‍, 11 ന് നെടുമ്പ്രം, 12ന് തിരുവല്ല, ഉച്ചകഴിഞ്ഞ് രണ്ടിന് പെരിങ്ങര, മൂന്നിന് കടപ്ര, നാലിന് നിരണം.
ആനിക്കാട് പഞ്ചായത്തിലെ കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിന് ആവശ്യമായ ഇടപെടല്‍ നടത്താമെന്ന് എംഎല്‍എ അറിയിച്ചു. വാര്‍ഡ് തല സമിതികള്‍ സജീവമാക്കുന്നതിനും പഞ്ചായത്ത് തലത്തില്‍ ഹെല്‍പ്പ് ഡെസ്ക് രൂപീകരിക്കുന്നതിനും നിര്‍ദേശം നല്കി.
അതേസമയം മറ്റു ജില്ലകളിലേക്കുള്ള യാത്രകള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള കര്‍ശനവ്യവസ്ഥകള്‍ ജില്ലയില്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കിവരുന്നു. വിവാഹം, മരണാനന്തര ചടങ്ങുകള്‍, ഏറ്റവും അടുത്ത രോഗിയായ ബന്ധുവിനെ സന്ദര്‍ശിക്കല്‍, രോഗിയെ മറ്റൊരിടത്തേക്ക് കൊണ്ടുപോകേണ്ട സാഹചര്യം എന്നിങ്ങനെ ഒഴിവാക്കാനാവാത്ത കാര്യങ്ങള്‍ക്കു മാത്രമേ ജില്ല വിട്ട് യാത്ര ചെയ്യാന്‍ അനുവദിക്കൂ. ജില്ല വിട്ടു യാത്രചെയ്യുന്നവര്‍ പോലീസ് നല്കുന്ന ഓണ്‍ലൈന്‍ പാസിനൊപ്പം തിരിച്ചറിയല്‍ കാര്‍ഡ് കൂടി കരുതണം. വാക്സിനേഷന് സ്വീകരിക്കാന്‍ പോകുന്നവര്‍ക്കും, അത്യാവശ്യ സാധനങ്ങള്‍ വാങ്ങാനായി തൊട്ടടുത്ത കടകളില്‍ പോകുന്നവര്‍ക്കും സത്യവാങ്മൂലം മതി.
ഏറത്ത് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 14 (പാറ്റൂര്‍, കുളത്തുകരോട്ട് ഭാഗം) പ്രദേശങ്ങളെ മേയ് ഒന്‍പതു മുതല്‍ കണ്ടെയ്ന്മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ മജിസ്ട്രേറ്റും കൂടിയായ ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി റ്റി.എല്‍. റെഡ്ഡി ഉത്തരവ് പുറപ്പെടുവിച്ചു. നിലവില്‍ പ്രഖ്യാപിച്ച കണ്ടെയ്ന്മെന്റ് സോണ്‍ നിയന്ത്രണം അവസാനിക്കുന്ന സാഹചര്യത്തിലും, കണ്ടെയ്ന്മെന്റ് സോണ്‍ നിയന്ത്രണം ദീര്‍ഘിപ്പിക്കണമെന്നുള്ള പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ ലഭ്യമാകാത്ത സാഹചര്യത്തിലുമാണ് ഒഴിവാക്കി ഉത്തരവായത്.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications