പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എംജി കണ്ണന്‍ അടൂരില്‍ ജാതി പറഞ്ഞ് വോട്ടുപിടിച്ചെന്ന് ചിറ്റയം ഗോപകുമാര്‍, പരാജയ ഭീതിയാണെന്ന് മറുപടി

Google Oneindia Malayalam News

പത്തനംതിട്ട: നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷവും അടൂരില്‍ നേതാക്കളുടെ പോര് കടുക്കുന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥി എംജി കണ്ണനെതിരെ കടുത്ത ആരോപണങ്ങളാണ് ചിറ്റയം ഗോപകുമാര്‍ ഉന്നയിച്ചിരിക്കുന്നത്. കണ്ണന്‍ ജാതി പറഞ്ഞ് വോട്ട് നേടിയെന്നാണ് ആരോപണം. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മുഴുവന്‍ ഇത്തരത്തിലാണ് കണ്ണന്‍ വോട്ട് പിടിച്ചതെന്നും ചിറ്റയം ഗോപകുമാര്‍ ആരോപിക്കുന്നു. എന്നാല്‍ ഗോപകുമാര്‍ അടൂരില്‍ തോല്‍ക്കുമെന്ന പേടിയുണ്ട്. അതുകൊണ്ടാണ് അദ്ദേഹം ഇങ്ങനൊക്കെ പറയുന്നതെന്നും കണ്ണന്‍ മറുപടി നല്‍കി.

1

തിരഞ്ഞെടുപ്പ് ഫലം വരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ, പ്രചാരണ കാലത്തിന് സമാനമാണ് മണ്ഡലത്തിലെ സാഹചര്യങ്ങള്‍ ഇപ്പോള്‍. കടുത്ത വാക് പോരാണ് മൂന്ന് മുന്നണികളുടെയും സ്ഥാനാര്‍ത്ഥികള്‍ നടത്തുന്നത്. ചിറ്റയം ഗോപകുമാറാണ് വാക് പോരിന് തുടക്കമിട്ടത്. എംജി കണ്ണന്റെ മകന്റെ രോഗവിവരം തിരഞ്ഞെടുപ്പ് പ്രചാരണമാക്കിയതിനെ ഗോപകുമാര്‍ വിമര്‍ശിച്ചിരുന്നു. ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ സിപിഐയും എല്‍ഡിഎഫും മറുപടി നല്‍കട്ടെയെന്നായിരുന്നു കണ്ണന്‍ മറുപടി നല്‍കിയത്. തനിക്കെതിരെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി പന്തളം പ്രതാപനും വ്യക്തിപരമായ ആക്ഷേപങ്ങള്‍ ഉന്നയിക്കുന്നുണ്ടെന്നും കണ്ണന്‍ കുറ്റപ്പെടുത്തി.

അതേസമയം മണ്ഡലത്തില്‍ ഇത്തവണ ടൈറ്റ് പോരാട്ടമാണ് നടക്കുന്നത്. അതുകൊണ്ട് തന്നെ വീറും വാശിയും കുറച്ച് കൂടിയിയിരിക്കുകയാണ്. ചിറ്റയം ഗോപകുമാറിന് മുന്‍തൂക്കമുണ്ടെങ്കിലും മത്സരം ഇഞ്ചോടിഞ്ചാണ്. പന്തളം പ്രതാപന്‍ കൂടി വന്നതോടെ മത്സരം ത്രികോണമായി. അതേസമയം പ്രതാപനും കണ്ണനെതിരെ കടുത്ത പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്. ജീവിതപ്രാരാബ്ദമുണ്ടെങ്കില്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയല്ല, പിഎസ്‌സി വഴി ജോലി നേടുകയാണ് വേണ്ടെന്ന് പന്തളം പറഞ്ഞു. മകന്റെ രോഗാവസ്ഥ വോട്ട് പിടിക്കാനുള്ള തന്ത്രമാക്കുന്നത് ശരിയായ രീതിയല്ലെന്നും പന്തളം പ്രതാപന്‍ പറഞ്ഞു.

നടൻ വിവേകിന് ആദരാഞ്ജലികൾ- അപൂർവ ചിത്രങ്ങൾ കാണാം

അടൂരിലെ സ്ഥാനാര്‍ത്ഥികളെല്ലാം ജീവിതപ്രയാസം നേരിടുന്നവരോ നേരിട്ടവരോ ആണ്. അതൊരിക്കലും വോട്ട് നേടാനുള്ള മാര്‍ഗമല്ല. ജനകീയ പ്രശ്‌നങ്ങളാണ് സ്ഥാനാര്‍ത്ഥികള്‍ കൈകാര്യം ചെയ്യേണ്ടത്. അതിന് ബുദ്ധിമുട്ടുള്ളവരാണ് മറ്റ് പ്രശ്‌നങ്ങള്‍ പ്രചരിപ്പിക്കാന്‍ പോകുന്നത്. നിയമസഭയിലേക്ക് നടക്കുന്നത് തികച്ചും രാഷ്ട്രീയ മത്സരമാണ്. അടൂരിലെ എല്‍ഡിഎഫിലുള്ള ഭിന്നത തനിക്ക് ഗുണം ചെയ്യും. യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ ഇറങ്ങിയ നോട്ടീസിന് പിന്നില്‍ എല്‍ഡിഎഫ് ആണെന്ന് സംശയമുണ്ടെന്നും പന്തളം പ്രതാപന്‍ പറഞ്ഞു.

നടി മാളവിക മോഹനന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
Vattiyurkkavvu Poster controversy | Oneindia Malayalam

English summary
mg kannan used caste to get votes alleges ldf candidate chittayam gopakumar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X