ലഹരിക്കെതിരെ എക്‌സൈസ് നടത്തുന്നത് ധർമയുദ്ധം; കിഫ്ബി പദ്ധതിയിലൂടെ അൻപതിനായിരം കോടി രൂപയുടെ വികസനമാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി എംഎം മണി
പത്തനംതിട്ട: സംസ്ഥാനത്ത് ലഹരി ഉപയോഗത്തിനെതിരെ ധർമയുദ്ധമാണ് എക്‌സൈസ് വകുപ്പ് നടത്തുന്നതെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ ആയിരം ദിനാഘോഷത്തിന്റെ ഭാഗമായി പറക്കോട് എക്‌സൈസ് റെയ്ഞ്ച് ഓഫീസിൽ നടന്ന ചടങ്ങിൽ അടൂർ എക്‌സൈസ് കോംപ്ലക്‌സിന്റെ ശിലാസ്ഥാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
തൊഴില്‍ മേഖലയില്‍ കേരളം മറ്റുള്ളവര്‍ക്കു മാതൃക; വിദ്യാസമ്പന്നരായ തൊഴില്‍ രഹിതര്‍ കേരളത്തില്‍ ധാരാളമുണ്ടെന്ന് ഗവര്‍ണര്‍ പി സദാശിവം
കിഫ്ബി പദ്ധതിയിലൂടെ അൻപതിനായിരം കോടി രൂപയുടെ വികസനമാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. സമൂഹത്തിൽ പിന്തള്ളപ്പെട്ടവർക്ക് കൈത്താങ്ങാവുകയാണ് സർക്കാർ ലക്ഷ്യം. അതിനായുള്ള പ്രവർത്തനങ്ങളാണ് വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ നടന്നു കൊണ്ടിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന സർക്കാരിന്റെ സുസ്ഥിര ആസ്തി വികസന പദ്ധതിയിലുൾപ്പെടുത്തി 2.8 കോടി രൂപ ചെലവിലാണ് എക്‌സൈസ് കോംപ്ലക്‌സ് നിർമിക്കുന്നത്. എക്‌സൈസ് സർക്കിൾ ഓഫീസ്, റേഞ്ച് ഓഫീസ് എന്നിവയടങ്ങുന്നതാണ് പുതിയ എക്‌സൈസ് കോംപ്ലക്‌സ്.
സംസ്ഥാന സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം അഞ്ഞൂറു കോടി രൂപയുടെ വികസന പ്രവൃത്തനങ്ങളാണ് അടൂർ മണ്ഡലത്തിൽ നടന്നതെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച ചിറ്റയം ഗോപകുമാർ എംഎൽഎ പറഞ്ഞു. ഇതിൽ 385 കോടി രൂപയും പൊതുമരാമത്ത് വകുപ്പിന്റെതാണെന്നും എം എൽ എ പറഞ്ഞു.
എക്‌സൈസ് കമ്മീഷണർ ഋഷിരാജ് സിംഗ്, അടൂർ നഗരസഭാ ചെയർപേഴ്‌സൺ ഷൈനി ബോബി, അടൂർ നഗരസഭ വൈസ് ചെയർമാൻ ജി. പ്രസാദ്, തെക്കൻ മേഖല ജോയിന്റ് എക്‌സൈസ് കമ്മീഷണർ കെ.എ ജോസഫ്, ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ എ.എസ് രഞ്ജിത്ത്, അടൂർ നഗരസഭാ വാർഡ് കൗൺസിലർമാരായ എസ് ബിനു, പി.സി അനിതാകുമാരി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബീന പ്രഭ, സി പി ഐ എം ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു, സി പി ഐ ജില്ലാ സെക്രട്ടറി എ.പി ജയൻ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications