• search
  • Live TV
കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

തൊഴില്‍ മേഖലയില്‍ കേരളം മറ്റുള്ളവര്‍ക്കു മാതൃക; വിദ്യാസമ്പന്നരായ തൊഴില്‍ രഹിതര്‍ കേരളത്തില്‍ ധാരാളമുണ്ടെന്ന് ഗവര്‍ണര്‍ പി സദാശിവം

  • By Desk

കോഴിക്കോട്: തൊഴില്‍ നിയമങ്ങള്‍ പാലിക്കുന്നതിലും നടപ്പാക്കുന്നതിലും കേരളം ഇതര സംസഥാനങ്ങള്‍ക്ക് മാതൃകയാണെന്ന് ഗവര്‍ണര്‍ പി. സദാശിവം. ഉത്തരപൂര്‍വ്വ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുളള തൊഴിലാളികളെ അതിഥി തൊഴിലാളികളെന്നാണ് നാം വിശേഷിപ്പിക്കുന്നത്. ഇവരുടെ വിദ്യാഭ്യാസം, പാര്‍പ്പിടം, ആരോഗ്യം, ഇന്‍ഷൂറന്‍സ് എന്നിവ ഉറപ്പുവരുത്തുന്നതിനും കിലെയും സര്‍ക്കാരും ശ്രദ്ധേയമായ പ്രവര്‍ത്തനമാണ് നടത്തുന്നത്.

ഇടമലക്കുടിയില്‍ വികസനം പുറകില്‍തന്നെ... 88 കോടിയിലധികം സര്‍ക്കാര്‍ ഫണ്ടുകള്‍ കുടികളില്‍ വിനിയോഗിച്ചിട്ടില്ലെന്ന് ജില്ല ലീഗൽ സർവ്വീസ് അതോറിറ്റി

തൊഴിലാളിക്ഷേമത്തിനും തൊഴില്‍ നൈപുണ്യം വര്‍ദ്ധിപ്പിക്കുന്നതിനും ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനവും ഇത്ര പരിഗണന നല്‍കുന്നുണ്ടാവില്ല. വിദ്യാസമ്പന്നരായ തൊഴില്‍ രഹിതര്‍ കേരളത്തില്‍ ധാരാളമുണ്ട്. നഗര ഗ്രാമ തൊഴിലില്ലായ്മയും നിലനില്‍ക്കുന്നുണ്ട്. ഇതിനൊക്കെ പരിഹാരമായി പുതിയൊരു തൊഴില്‍ സംസ്‌കാരം രൂപീകരിക്കാനാണ് കിലെ ശ്രമിക്കുന്നത്. അതിനായി പരിശീലനവും ഗവേഷണവും നടത്തുന്നു. കശുവണ്ടി, നിര്‍മ്മാണ മേഖല, തെരുവ് കച്ചവടക്കാര്‍, തോട്ടം തൊഴിലാളികള്‍, എന്നിവരുടെ ക്ഷേമത്തിന് കുടൂതല്‍ പ്രവര്‍ത്തനം ആവശ്യമാണ്.

ഐ.ടി മേഖലയില്‍ തൊഴില്‍ നിയമങ്ങള്‍ പൂര്‍ണ്ണതോതില്‍ സംരക്ഷിക്കപ്പെടുന്നില്ലാത്ത സ്ഥിതി മാറണം. പുതിയ സാഹചര്യങ്ങളിലെ തൊഴില്‍ മേഖലയിലെ പ്രശ്‌നങ്ങള്‍ മൂന്‍കൂട്ടി കണ്ട് നേരിടാന്‍ കിലെ സജ്ജമാകേണ്ടതുണ്ടെന്നും ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു. 1978ല്‍ സൊസൈറ്റിയായി ആരംഭിച്ച കിലെ തൊഴിലാളികള്‍ക്ക് പരിശീലനം നല്‍കുന്നതിലും ക്ഷേമത്തിലും ഗണ്യമായ പുരോഗതിയാണ് ഉണ്ടാക്കിയിട്ടുളളത്.

മാറി വരുന്ന തൊഴില്‍ സാഹചര്യങ്ങളെ തൊഴിലാളികള്‍ക്ക് നേരിടുന്നതിനും പ്രാപ്തരാക്കുന്നതിനും കിലെ നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്. തൊഴിലാളി തൊഴിലുടമ സംസ്‌കാരം മെച്ചപ്പെടുത്തുന്നതിന് കിലെ നടത്തിയ പ്രവര്‍ത്തനം പ്രശംസനീയമാണ്.ന്യായാധിപന്‍ എന്ന നിലയില്‍ തൊഴില്‍ മേഖലയിലെ ഒട്ടേറെ പരാതികള്‍ പരിഗണിക്കേണ്ടി വന്നിട്ടുണ്ട്. ഈ മേഖലയിലെ പരാതികളുടെ പരിഹാരം അനിശ്ചിതമായി നീളുന്നതിന് പരിഹാരം ഉണ്ടാകണം.

അവകാശങ്ങള്‍, ചുമതലകള്‍ എന്നിവ സൗഹൃദ അന്തരീക്ഷത്തില്‍ നേരിടാനായാല്‍ തര്‍ക്കത്തിന്റേയും പരാതിയുടേയും പാതയിലേക്ക് തൊഴില്‍മേഖലയ്ക്ക് പോകേണ്ടിവരില്ലെന്നും ഗവര്‍ണര്‍ ഓര്‍മ്മിപ്പിച്ചു. തൊഴിലും തൊഴില്‍ സുരക്ഷിതത്വവും ഉറപ്പുവരുത്തുന്ന പ്രവര്‍ത്തനത്തിനാണ് കിലെ ഊന്നല്‍ നല്‍കുന്നതെന്ന് അദ്ധ്യക്ഷത വഹിച്ച മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. തൊഴില്‍ മേഖലയിലെ പുതിയ സാഹചര്യങ്ങള്‍ മുന്‍കൂട്ടി കണ്ടായിരിക്കും കിലെയുടെ പ്രവര്‍ത്തനത്തിന് രൂപ നല്‍കുകയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു..

എളമരം കരീം എം.പി മുഖ്യപ്രഭാഷണം നടത്തി. കിലെ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗങ്ങളായ പി.കെ അനില്‍കുമാര്‍, കെ മല്ലിക എന്നിവര്‍ ആശംസ അര്‍പ്പിച്ചു. ചെയര്‍മാന്‍ വി ശിവന്‍കുട്ടി എം.എല്‍.എ സ്വാഗതവും എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം. ഷജീന നന്ദിയും പറഞ്ഞു.

Kozhikode

English summary
Governor P Sadasivam about Kerala's employment sector
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X