മുഖം മിനുക്കി സുന്ദരിയാകാൻ പത്തനംതിട്ട; എന്റെ നഗരം എന്റെ പൂന്തോട്ടം പദ്ധതി വീണ്ടും...
പത്തനംതിട്ട : നഗര സൗന്ദര്യം വീണ്ടെടുക്കാൻ നഗരസഭ നടപ്പാക്കിയ എന്റെ നഗരം എന്റെ പൂന്തോട്ടം പദ്ധതി ജില്ലയിൽ വീണ്ടും ചുവടുറപ്പിക്കുന്നു. നഗരത്തിലെ റിങ് റോഡ് വശങ്ങൾ ഉൾപ്പടെ ആറ് കിലോമീറ്റർ ദൂരത്താണ് ചെടികൾ വച്ചുപിടിച്ച് വർണ്ണാഭമാക്കാൻ നഗരസഭ രംഗത്ത് വന്നിരിക്കുന്നത്. നഗരസൗന്ദര്യവത്കരണം കൂടാതെ നഗരപ്രദേശങ്ങളിലെ മാലിന്യത്തെ ഇല്ലാതാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
തനുശ്രീ ദത്ത സ്വവർഗാനുരാഗിയെന്ന് രാഖി സാവന്ത്; തന്നെ പീഡിപ്പിച്ചിട്ടുണ്ട്, തെളിവുണ്ടെന്നും താരം
മുൻപ് ഈ പദ്ധതി പ്രകാരം ചെടികൾ വച്ചുപിടിപ്പിച്ചിരുന്നുവെങ്കിലും പൂന്തോട്ടം വേനൽക്കാലത്ത് വാടി കരിയുകയും പല ഭാഗത്തെയും ചെടികൾ കാടുകയറിയും നശിച്ചുപോവുകയുണ്ടായി. യഥാ സമയം പരിപാലനം നടത്താത്തതു മൂലമാണ് നഗരത്തിന് വസന്തം വഴി മാറിയത്. കൂടാതെ കന്നുകാലികൾ ചെടികൾ നശിപ്പിക്കുകയുമുണ്ടായി. റിങ് റോഡിന് ചുറ്റും പുതിയ തൈകൾ നട്ടുപിടിപ്പിക്കുന്ന ജോലികൾ ആരംഭിച്ചതായി നഗരസഭ അദ്ധ്യക്ഷ ഗീത സുരേഷ് പറഞ്ഞു.

കന്നുകാലികൾ ഭക്ഷിക്കാത്ത മഞ്ഞ കോളാമ്പി ചെടികളാണ് വച്ചു പിടിപ്പിക്കുന്നത്. ശുചീകരണ തൊഴിലാളികളാണ് നിലവിൽ ചെടികൾ വച്ചുപിടിപ്പിക്കുന്ന ജോലി പൂർത്തീകരിക്കുന്നത്. സ്വകാര്യ സ്ഥാപനങ്ങളുടെ സ്‌പോൺസർ ഷിപ്പോടുകൂടിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഓരോ ഏരിയ തിരിച്ചു കൊണ്ട് പ്രദേശവാസികൾക്കും, കുട്ടികൾക്കും വീട്ടുകാർക്കും ഈ പദ്ധതിയിൽ പങ്കാളികളാകാം. ചെടികൾ നടുന്നതിനായി എല്ലാവർക്കും നഗരസഭയുമായി ബന്ധപ്പെടാമെന്ന് നഗരസഭ അധ്യക്ഷ പറഞ്ഞു. റോഡിന് ഇരുവശത്തെ കാടുവെട്ടിത്തെളിക്കുന്ന പണികൾ പുരോഗമിക്കുകയാണ്. കൂടാതെ റിംഗ് റോഡിൽ നിൽക്കുന്ന മരങ്ങൾക്ക് ചുറ്റും ചെറിയ തറകൾ കെട്ടി സംരക്ഷിക്കുവാനും പദ്ധതിയുണ്ട്.












Click it and Unblock the Notifications