പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആറന്മുള ഉത്രട്ടാതി ജലോത്സവം നാളെ; ഭക്തര്‍ക്ക് പ്രവേശനം ഇല്ല; ഒരു പള്ളിയോടം മാത്രം

Google Oneindia Malayalam News

പത്തനംതിട്ട: ആചാരപരമായി ഒരു പള്ളിയോടത്തെ സ്വീകരിച്ചുകൊണ്ട് ആറന്മുള ഉത്രട്ടാതി ജലോത്സവം നാളെ നടക്കും. രാവിലെ 10.15 ന് ആറന്മുള പാര്‍ഥസാരഥി ക്ഷേത്രക്കടവിലാണ് ജലോത്സവം നടക്കുന്നത്. ഒരു പള്ളിയോടം മാത്രം പങ്കെടുത്ത് ചടങ്ങ് പൂര്‍ത്തിയാക്കാനാണ് കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ അനുമതി ലഭിച്ചിരിക്കുന്നത്. ഇതിനായി പള്ളിയോട സേവാസംഘം തിരഞ്ഞെടുത്തിരിക്കുന്നത് ളാക-ഇടയാന്മുള പള്ളിയോടത്തെയാണ്.

ആഞ്ഞിലിമൂട്ടില്‍ക്കടവില്‍ നിന്ന് ക്ഷേത്രക്കടവിലെത്തുന്ന ളാക-ഇടയാറന്മുള പള്ളിയോടത്തെ പള്ളിയോട സേവാസംഘം ഭാരവാഹികളുടെ നേതൃത്വത്തില്‍ വെറ്റ, പുകയില നല്‍കി സ്വീകരിക്കും. അവില്‍പ്പൊതിയും പള്ളിയോടത്തിന് ചാര്‍ത്താനുള്ള പൂജിച്ച മാലയും കളഭവും കൈമാറും. ഹരിയോ ഹര മുഴക്കി വഞ്ചിപ്പാട്ട് പാടി പള്ളിയോടം മടങ്ങുന്നതോടെ ചടങ്ങ് സമാപിക്കും.

boat

2018 ലെ പ്രളയകാലത്ത് പോലും 25 പള്ളിയോടങ്ങള്‍ പങ്കെടുത്ത ജലഘോഷയാത്ര നടത്തിയിരുന്നു. എന്നാല്‍, കോവിഡ് മഹാമാരിയുടെ കാലത്ത് അത് സാധ്യമല്ലാത്ത സാഹചര്യമാണ് സംജ്ജാതമായിരിക്കുന്നത്. നിലവില്‍ കോവിഡ്-19 മാനദണ്ഡങ്ങള്‍ പാലിച്ച് 24 പേര്‍ക്ക് മാത്രമാണ് പള്ളിയോടത്തില്‍ കയറുന്നതിന് അനുമതിയുള്ളത്. തിരുവോണ നാളില്‍ കിഴക്കന്‍മേഖലയില്‍ നിന്നുള്ള പള്ളിയോട കരകളിലെ കരക്കാര്‍ ളാക-ഇടയാറന്മുള പള്ളിയോടത്തിലെ കരക്കാര്‍ക്കൊപ്പം അകമ്പടി സേവിക്കുന്ന ചടങ്ങിനെത്തിയിരുന്നു.ഉത്രട്ടാതി വള്ളംകളിക്ക് പടിഞ്ഞാറന്‍മേഖലയില്‍ നിന്നുളള കരക്കാരാണ് ളാക-ഇടയാറന്മുള പള്ളിയോടത്തിലെ കരക്കാര്‍ക്കൊപ്പം പങ്കെടുക്കുന്നത്. സെപ്റ്റംബര്‍ 10 ന് അഷ്ടമിരോഹിണി വള്ളസദ്യക്ക് മദ്ധ്യമേഖലയില്‍ നിന്നുള്ള കരക്കാരാണ് പങ്കെടുക്കുന്നത്.

Recommended Video

cmsvideo
രോഗലക്ഷണമില്ലാത്തത് ഏറ്റവും അപകടകരം | Oneindia Malayalam

പള്ളിയോടത്തില്‍ കയറുന്നവര്‍ക്ക് കോവിഡ്-19 സംബന്ധിച്ച മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. താപനില ഉള്‍പ്പെടെ പരിശോധിച്ച് കൈകള്‍ അണുവിമുക്തമാക്കിയ ശേഷം മാത്രമേ പള്ളിയോടത്തില്‍ പ്രവേശിപ്പിക്കുകയുള്ളു.കോവിഡ്-19 നിയന്ത്രണങ്ങളുടെ ഭാഗമായി ആറന്മുളയിലെ ചടങ്ങുകള്‍ക്ക് ഭക്തര്‍ക്ക് പ്രവേശനം ഇല്ല. ഈ സാഹചര്യത്തില്‍ പള്ളിയോട സേവാസംഘത്തിന്റെ നേതൃത്വത്തില്‍ ചടങ്ങുകള്‍ തത്സമയം സംപ്രേഷണം ചെയ്യും.

പള്ളിയോടങ്ങളുമായി ബന്ധപ്പെട്ട എല്ലാ പ്രധാന ചടങ്ങുകളും തത്സമയം ലഭ്യമാക്കുന്നതിനായി ഫേസ് ബുക്ക്, യുട്യൂബ് എന്നീ സമൂഹമാധ്യമങ്ങളാണ് ഉപയോഗപ്പെടുത്തുന്നത്.

സെക്രട്ടറിയേറ്റിലെ തീപിടിത്തം; അന്വേഷണ റിപ്പോര്‍ട്ട് വൈകുന്നു; വിശദീകരണം ഇങ്ങനെസെക്രട്ടറിയേറ്റിലെ തീപിടിത്തം; അന്വേഷണ റിപ്പോര്‍ട്ട് വൈകുന്നു; വിശദീകരണം ഇങ്ങനെ

അമേരിക്കയുടെ കൊവിഡ് വാക്സിൻ നവംബർ 1നെന്ന് സൂചന! വിതരണത്തിന് തയ്യാറാകാൻ നിർദേശംഅമേരിക്കയുടെ കൊവിഡ് വാക്സിൻ നവംബർ 1നെന്ന് സൂചന! വിതരണത്തിന് തയ്യാറാകാൻ നിർദേശം

ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷം നയതന്ത്രങ്ങളിലൂടെ പരിഹരിക്കണമെന്ന് എസ് ജയശങ്കര്‍ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷം നയതന്ത്രങ്ങളിലൂടെ പരിഹരിക്കണമെന്ന് എസ് ജയശങ്കര്‍

കളത്തിലിറങ്ങി പിസി ജോർജ്, ഇടതിനും വലതിനും വെല്ലുവിളിയായി പുതിയ നീക്കം! തദ്ദേശ തിരഞ്ഞെടുപ്പിൽകളത്തിലിറങ്ങി പിസി ജോർജ്, ഇടതിനും വലതിനും വെല്ലുവിളിയായി പുതിയ നീക്കം! തദ്ദേശ തിരഞ്ഞെടുപ്പിൽ

English summary
pathanamthita Aranmula Uthrattathi water festival will be held tomorrow
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X