പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പത്തനംതിട്ടയില്‍ ആശ പ്രവര്‍ത്തകയ്ക്ക് കോവിഡെന്ന് സംശയം.... 30 പേരെ നിരീക്ഷണത്തിലാക്കി!!

Google Oneindia Malayalam News

പത്തനംതിട്ട: ആശ പ്രവര്‍ത്തയ്ക്ക് കോവിഡ് പോസിറ്റീവാണെന്ന സൂചനയെ തുടര്‍ന്ന് ആശങ്കയില്‍ പത്തനംതിട്ട. ഇവരുമായി സമ്പര്‍ക്കമുണ്ടായെന്ന സംശയത്തില്‍ ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, മല്ലപ്പുഴശേരി പഞ്ചായത്ത് പ്രസിഡന്റ് അടക്കം ക്വാറന്റൈനില്‍ നിരീക്ഷണത്തിലാണ്. ഏകദേശം മുപ്പതോളം പേരെയാണ് നിരീക്ഷണത്തിലാക്കിയത്. ബ്ലോക്കിന് കീഴിലെ ആശ പ്രവര്‍ത്തകര്‍ക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടത്തിയ കിറ്റ് വിതരണത്തില്‍ പങ്കെടുത്തയാള്‍ക്കാണ് കോവിഡ് ബാധിച്ചതായി സംശയിക്കുന്നത്.

ഇന്നലെ രാവിലെയാണ് ഇവിടെ കിറ്റ് വിതരണം നടന്നത്. വൈകുന്നേരത്തോടെ ഇതില്‍ പങ്കെടുത്ത മല്ലപ്പുഴശേരിയിലെ ആശാ പ്രവര്‍ത്തകയ്ക്ക് കോവിഡ് സംശയിക്കുന്നതായി തിരുവനന്തപുരത്ത് നിന്ന് വിവരം ലഭിച്ചു. എന്നാല്‍ രോഗം സ്ഥിരീകരിച്ചിട്ടില്ല. കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തത് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്നു. മല്ലപ്പുഴശ്ശേരി പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, രണ്ട് ബ്ലോക്ക് പഞ്ചായത്തംഗങ്ങള്‍, പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍, മറ്റ് ആശ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ യോഗത്തില്‍ പങ്കെടുത്തിരുന്നു. ഇവരെയെല്ലാം ക്വാറന്റൈനിലേക്ക് മാറ്റി.

 coronavirus

മലയാളികളെ മലയാളികൾക്കെതിരാക്കുന്ന മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും! വിമർശിച്ച് പിസി വിഷ്ണുനാഥ്മലയാളികളെ മലയാളികൾക്കെതിരാക്കുന്ന മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും! വിമർശിച്ച് പിസി വിഷ്ണുനാഥ്

അതേസമയം രോഗം സംശയിക്കുന്ന ആശ പ്രവര്‍ത്തകയുടെ രണ്ടാം ഘട്ട സ്രവപരിശോധനാ ഫലം ഇന്നെത്തുമെന്നാണ് വിവരം. ജില്ലയിലെ ആരോഗ്യ മുന്‍കരുതലുകള്‍ കൂടുതല്‍ ശക്തമാക്കി. ബ്ലോക്കിന് കീഴിലെ 7 പഞ്ചായത്തുകലിലും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടകനായി പങ്കെടുത്തിട്ടുണ്ട്. പ്രസിഡന്റിന്റെ ഡ്രൈവര്‍ അടക്കം നിരീക്ഷണത്തിലാണ്. വീടുകളിലാണ് ഇവരുടെ നിരീക്ഷണം ഒരുക്കിയിരിക്കുന്നത്. വീട്ടില്‍ സൗകര്യമില്ലാത്ത രണ്ട പേരെ മൗണ്ട് സിയോണ്‍ കോളേജിലെ കോവിഡ് കെയര്‍ സെന്ററിലേക്ക് മാറ്റി.

ജില്ലിയിലേക്ക് തിരുവനന്തപുരം, കരിപ്പൂര്‍, കൊച്ചി വിമാനത്താവളങ്ങളില്‍ നിന്ന് 20 വിമാനങ്ങളിലായി 221 പ്രവാസികള്‍ കൂടി എത്തിച്ചേര്‍ന്നു. ഇവരില്‍ 43 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും 178 പേര്‍ വീടുകളിലും നിരീക്ഷണത്തില്‍ പ്രവേശിച്ചു. ആറ് സ്‌പെഷ്യല്‍ ട്രെയിനുകളിലായി ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കഴിഞ്ഞ ദിവസങ്ങളില്‍ ജില്ലക്കാരായ 77 പേര്‍ കൂടി എത്തിയിരുന്നു. ഏഴ് പേരെ വിവിധ കോവിഡ് സെന്ററുകളിലും 70 പേരെ വീടുകളിലും നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു.

അതിര്‍ത്തിയിലെ ചൈനീസ് പ്രകോപനത്തിന് പിന്നിലെ കാരണം എന്ത്? ചോദ്യങ്ങളുമായി ടിപി ശ്രീനിവാസന്‍അതിര്‍ത്തിയിലെ ചൈനീസ് പ്രകോപനത്തിന് പിന്നിലെ കാരണം എന്ത്? ചോദ്യങ്ങളുമായി ടിപി ശ്രീനിവാസന്‍

എഎപി നീക്കം പൊളിച്ചടുക്കി കോണ്‍ഗ്രസ്; സിദ്ദു കോണ്‍ഗ്രസ് നേതൃത്വത്തിലേക്ക്, ദ്വിമുഖ പദ്ധതി സജ്ജംഎഎപി നീക്കം പൊളിച്ചടുക്കി കോണ്‍ഗ്രസ്; സിദ്ദു കോണ്‍ഗ്രസ് നേതൃത്വത്തിലേക്ക്, ദ്വിമുഖ പദ്ധതി സജ്ജം

ഇന്ത്യ-ചൈന സംഘര്‍ഷം; രൂപയുടെ മൂല്യത്തില്‍ വീണ്ടും ഇടിവ്ഇന്ത്യ-ചൈന സംഘര്‍ഷം; രൂപയുടെ മൂല്യത്തില്‍ വീണ്ടും ഇടിവ്

English summary
Pathanamthitta: 30 people quarantined after asha worker shows covid symptoms
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X