2 പുരുഷന്മാര് വാത്സല്യത്തോടെ അടുത്തിരുത്തി വസ്ത്രമഴിച്ചു, ഞാന്‍ ഓടി; ദുരനുഭവം പങ്കുവെച്ച് ദിവ്യ എസ് അയ്യര്‍
പത്തനംതിട്ട: കുഞ്ഞായിരുന്നപ്പോള്‍ നേരിട്ട ദുരനുഭവം പങ്ക് വെച്ച് പത്തനംതിട്ട ജില്ല കളക്ടര്‍ ദിവ്യ എസ് അയ്യര്‍. മാധ്യമ പ്രവര്‍ത്തകര്‍ക്കായി ശിശു സംരക്ഷണ വകുപ്പ് സംഘടിപ്പിച്ച പരിശീലന പരിപാടിയില്‍ പങ്കെടുക്കുവെയാണ് തനിക്ക് ആറാം വയസില്‍ നേരിട്ട ലൈംഗികാതിക്രമ ശ്രമത്തെ കുറിച്ച് ദിവ്യ എസ് അയ്യര്‍ തുറന്ന് പറഞ്ഞത്. അന്ന് അവിടെ നിന്ന് താന്‍ ഓടി പോരുകയായിരുന്നു എന്നും ദിവ്യ എസ് അയ്യര്‍ വ്യക്തമാക്കി.
ചെറിയ കുട്ടിയായ തന്നെ രണ്ട് പുരുഷന്മാര് വാത്സല്യത്തോടെ അടുത്തു വിളിച്ച് ഇരുത്തുകയായിരുന്നു. എന്തിനാണ് അവര്‍ തൊടുന്നത് എന്നോ സ്നേഹത്തോടെ പെരുമാറുന്നത് എന്നോ തനിക്കു തിരിച്ചറിയാനായില്ല എന്നും അവര്‍ തന്റെ വസ്ത്രം അഴിച്ചപ്പോഴാണ് വല്ലായ്മ തോന്നിയത് എന്നും ദിവ്യ എസ് അയ്യര്‍ ഓര്‍ത്തെടുത്തു. അപ്പോള്‍ തന്നെ താന്‍ ഓടി രക്ഷപ്പെടുകയായിരുന്നു എന്നും ദിവ്യ എസ് അയ്യര്‍ വ്യക്തമാക്കി.

അന്ന് മാതാപിതാക്കള്‍ തന്ന മാനസിക പിന്‍ബലം കൊണ്ടു മാത്രമാണ് ആ ആഘാതത്തില്‍ നിന്ന് രക്ഷ നേടാനായത് എന്നും ദിവ്യ എസ് അയ്യര്‍ കൂട്ടിച്ചേര്‍ത്തു. അതിന് ശേഷം ആള്‍ക്കൂട്ടങ്ങളില്‍ ചെന്നെത്തുമ്പോള്‍ ആ രണ്ടു മുഖങ്ങള്‍ അവിടെ എവിടെയെങ്കിലും ഉണ്ടോ എന്ന് താന്‍ എല്ലാവരെയും സൂക്ഷിച്ച് നോക്കുമായിരുന്നു എന്നും പത്തനംതിട്ട കളക്ടര്‍ ദിവ്യ എസ് അയ്യര്‍ പറയുന്നു.
ഒന്നാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു ദിവ്യ എസ് അയ്യര്‍ക്ക് ഇത്തരത്തില്‍ ദുരനുഭവം നേരിട്ടത്. കുട്ടികള്‍ നേരിടാന്‍ സാധ്യതയുള്ള അതിക്രമങ്ങളെപ്പറ്റി രക്ഷിതാക്കളും അധ്യാപകരും പറഞ്ഞ് കൊടുക്കണം എന്നും ദിവ്യ എസ് അയ്യര്‍ കൂട്ടിച്ചേര്‍ത്തു. വളരെ ചെറുപ്രായത്തില്‍ തന്നെ ഗുഡ് ടച്ചും ബാഡ് ടച്ചും തിരിച്ചറിയാന്‍ കുട്ടികളെ പഠിപ്പിക്കണം എന്നും ദിവ്യ എസ് അയ്യര്‍ പറഞ്ഞു.
പൂമ്പാറ്റകളെപ്പോലെ പാറിനടക്കേണ്ട പ്രായത്തില്‍ അവരെ മാനസിക ആഘാതത്തിലേക്കു തള്ളിയിടാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. നിഷ്കളങ്ക ബാല്യങ്ങള്‍ക്ക് ഏല്‍ക്കേണ്ടി വരുന്ന ഇത്തരത്തിലുളള ആഘാതങ്ങള്‍ അവരുടെ ജീവിതകാലം മുഴുവന്‍ വേട്ടയാടും എന്നും ദിവ്യ എസ് അയ്യര്‍ ചൂണ്ടിക്കാട്ടി. പുരുഷന്റെ ലൈംഗികത ശരിയും സ്ത്രീകളുടെ ലൈംഗികത തെറ്റുമാണ് എന്ന പൊതുബോധമാണ് സമൂഹത്തിനുള്ളത്.
അത്തരം ചിന്തകള്‍ മാറണം എന്നും ദിവ്യ എസ് അയ്യര്‍ പറഞ്ഞു. പെണ്‍കുട്ടികള്‍ക്ക് അവരുടെ ശരീരത്തെയും ലൈംഗികതയെയും കുറിച്ച് സംസാരിക്കാനുള്ള പൊതുസ്ഥലം ഇന്നും ലഭിച്ചിട്ടില്ല എന്നും കളക്ടര്‍ പറഞ്ഞു. പ്രതിസന്ധികള്‍ തരണം ചെയ്യാന്‍ കുട്ടികള്‍ക്ക് മാതാപിതാക്കളുടെ പിന്തുണ ആവശ്യമാണ് എന്നും തനിക്ക് അത് കിട്ടിയിട്ടുണ്ട് എന്നും ദിവ്യ എസ് അയ്യര്‍ പറഞ്ഞു.
Ramadan 2023: നോമ്പ് തുറന്ന ശേഷം ഉപ്പിലിട്ടത് കഴിക്കാമോ..? അറിയാം നോമ്പ് കാലത്തെ ഭക്ഷണശീലങ്ങള്‍
ലൈംഗിക അതിക്രമത്തിന് ഇരയാകുന്ന കുട്ടികളെ സംബന്ധിക്കുന്ന വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ച് മാധ്യമ പ്രവര്‍ത്തകര്‍ക്ക് അവബോധം നല്‍കുന്നതിന് വേണ്ടിയാണ് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. ഡിസ്ട്രിക്ട് മോട്ടോര്‍ ആക്സിഡന്റ് ക്ലെയിം ട്രിബ്യൂണല്‍ ജഡ്ജി എസ്. ശ്രീരാജ്, അഡ്വ. ആര്. കിരണ്‍രാജ് എന്നിവരാണ് ഇത് സംബന്ധിച്ച ക്ലാസ് എടുത്തത്.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications