Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഒന്നേമുക്കാല്‍ ലക്ഷം കവര്‍ന്നു, പെട്രോളൊഴിച്ച് കത്തിക്കാന്‍ ശ്രമിച്ചു'; ഭര്‍ത്താവിനെതിരെ യുവതി

പത്തനംതിട്ട: അടൂർ മുണ്ടപ്പളളിയിൽ കളക്ഷൻ ഏജന്റായ യുവതിയെ അക്രമിച്ച് ഒന്നേമുക്കൽ ലക്ഷം കവർന്നതായി പരാതി. പണം കവർന്ന സംഘം, യുവതിയെ പെട്രോൾ ഒഴിച്ച് തീവെക്കാനും ശ്രമിച്ചുവെന്നും പരാതി ഉണ്ട്. പിണങ്ങിക്കഴിയുന്ന ഭർത്താവും സുഹൃത്തുക്കളും ചേർന്നാണ് യുവതിയോട് അതിക്രമം നടത്തിയത് എന്നാണ് ആരോപണം. ചാരുംമൂട് സ്വദേശി അശ്വതിയുടെ പരാതിയിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. മൊബൈൽഫോൺ ടവർ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി പ്രതികളെ പിടികൂടാനാണ് ശ്രമം.

റോഡിന്റെ സൈഡിൽ വെച്ചായിരുന്നു ആക്രമണമെന്നും ബാങ്കിലെ കളക്ഷൻ തുകയായി ഒന്നേമുക്കാൽ ലക്ഷം രൂപ കവർന്നുവെന്നു പരാതിക്കാരി പറയുന്നു. സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ വായ്പ വീടുകളിലെത്തി പിരിച്ചെടുക്കുന്ന ജോലിയാണ് അശ്വതിക്ക്. വ്യാഴാഴ്ച ദിവസങ്ങളിൽ ഇവർ മുണ്ടപ്പള്ളി മേഖലയിലാണ് കളക്ഷൻ ജോലിക്ക് പോകുന്നതെന്ന് അറിയാവുന്ന ഭർത്താവ് കൂട്ടുകാർക്കൊപ്പം ഈ പ്രദേശത്ത് എത്തി കാത്തുനിൽക്കുകയായിരുന്നു.

crime

ആളൊഴിഞ്ഞ പ്രദേശത്ത് വെച്ച് വൈകുന്നേരം ആറരയ്ക്കാണ് സംഭവം നടന്നതെന്നാണ് പറയുന്നത്. പണവും രണ്ട് മൊബൈൽഫോണുകളും ബാഗിലുണ്ടായിരുന്നു. സ്‌കൂട്ടറിൽ ഇറക്കം ഇറങ്ങി വരുന്ന സമയത്ത് ഭർത്താവ് കൃഷ്ണകുമാറും കൂട്ടുകാരും ചേർന്ന് വാഹനത്തിന് നേരെ ചാടി നിലത്ത് തള്ളിയിടുകയും മർദിക്കുകയും ചെയ്തതായി ആരോപിക്കുന്നു. ഇതിന് ശേഷം സമീപത്തെ റബർ തോട്ടത്തിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി അവിടെ കരുതിയിരുന്ന കുപ്പിയിലെ പെട്രോൾ ശരീരത്തിൽ ഒഴിക്കുകയുമായിരുന്നെന്നും പരാതിയിൽ ആരോപണം ഉണ്ട്.

'ഫാരിസ് അബൂബക്കർ മുഹമ്മദ്‌ റിയാസിന്റെ അമ്മാവൻ'; ​ഗുരുതരാരോപണങ്ങളുമായി പിസി ജോർജ്
അശ്വതിയുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും പ്രതികൾ ഓടി രക്ഷപ്പെടുകയും ചെയ്തു. മൂന്ന് ഇരുചക്രവാഹനങ്ങളിലായി ആറ് പേർ ഉണ്ടായിരുന്നു ആക്രമി സംഘത്തിലുണ്ടായിരുന്നു. ഭർത്താവിനൊപ്പം സംഘത്തിലുണ്ടായിരുന്ന സഹോദരിയുടെ മകൻ അഖിൽ, കൃഷ്ണകുമാറിന്റെ സുഹൃത്ത് രാജേഷ് എന്നിവരെ തനിക്ക് അറിയാമെന്ന് അശ്വതി പോലീസിന് മൊഴി നൽകിയിട്ടുണ്ട്. ആറ് വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. ഇക്കഴിഞ്ഞ ഏപ്രിൽ മുതൽ മാറി താമസിക്കുകയാണ്.

പട്ടുപാവടയിലല്ല കുട്ടിപ്പാവാടയില്‍ ക്യൂട്ടായി അമല പോള്‍; ചിത്രങ്ങള്‍ വൈറല്‍

പ്രശ്‌നങ്ങൾ പറഞ്ഞുതീർക്കാൻ ചില ബന്ധുക്കൾ ശ്രമിച്ചിരുന്നു. എന്നാൽ നടന്നില്ല. കൃഷ്ണകുമാറിനും മറ്റ് രണ്ട് സഹോദരങ്ങൾക്കുമെതിരെ അശ്വതി നൽകിയ പരാതിയിൽ ഗാർഹിക പീഡനത്തിന് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ക്രൂരമായ മർദ്ദനമായിരുന്നു യുവതിക്ക് നേരിടേണ്ടി വന്നതെന്ന് ഗ്രാമപഞ്ചായത്ത് അംഗവും സമീപവാസിയുമായി മുണ്ടപ്പള്ളി സുഭാഷ് പറയുന്നു. ഇദ്ദേഹത്തിന്റെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതികൾ ഉച്ചസമയം മുതൽ ഈ മേഖലയിൽ ഉണ്ടായിരുന്നുവെന്നും അദ്ദേഹം പോലീസിനോട് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+