കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'ഫാരിസ് അബൂബക്കർ മുഹമ്മദ്‌ റിയാസിന്റെ അമ്മാവൻ'; ​ഗുരുതരാരോപണങ്ങളുമായി പിസി ജോർജ്

'ഫാരിസ് അബൂബക്കർ മുഹമ്മദ്‌ റിയാസിന്റെ അമ്മാവൻ'; ​ഗുരുതരാരോപണങ്ങളുമായി പിസി ജോർജ്

Google Oneindia Malayalam News

കോട്ടയം: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ഇന്നലെ ഷോൺ ജോർജിന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തിയിരുന്നു. ഇതിന് പിന്നാലെ പിണറായിക്കെതിരെ പൂഞ്ഞാർ മുൻ എംഎൽഎയും ജനപക്ഷം നേതാവുമായ പിസി ജോർജ് രം​ഗത്തെത്തിയിരുന്നു. പിണറായിക്കെതിരെ പറയാനുള്ളത് മുഴുവന്‍ പറയുമെന്നാണു പി സി ജോർജ് പറഞ്ഞിരുന്നത്. പിണറായിക്കെതിരെ തന്റെ കൈവശം തെളിവുണ്ടെന്നും അത് കോടതിയിൽ സമർ‌പ്പിക്കുമെന്നും പി സി ജോർജ് പറഞ്ഞിരുന്നു. ഇപ്പോൾ മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ആരോപണവുമായി രം​ഗത്തെത്തിയിരിക്കുകയാണ് പി സി ജോർജ്.

പിണറായി മുഖ്യമന്ത്രിയായ ശേഷം ഐടി വകുപ്പിൽ കോടികളുടെ അഴിമതിയാണ് നടക്കുന്നതെന്നും ടെക്നോ പാർക്കിലെ ഡൗൺ ടൗൺ പ്രോജക്റ്റിലും മസാല ബോണ്ടിലും നടക്കുന്നതും വൻ അഴിമതിയാണെന്നും ശിവശങ്കറിനും ഫാരിസ് അബൂബക്കറിനും വീണ വിജയനും ടെക്നോ പാർക്ക്‌ അഴിമതിയിൽ പങ്കുണ്ടെന്നും ഫാരിസ് അബൂബക്കർ പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ്‌ റിയാസിന്റെ അമ്മാവനാണെന്നും പി സി ജോർജ് ആരോപിച്ചു.

1

വീണ വിജയന്റെ കമ്പനിയുടെ അക്കൗണ്ടുകൾ ഇഡി പരിശോധിക്കണമെന്ന് പി സി ജോർജ് ആവശ്യപ്പെട്ടു. ചെന്നൈ കമ്പനിയായ ബ്രിഗേഡ് ഗ്രൂപ്പിന് പന്ത്രണ്ട് ഏക്കർ വസ്തു പിണറായി നൽകി. കിഫ്‌ബി ധനസഹായത്തിന് ഇറക്കിയ മസാല ബോണ്ടിൽ അഴിമതി. ഇടപാടുകൾ നിയന്ത്രിക്കുന്നത് പ്രൈവറ്റ് കമ്പനിയാണെന്നും പി സി ജോർജ് ആരോപിച്ചു. ടെക്നോപാർക്കിലെ ടോറസ് കമ്പനിക്ക് നൽകിയത് വയലും തണ്ണീർത്തടവുമാണ്. കമ്പനിയുടെ ഇടപാടുകൾ കുറഞ്ഞ ദിവസങ്ങൾക്കകം പൂർത്തീകരിച്ചു.

'യൂസഫലി സാഹിബ് നേരിട്ടാണ് മകനെ ഇന്റര്‍വ്യൂ ചെയ്തത്, സര്‍ക്കാര്‍ ജോലിയില്‍ കുത്തിക്കേറ്റിയില്ലല്ലോ' ജി സുധാകരൻ'യൂസഫലി സാഹിബ് നേരിട്ടാണ് മകനെ ഇന്റര്‍വ്യൂ ചെയ്തത്, സര്‍ക്കാര്‍ ജോലിയില്‍ കുത്തിക്കേറ്റിയില്ലല്ലോ' ജി സുധാകരൻ

2

ഇതിന് നേതൃത്വം നൽകുന്നത് ഫാരിസ് അബൂബക്കർ ആണ്. കേരളം ഭരിക്കുന്നത് തന്നെ ഫാരിസ് അബൂബക്കർ ആണെന്നും ജനപക്ഷം നേതാവ് പറഞ്ഞു. എക്സാലോജിക്കിന്റെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ക്രൈംബ്രാഞ്ച് റെയ്ഡിന് വന്നപ്പോൾ അവരെ തന്റെ മുറിയിൽ കയറ്റിയില്ലെന്നും പി സി ജോർജ് പറഞ്ഞു.

3

കഴിഞ്ഞ ദിസസമാണ് നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ഷോണിൻ ജോർജിന്റെ വീട്ടിൽ റെയ്ഡ് നടത്തിയത്. കേസിൽ വ്യാജ സ്‌ക്രീൻഷോട്ടുകൾ ഉണ്ടാക്കി അന്വേഷണത്തിന്റെ വഴിതെറ്റിച്ചു എന്ന കേസുമായി ബന്ധപ്പെട്ടാണ് വീട്ടിൽ റെയ്ഡ് നടത്തിയത്. വ്യാജ സ്‌ക്രീൻഷോട്ടുകൾ പുറത്തുവിട്ടത് ഷോൺ ജോർജ് എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ‌

4

റെയിൽ പ്രതികരിച്ച് പിസി ജോർജ് രം​ഗത്തെത്തിയിരുന്നു. വീട്ടിൽ നടക്കുന്ന ക്രൈംബ്രാഞ്ച് റെയ്ഡിൽ പ്രതികരിച്ച് പിസി ജോർജ്. കൊച്ചുമക്കൾ പഠിക്കുന്ന ടാബ് കൊണ്ടുപോകണമെന്നാണ് പറയുന്നതെന്നും പരീക്ഷാസമയത്ത് അത് നല്ല ഉദ്ദേശ്യത്തിനല്ലെന്നും പിസി പറഞ്ഞിരുന്നു. ദിലീപിൻ്റെ അനിയൻ ഷോൺ ജോർജിനെ വിളിച്ച ഫോൺ 2019ൽ തന്നെ നശിപ്പിച്ചതായി കത്ത് കൊടുത്തതാണെന്നും പിസി പറഞ്ഞിരുന്നു..

രാജ്യത്ത് 5ജി സേവനം ഒക്ടോബറില്‍; പ്രഖ്യാപിച്ച് കേന്ദ്രം; വിശദാംശങ്ങള്‍ അറിയാംരാജ്യത്ത് 5ജി സേവനം ഒക്ടോബറില്‍; പ്രഖ്യാപിച്ച് കേന്ദ്രം; വിശദാംശങ്ങള്‍ അറിയാം

English summary
PC George raised serious allegations against cm pinarayi vijayan and muhammad riyas relating Faris Aboobacker
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X