Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഫലപ്രദമായി നടത്തുന്നതിനാണ് ഇനി മുൻഗണന നൽകുകയെന്ന് പത്തനംതിട്ട കലക്ടർ

പത്തനംതിട്ട: രക്ഷാപ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന സാഹചര്യത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഫലപ്രദമായി നടത്തുന്നതിനായിരിക്കും ഇനി മുൻഗണന നൽകുകയെന്ന് ജില്ലാ കളക്ടർ പി.ബി. നൂഹ് പറഞ്ഞു. ജില്ലയിലെ സ്ഥിതി നിയന്ത്രണവിധേയമായിട്ടുണ്ട്. ജില്ലയിൽ ഏറ്റവും കൂടുതൽ ക്യാമ്പുകൾ തിരുവല്ല താലൂക്കിലാണ്.

ബസുടമകളുടേയും തൊഴിലാളികളുടേയും ഒരുദിവസത്തെ സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്

രണ്ടാമത് കോഴഞ്ചേരി താലൂക്കാണ്. മറ്റ് താലൂക്കുകളിലും ക്യമ്പുകളുണ്ട്. ക്യാമ്പുകളിൽ വിതരണം ചെയ്യുന്നതിനുള്ള വളരെയേറെ അവശ്യ വസ്തുക്കൾ അടൂർ മാർത്തോമ്മാ യൂത്ത് സെന്ററിലെ പ്രധാന ഹബിൽ എത്തുന്നുണ്ട്. ഇത് ഇവിടെ നിന്നും സബ് ഹബുകളിൽ എത്തിക്കുകയും തുടർന്നു ക്യാമ്പുകളിൽ വിതരണം ചെയ്തു വരുകയുമാണ്. വെള്ളക്കെട്ടുള്ളതിനാൽ ക്യാമ്പുകളിലേക്കു വരാൻ കഴിയാത്തവർക്ക് വീടുകളിലേക്ക് ആഹാര സാധനങ്ങൾ എത്തിച്ചു നൽകുന്നുണ്ട്.

Flood

ക്യാമ്പുകളിൽ കഴിയുന്നവരുടെ ആരോഗ്യപരിരക്ഷ ഉറപ്പാക്കുന്നതിനായി മെഡിക്കൽ ടീമിനെ നിയോഗിച്ചിട്ടുണ്ട്. ഏഴ് പ്രധാന ആശുപത്രികൾ, 43 പിഎച്ച്‌സി 12 സിഎച്ച്‌സി എന്നിവ ജില്ലയിലുണ്ട്. ഇവയുമായി ബന്ധപ്പെട്ടാണ് ക്യാമ്പുകളിലുള്ളവരുടെ ആരോഗ്യപരിരക്ഷ ഉറപ്പാക്കിയിട്ടുള്ളത്. ഇതു കൂടാതെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കൊണ്ടുവന്നിട്ടുള്ള 170 ഡോക്ടർമാരെയും മെഡിക്കൽ ടീമിനെയും സജ്ജമാക്കിയിട്ടുണ്ട്. ക്യാമ്പുകളിൽ താമസിക്കുന്നവരുടെയും വീടുകളിൽ കഴിയുന്നവരുടേയും ആരോഗ്യസ്ഥിതി പരിശോധിക്കുക, ആവശ്യമായ ചികിത്സയും മരുന്നും നൽകുക തുടങ്ങിയവയാണ് ഇവരുടെ ഉത്തരവാദിത്വം. ക്യാമ്പിൽ കഴിയുന്നവരുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ട നിലയിൽ പരിരക്ഷിക്കുന്നതിന് വിപുലമായ നടപടികളാണ് കൈക്കൊണ്ടിട്ടുള്ളത്.

വീടുകളും പരിസരങ്ങളും ശുചീകരിക്കുക, റോഡുകൾ ശുചീകരിക്കുക, കിണറുകൾ, കക്കൂസുകൾ തുടങ്ങിയവ ശുചിയാക്കുക, ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കുക എന്നിവയ്ക്കും ആവശ്യമായ നടപടികൾ കൈക്കൊണ്ടു കഴിഞ്ഞു. ശുചീകരണത്തിനായി തിരുവല്ല താലൂക്കിൽ മാത്രം 1000 വോളന്റിയേഴ്‌സിന്റെ ടീം സജ്ജമാക്കി കഴിഞ്ഞു. ഇതുപ്രകാരം അഞ്ചു പേർ അടങ്ങുന്ന ഒരു ടീം ഓരോ വീടുകളിലും ചെന്ന് ക്ലീൻ ചെയ്യുന്നതിന് സഹായിക്കും. വെള്ളം കയറിയ വീടുകളിലെല്ലാം ഒരടിയോളം ചെളി നിറഞ്ഞിരിക്കുകയാണ്.

ഇതു ക്ലീൻ ചെയ്യുകയെന്നത് വലിയ പ്രയത്‌നമാണ്. വീട്ടിലുള്ളവരുമായി സഹകരിച്ചായിരിക്കും ഈ ടീം പ്രവർത്തിക്കുക. ഇതിനു പുറമേ എൽപിജി ചോർച്ച, അപകടമുണ്ടാകാൻ സാധ്യതയുള്ള മറ്റ് കാര്യങ്ങൾ തുടങ്ങിയവ കൈകാര്യം ചെയ്യുന്നതിനുള്ള നിർദേശവും ടീമിന് നൽകും. തുടർ പ്രവർത്തനങ്ങൾ പൊതുജനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും മറ്റ് സംഘടനകളുടെയും സഹായത്തോടെ നടത്തുമെന്നും കളക്ടർ പറഞ്ഞു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.

Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08

keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+