• search
  • Live TV
പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

വരട്ടാര്‍ സജീവമാകുന്നതിന്റെ ആഹ്ലാദം പങ്കുവച്ച് തോമസ് ഐസക്: പ്രതികരണം ഫേസ്ബുക്ക് പോസ്റ്റില്‍!

  • By desk

പത്തനംതിട്ട: ജനകീയ കൂട്ടായ്മയിലൂടെ വീണ്ടെടുത്ത വരട്ടാര്‍ കാലവര്‍ഷത്തില്‍ വീണ്ടും സജീവമായതിന്റെ ആഹ്ലാദം പങ്കുവച്ച് ധനകാര്യ വകുപ്പ് മന്ത്രി ഡോ.റ്റി.എം.തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഈ മഴക്കാലത്ത് വരട്ടാര്‍ മുമ്പെങ്ങുമില്ലാത്ത വിധത്തില്‍ കരകവിഞ്ഞ് ഒഴുകുകയാണെന്നും പ്രയാറ്റുകടവിലും മറ്റും ചപ്പാത്തിനു മുകളില്‍ക്കൂടി വെള്ളം നിറഞ്ഞൊഴുകുന്ന കാഴ്ച പ്രദേശവാസികളെ ആനന്ദത്തിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ധനകാര്യ മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

വരട്ടാര്‍ വീണ്ടും സജീവമാവുകയാണ്. ഇക്കഴിഞ്ഞ ജൂണ്‍ 27 ന് തിരുവനന്തപുരത്ത് ചേര്‍ന്ന ഉന്നതതലയോഗം പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുവാന്‍ തീരുമാനമെടുത്തിരുന്നു. ധന-റവന്യു-ജലവിഭവ മന്ത്രിമാര്‍, എം.എല്‍.എ.മാരായ സജി ചെറിയാന്‍, വീണാ ജോര്‍ജ്ജ്, ഹരിതകേരളം ഉപാധ്യക്ഷ ഡോ. ടി.എന്‍ സീമ, ഇറിഗേഷന്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍, ജലവിഭവ - റവന്യു ഉദ്യോഗസ്ഥര്‍, ശുചിത്വമിഷന്‍, ജൈവവൈവിധ്യ ബോര്‍ഡ് ഉള്‍പ്പെടെയുള്ളവരുടെ സജീവ പങ്കാളിത്തം ഉണ്ടായിരുന്നു. പരിസ്ഥിതി ആഘാത പഠനത്തിന്റെ ചുമതലയുള്ള കിറ്റ്കോ പ്രതിനിധികളും അടങ്ങിയ യോഗം താഴെപ്പറയുന്ന തീരുമാനങ്ങള്‍ കൈക്കൊണ്ടു.

1) വരട്ടാര്‍ പുനരുജ്ജീവനത്തിനായി ഒരു സമഗ്ര മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കണം.

2) ഇതിനായി വകുപ്പ് പ്രതിനിധികള്‍ അടങ്ങിയ ഒരു സെക്രട്ടേറിയറ്റ് രൂപീകരിച്ചു. കോ-ഓര്‍ഡിനേറ്ററായി ബീനാ ഗോവിന്ദന്‍ പ്രവര്‍ത്തിക്കും.

3) ആദിപമ്പയിലും വരട്ടാറിലും നീരൊഴുക്ക് വീണ്ടെടുക്കുന്നതിനുള്ള നീര്‍ത്തട വികസന പരിപാടികള്‍, തീരസംരക്ഷണ നടപടികള്‍, തീരത്ത് വിപുലമായ ജൈവവൈവിധ്യ പാര്‍ക്ക് ഒരുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍, പുഴയും പ്രാന്തപ്രദേശങ്ങളും മാലിന്യമുക്തമാക്കുന്നതിനുള്ള നടപടികള്‍, ചപ്പാത്തുകളുടെ സ്ഥാനത്ത് വേണ്ടിവരുന്ന പാലങ്ങള്‍, വിപുലമായ വിവര വിദ്യാഭ്യാസ വിനിമയ പരിപാടികള്‍ തുടങ്ങിയവയെല്ലാം മാസ്റ്റര്‍ പ്ലാനില്‍ ഉണ്ടാവും.

4) പുഴയുടെ തീരത്ത് നിലവിലുള്ള ജൈവവൈവിധ്യ സമ്പത്ത് ബയോഡൈവേഴ്സിറ്റി ബോര്‍ഡിന്റെ നേതൃത്വത്തില്‍ രേഖപ്പെടുത്തും. തുടര്‍ന്ന് ഹോര്‍ത്തൂസ് മലബാറിക്കസില്‍ പ്രതിപാദിച്ചിട്ടുള്ള വിവിധയിനം അപൂര്‍വ്വമായ മരങ്ങള്‍ വച്ചുപിടിക്കുകയും ക്യു.ആര്‍ കോഡ് നല്‍കി സംരക്ഷിക്കുകയും ചെയ്യും. ഇതുവഴി ആദിപമ്പ - വരട്ടാര്‍ ജൈവവൈവിധ്യ ഉദ്യാനം വിദ്യാര്‍ത്ഥികളുടെയും ഗവേഷകരുടെയും ഇഷ്ട കേന്ദ്രമായി മാറും.

5) സംയോജിത മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിന്റെ ഭാഗമായി ത്രിതല പഞ്ചായത്ത് പ്രതിനിധികളുടെ യോഗം എം.എല്‍.എ.മാര്‍ വിളിച്ചു ചേര്‍ക്കും. ഇതിന്റെ തുടര്‍ച്ചയായി കൃഷി, റവന്യു, ഇറിഗേഷന്‍, മണ്ണ്-ജലസംരക്ഷണം, ശുചിത്വ മിഷന്‍, ഹരിതകേരള മിഷന്‍ ഉദ്യോഗസ്ഥരടങ്ങിയ സെക്രട്ടേറിയറ്റ് ചേര്‍ന്ന് പ്ലാനുകള്‍ സമന്വയിപ്പിക്കും.

6) സര്‍വ്വേ പൂര്‍ത്തിയാക്കി അതിര്‍ത്തി കല്ലുകള്‍ ഇടുന്ന പ്രവൃത്തികള്‍ സമാന്തരമായി നീക്കും.

7) ആഗസ്റ്റ് എട്ട്, ഒന്‍പത് തീയതികളില്‍ വിപുലമായ ആദിപമ്പ - വരട്ടാര്‍ ജൈവവൈവിധ്യ കണ്‍സര്‍വേഷന്‍ നടക്കും.

8) ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജില്‍ വച്ച് ചേരുന്ന കണ്‍വെന്‍ഷനില്‍ കരട് മാസ്റ്റര്‍ പ്ലാനിന്മേല്‍ ജനപ്രതിനിധികള്‍, വിദഗ്ദ്ധര്‍, ഗവേഷകര്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ പങ്കെടുത്ത് നിര്‍ദ്ദേശങ്ങള്‍ വയ്ക്കും. തുടര്‍ന്ന് ഒരു ചെറുസംഘം രണ്ടാം ദിവസം നിര്‍ദ്ദേശങ്ങള്‍ക്ക് പ്രായോഗികരൂപം നല്കി സമഗ്ര മാസ്റ്റര്‍ പ്ലാനും പ്രവര്‍ത്തന കലണ്ടറും തയ്യാറാക്കും.

ചെങ്ങന്നൂര്‍ എം.എല്‍.എ സജി ചെറിയാന്‍ രാമചന്ദ്രന്‍ നായരുടെ യഥാര്‍ത്ഥ പിന്തുടര്‍ച്ചക്കാരനാണെന്ന് ബോധ്യപ്പെടുത്തുംവിധം സജീവമായി നേതൃത്വം ഏറ്റെടുത്തു കഴിഞ്ഞു. ഇക്കഴിഞ്ഞ ദിവസം ജൈവവൈവിധ്യ പാര്‍ക്കുമായി ബന്ധപ്പെട്ട സ്ഥല ലഭ്യത നേരിട്ട് അിറയുന്നതിനും നിലവിലുള്ള വൈവിധ്യം നോക്കി കാണുന്നതിനുമായി സജിയുടെ നേതൃത്വത്തില്‍ വിവിധ വകുപ്പ് പ്രതിനിധികള്‍ അടങ്ങിയ സംഘം വരട്ടാര്‍ തീരത്ത് എത്തി പുഴ നടന്നു കണ്ടു. ജൂലൈ 21 ന് വരട്ടാര്‍ തീരത്തെ ജനപ്രതിനിധികളുടെ യോഗം എം.എല്‍.എ വിളിച്ചു ചേര്‍ത്തിട്ടുണ്ട്.

കാലവര്‍ഷത്തില്‍ നിറഞ്ഞൊഴുകുന്ന വരട്ടാറിന്റെ ചിത്രവും ധനമന്ത്രി ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്.

English summary
Pathanamthitta Local News finance ministers facebook post.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more