ദേശപ്പെരുമയുടെ തപ്പ്താളമുയർത്തി ഇലന്തൂർ കാവിൽ കളരി ഉണരുന്നു... ദിവസേന പരിശീലന കളരി...
ഇലന്തൂർ: മണ്ണിന്റെ മണവും മനസിന്റെ ഗുണവും ചാലിച്ച് ഉരുവപ്പെടുത്തിയ സ്വന്തം നാട്ടു സംസ്‌കാരം കണ്ണിമുറിയാതെ തലമുറകൾക്ക് കൈമാറാൻ ഗോത്ര സ്മരണകൾ ഉണർത്തുന്ന ചൊൽകാഴ്ച്ചകളുമായി ശ്രീദേവി പടേനി സംഘത്തിന്റെ ആഭിമുഖ്യത്തിൽ ഇന്ന് 7.30 ന് ഭഗവതികുന്ന് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന കളരിയ്ക്ക് ശ്രീദേവി പടേനി സംഘം അദ്ധ്യക്ഷൻ അശോക് കുമാർ തിരി തെളിയിച്ച് തുടക്കം കുറിക്കുന്നു.
സിപിഎമ്മിന് കനത്ത തിരിച്ചടി; മുതിര്‍ന്ന നേതാവ് ബിജെപിയില്‍ ചേര്‍ന്നു, പാര്‍ട്ടി വഞ്ചിച്ചുവെന്ന്
തുടർന്ന് എല്ലാ ഞായറാഴ്ചകളിലും ഭഗവതികുന്ന് ക്ഷേത്ര ഓഡിറ്റോറിയത്തിൽ കളരി നടത്തപ്പെടും. വൃശ്ചികമാസത്തോടെ ദിവസേനയുള്ള പരിശീലന കളരിയും ആരംഭിക്കും. ഇലന്തൂർ ഗ്രാമത്തിന്റെ അകത്ത് നിന്നും പുറത്ത് നിന്നും ഉള്ള നൂറിലേറെ പഠിതാക്കൾ ആറു മാസം നീണ്ടു നിൽക്കുന്ന കളരിയിൽ പങ്കെടുക്കും

കോലം തുള്ളൽ , തപ്പ് മേളം , പടേനിവിനോദങ്ങൾ , പടേനി പാട്ട് , കോലമെഴുത്ത് എന്നിവയിൽ പ്രമുഖ ആശാൻമാരുടെ നേത്യത്വത്തിൽ പരിശീലനം നടക്കും. വരുന്ന വർഷത്തെ പടേനി 2019 മാർച്ച് 11ന് ചൂട്ട് വെച്ച് മാർച്ച് 21 ന് നടക്കുന്ന വല്യപടേനി യോടെ സമാപിക്കും.
ശ്രീദേവി പടേനി സംഘത്തിന്റെ ആഭിമുഖ്യത്തിൽകഴിഞ്ഞ പരിസ്ഥിതിദിനത്തിൽ തുടക്കം കുറിച്ച 'പാളക്കീറിലെ വർണ്ണ വസന്തം മങ്ങാതിരിയ്ക്കാൻ ' എന്ന 10000 കവുങ്ങിൻ തൈകൾ ഇലന്തൂർ ഗ്രാമത്തിൽ അങ്ങോളം വച്ചു പിടിപ്പിയ്ക്കുന്ന പദ്ധതി ഗവ: ആർട്‌സ് & സയൻസ് കോളേജ്, ബി എഡ് കോളേജ് , സ്‌കൂളുകൾ എന്നിവയുൾപ്പെടെ വൻ പൊതുജന പങ്കാളിത്തത്തോടെ രണ്ടാം ഘട്ടത്തിലേയ്ക്ക് കടക്കുകയാണ്.ഇതിനോടകം 3000 ത്തിൽ അധികം തൈകൾ നട്ടു കഴിഞ്ഞു.












Click it and Unblock the Notifications